ജനാധിപത്യ മൂല്യങ്ങൾ മുറുകെ പിടിക്കാം; ഇന്ന് സ്വാതന്ത്ര്യദിനം

അഹിംസയും സത്യാഗ്രഹവും സമാധാനവുമായിരുന്നു നമ്മുടെ സ്വാതന്ത്ര്യ സമരങ്ങളുടെ കാതൽ

dot image

ധീരദേശാഭിമാനികളുടെ വീരസ്മരണകള് ആവേശത്തോടെ അനുസ്മരിച്ച് രാജ്യമിന്ന് 78-ാം സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നു. ഒരു രാഷ്ട്രമാകാൻ ഒരിക്കലും സാധിക്കില്ലെന്ന് പാശ്ചാത്യ ശക്തികൾ വിധിയെഴുതിയ ദേശം, ഇന്ത്യയെന്ന ദേശീയസ്വത്വം നേടിയത് പലരുടെയും ജീവത്യാഗത്തിന്റെ ഫലമായാണ്. പ്രഥമപ്രധാനമന്ത്രി ജവഹര്ലാല് ജവഹര്ലാല് നെഹ്റുവിന്റെ വാക്കുകൾ പകർന്ന ഊർജം ഇന്നും രാജ്യമെങ്ങും അലയടിക്കുന്നു. ബ്രിട്ടൻ കോളനിയാക്കി മാറ്റി അടിച്ചമർത്തിയ ഒരു ജനത, ഇരുണ്ട നാളുകൾ വിട്ട്, സ്വാതന്ത്ര്യത്തിൻറെ പുതിയ പുലരിയിലേക്ക് കൺതുറന്നു. അഹിംസയും സത്യാഗ്രഹവും സമാധാനവുമായിരുന്നു നമ്മുടെ സ്വാതന്ത്ര്യ സമരങ്ങളുടെ കാതൽ. ക്വിറ്റ് ഇന്ത്യ സമരവും നിസഹകരണവും നിയമലംഘനവും. ധീര ദേശാഭിമാനികളുടെ രക്തസാക്ഷിത്വമേറെ.

മഹാത്മാഗാന്ധിയുടെ കൈപിടിച്ച്, ഉയിർത്തെഴുന്നേറ്റ സ്വാതന്ത്ര്യാനന്തര ഇന്ത്യയുടെ ബാല്യം വെല്ലുവിളികൾ നിറഞ്ഞതായിരുന്നു. 34 കോടി ജനസംഖ്യയില് 90 ശതമാനവും ദാരിദ്ര്യത്തില് വലഞ്ഞ നാളുകള്. എഴുതാനും വായിക്കാനും അറിയാവുന്നവർ വിരളം. സാമ്പത്തിക വളര്ച്ച പൂജ്യത്തിനും താഴേയ്ക്ക് കൂപ്പുകുത്തിയ കാലം. വിമര്ശനങ്ങളും വെല്ലുവിളികളും അതിജീവിച്ച് നാടെങ്ങും നമ്മുടെ ദേശീയപതാക ഉയർന്ന് പറക്കുന്നു. ഏറ്റവും വലിയ ജനാധിപത്യരാജ്യമായ ഇന്ത്യ ഇന്ന് വികസന കുതിപ്പിലാണ്. ഇന്ത്യയെന്ന ആശയവും നാം ഒന്നാണെന്ന ബോധ്യവും ഇനിയും മുന്നോട്ട് നയിക്കട്ടേ... ജനാധിപത്യ മൂല്യങ്ങൾ മുറുകെ പിടിച്ച്, പ്രിയ പ്രേക്ഷകര്ക്ക് റിപ്പോര്ട്ടറിന്റെ സ്വാതന്ത്ര്യദിനാശംസകള്.

സ്വാതന്ത്ര്യദിനാഘോഷത്തോട് അനുബന്ധിച്ച് കർശന സുരക്ഷയിലാണ് രാജ്യം. ചെങ്കോട്ടയിൽ ദേശീയ പതാക ഉയർത്തി പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യും. ഒളിമ്പിക്സ് മെഡൽ ജേതാക്കളും കർഷകരുമടക്കം 6000 പേർ ചെങ്കോട്ടയിലെത്തും. ജമ്മുവിലെ ഭീകരാക്രമണങ്ങളുടെ പശ്ചാത്തലത്തിൽ അതിർത്തികളിലും സുരക്ഷ ശക്തമാണ്. വികസിത് ഭാരത് എന്ന മുദ്രാവാക്യത്തിൽ ഊന്നിയാണ് ഇത്തവണത്തെ സ്വാതന്ത്ര്യദിനാഘോഷം. വിവിധ സേന വിഭാഗങ്ങളുടെ ഗാർഡ് ഓഫ് ഓണർ സ്വീകരിച്ച ശേഷം രാവിലെ 7.30-ന് പ്രധാനമന്ത്രി നരേന്ദ്രമോദി ചെങ്കോട്ടയിൽ ദേശീയ പതാക ഉയർത്തും. പിന്നാലെ രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കും.

ചെങ്കോട്ടയിലെ സ്വാതന്ത്ര്യദിന പ്രസംഗത്തിൽ വലിയ പ്രഖ്യാപനങ്ങൾ ഉണ്ടാകുമോ എന്നതാണ് ആകാംഷ. ഇത് പതിനൊന്നാം തവണയാണ് മോദി സ്വാതന്ത്ര്യദിനാഘോഷങ്ങൾക്ക് നേതൃത്വം നൽകുന്നത്. ചെങ്കോട്ടയിലെ പരിപാടിയിൽ കർഷകർ, ഗോത്ര വിഭാഗങ്ങൾ, ആശാവർക്കർമാർ, അംഗനവാടി ജീവനക്കാർ തുടങ്ങി തിരഞ്ഞെടുക്കപ്പെട്ട 6000 പേരാണ് പങ്കെടുക്കുക. പാരീസ് ഒളിമ്പിക്സ് മെഡൽ ജേതാക്കളും പരിപാടിയുടെ ഭാഗമാകും. ഭീകരാക്രമണങ്ങളുടെ പശ്ചാത്തലത്തിൽ ജമ്മു കാശ്മീരിൽ സൈന്യം പരിശോധന ശക്തമാക്കി. ഇന്നലെ നടന്ന എടുമുട്ടലിൽ രാഷ്ട്രീയ റൈഫിൾസ് ക്യാപ്റ്റൻ ദീപക് സിങ് വീരമൃത്യു വരിച്ചിരുന്നു. ദില്ലിയിലും സുരക്ഷ കടുപ്പിച്ചു. ദില്ലിയുടെ വിവിധ മേഖലകളിൽ 10000 സുരക്ഷാ ജീവനക്കാരെയാണ് അധികം നിയോഗിച്ചത്. 700 എ ഐ ക്യാമറകളും സ്ഥാപിച്ചിട്ടുണ്ട്. ബംഗ്ലാദേശ് കലാപത്തിന്റെ പശ്ചാത്തലത്തിൽ അതിർത്തി മേഖലകളിൽ കൂടുതൽ ജാഗ്രത പാലിക്കാനും കേന്ദ്രം നിർദ്ദേശം നൽകി.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us