രാഹുലിന് പിൻനിര; പുതിയ പോർമുഖം തുറന്ന് കോൺഗ്രസ്; വിമർശനവുമായി കൂടുതൽ നേതാക്കൾ

യുപിഎ കാലഘട്ടത്തിൽ ബിജെപി നേതാക്കൾക്ക് നൽകിയ പരിഗണനയടക്കം ഉയർത്തിക്കാട്ടിയാണ് കോൺഗ്രസ് നേതാക്കൾ ആക്രമണം അഴിച്ചുവിടുന്നത്

dot image

ദില്ലി: സ്വാതന്ത്ര്യ ദിനാഘോഷ ചടങ്ങില് പ്രതിപക്ഷ നേതാവ് രാഹുല് ഗാന്ധിയെ പിൻനിരയിൽ ഇരുത്തിയ സംഭവത്തിൽ ബിജെപിക്കെതിരെ ആക്രമണം കടുപ്പിച്ച് കോൺഗ്രസ്. യുപിഎ കാലഘട്ടത്തിൽ ബിജെപി നേതാക്കൾക്ക് നൽകിയ പരിഗണനയടക്കം ഉയർത്തിക്കാട്ടിയാണ് കോൺഗ്രസ് നേതാക്കൾ ആക്രമണം അഴിച്ചുവിടുന്നത്.

മുജീബുർ റഹ്മാൻ: ചരിത്രത്തിനും വർത്തമാനത്തിനും ഇടയിൽ മായ്ക്കാനാവാത്ത നൊമ്പരമായി ആ ചോരക്കറ

കോൺഗ്രസ് നേതാവ് മാണിക്കം ടാഗോറാണ് യുപിഎ കാലഘട്ടത്തിലെ ചിത്രമടക്കം പങ്കുവെച്ചുകൊണ്ട് വിമർശനവുമായി രംഗത്തെത്തിയത്. രാഹുൽ ഗാന്ധിയെ ഏറ്റവും പിൻനിരയിൽ ഇരുത്തിയത് നിരാശാജനകമാണെന്നും യുപിഎ ഭരണകാലത്ത് അദ്വാനിയെയും മറ്റും മുൻനിരയിൽ ഇരുത്തിയത് നിങ്ങൾ ശ്രദ്ധിച്ചില്ലേയെന്നും മാണിക്കം ടാഗോർ ചോദിച്ചു. ജൂൺ നാലിലെ തെരഞ്ഞെടുപ്പ് ഫലത്തിൽനിന്ന് മോദി ഇനിയും പാഠം പഠിച്ചില്ലെന്നും രാഹുലിനെ പിൻനിരയിൽ ഇരുത്തിയത് രാജ്യത്തെ ജനങ്ങളോട് ചെയ്യുന്ന നീതികേടാണെന്നും കോൺഗ്രസ് നേതാവും ആലപ്പുഴ എംപിയുമായ കെ സി വേണുഗോപാൽ പറഞ്ഞു.

മലയാളികളുടെ കിലുക്കം, പൊട്ടിച്ചിരിയുടെ ക്ലാസിക്കിന് 33 വര്ഷം

ലോക്സഭാ പ്രതിപക്ഷ നേതാവെന്ന നിലയില് പ്രോട്ടോകോള് പ്രകാരം മുന്നിരയിലാണ് രാഹുലിന് സീറ്റ് ക്രമീകരിക്കേണ്ടിയിരുന്നത്. എന്നാൽ ഇന്നത്തെ സ്വാതന്ത്ര്യ ദിനാഘോഷത്തിൽ ഒളിംപിക്സ് മെഡല് ജേതാക്കള്ക്കൊപ്പം പിന്നില് നിന്നും രണ്ടാമത്തെ വരിയിലായിരുന്നു രാഹുലിന്റെ സീറ്റ്. ഏറ്റവും മുന് നിരയില് കേന്ദ്രമന്ത്രിമാരായ നിര്മ്മലാ സീതാരാമന്, ശിവരാജ് സിംഗ് ചൗഹാന്, അമിത് ഷാ, എസ് ജയശങ്കര് എന്നിവരായിരുന്നു. ഇവര്ക്കൊപ്പമാണ് ലോക്സഭാ പ്രതിപക്ഷ നേതാവിനും ഇരിപ്പിടം ഒരുക്കേണ്ടിയിരുന്നത്. എന്നാല് കേന്ദ്ര മന്ത്രിമാരുടെ അതേ റാങ്കുള്ള പ്രതിപക്ഷ നേതാവിനെ പിന്നില് ഇരുത്തിയതിനെതിരെയാണ് വിമര്ശനം ഉയരുന്നത്.

സീറ്റ് ക്രമീകരിച്ചതിന്റെ ചുമതല പ്രതിരോധ മന്ത്രാലയത്തിനാണ്. ഒളിംപിക്സ് താരങ്ങള്ക്ക് സീറ്റൊരുക്കാനാണ് രാഹുലിനെ രണ്ടാം നിരയില് ഇരുത്തിയതെന്നായിരുന്നു പ്രതിരോധ മന്ത്രാലയത്തിന്റെ വിശദീകരണം.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us