ലഖ്നൗ: ലോക്സഭാ തിരഞ്ഞെടുപ്പില് ഉത്തര്പ്രദേശില് മികച്ച വിജയമാണ് കോണ്ഗ്രസ് നേടിയത്. ഈ പശ്ചാത്തലത്തില് 10 നിയമസഭാ മണ്ഡലങ്ങളിലേക്ക് നടക്കുന്ന ഉപതിരഞ്ഞെടുപ്പില് പകുതിയോളം സീറ്റുകള് ഘടകകക്ഷിയായ സമാജ്്വാദി പാര്ട്ടിയോട് ആവശ്യപ്പെടാന് തീരുമാനിച്ചിരിക്കുകയാണ് കോണ്ഗ്രസ്.
ഇതിനോടകം തന്നെ 10 സീറ്റുകളിലേക്കും നിരീക്ഷകരെ കോണ്ഗ്രസ് നിയോഗിച്ചിട്ടുണ്ട്. എന്ഡിഎ എംഎല്എമാര് രാജിവെച്ച അഞ്ച് സീറ്റുകള് ആവശ്യപ്പെടാനാണ് കോണ്ഗ്രസ് ഒരുങ്ങുന്നതെന്നാണ് വിവരം. സംസ്ഥാന കോണ്ഗ്രസ് അദ്ധ്യക്ഷന് അജയ് റായ് ഈയടുത്ത് ഡല്ഹിയിലെത്തി കേന്ദ്ര നേതാക്കളെ സന്ദര്ശിച്ചിരുന്നു.
നേരത്തെ ഒന്നോ രണ്ടോ സീറ്റുകള് ആവശ്യപ്പെടാനായിരുന്നു കോണ്ഗ്രസിനുള്ളില് ആലോചന. എന്നാല് സംഘടന സംസ്ഥാനത്ത് ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി കൂടുതല് സീറ്റുകള് ചോദിക്കാന് തീരുമാനിക്കുകയായിരുന്നു.