ഉത്തരാഖണ്ഡിൽ ലൈംഗികാതിക്രമത്തിൽ നഴ്സ് കൊല്ലപ്പെട്ടു; 9 ദിവസത്തിന് ശേഷം മൃതദേഹം കണ്ടെത്തി

കൊൽക്കത്തയിൽ പിജി ഡോക്ടർ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടതിന് പിന്നാലെ രാജ്യത്തെ നടുക്കി മറ്റൊരു ആരോഗ്യപ്രവർത്തകയുടെ കൂടി കൊലപാതകം

dot image

ഡെറാഡൂൺ: കൊൽക്കത്തയിൽ പിജി ഡോക്ടർ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടതിന് പിന്നാലെ രാജ്യത്തെ നടുക്കി മറ്റൊരു ആരോഗ്യപ്രവർത്തകയുടെ കൂടി കൊലപാതകം. ഉത്തരാഖണ്ഡിലെ താൻ ജോലി ചെയ്യുന്ന സ്വകാര്യ ആശുപത്രിയിൽ നിന്ന് ഉത്തർപ്രദേശ് അതിർത്തിക്കടുത്തുള്ള വീട്ടിലേക്ക് മടങ്ങുകയായിരുന്ന നഴ്സാണ് ബലാത്സംഗത്തിനിരയാവുകയും കൊല്ലപ്പെടുകയും ചെയ്തത്. സംഭവത്തിൽ ഒമ്പത് ദിവസത്തിന് ശേഷമാണ് മൃതദേഹം കണ്ടെത്തിയത്.

ജൂലൈ 30 നാണ് സംഭവം നടന്നത്. വൈകുന്നേരം ജോലി കഴിഞ്ഞ് ആശുപത്രി വിട്ട നഴ്സ് രുദ്രാപൂരിലെ ഇന്ദ്ര ചൗക്കിൽ നിന്ന് ഇ-റിക്ഷയിൽ കയറുന്നത് സിസിടിവി ദൃശ്യങ്ങളിൽ കണ്ടെത്തിയെങ്കിലും ഉത്തർപ്രദേശിലെ ബിലാസ്പൂരിലെ കാശിപൂർ റോഡിലെ തന്റെ വീട്ടിൽ എത്തിയിരുന്നില്ല. തൊട്ടടുത്ത ദിവസം തന്നെ നഴ്സിനെ കാണാനില്ലെന്ന് പറഞ്ഞ് സഹോദരി പരാതി നൽകി. ഒമ്പത് ദിവസത്തിന് ശേഷം ഓഗസ്റ്റ് 8 ന് ഉത്തർപ്രദേശ് പൊലീസ് ദിബ്ദിബ ഗ്രാമത്തിലെ വീട്ടിൽ നിന്ന് ഏകദേശം ഒന്നര കിലോമീറ്റർ അകലെയുള്ള ആളൊഴിഞ്ഞ പറമ്പിൽ മൃതദേഹം കണ്ടെത്തി.

തുടർന്നുള്ള അന്വേഷണത്തിൽ ഉത്തർപ്രദേശിലെ ബറേലിയിൽ നിന്നുള്ള ദിവസ വേതന തൊഴിലാളിയായ ധർമ്മേന്ദ്ര എന്നൊരാളെ പൊലീസ് അറസ്റ്റ് ചെയ്തു. മദ്യലഹരിയിലായിരുന്ന ധർമ്മേന്ദ്ര നഴ്സിനെ ലൈംഗികാതിക്രമം നടത്തി കൊലപ്പെടുത്തുകയും അടുത്തുള്ള കാട്ടിൽ ഉപേക്ഷിക്കുകയും ചെയ്യുകയായിരുന്നുവെന്ന് ഉധം സിംഗ് നഗർ സീനിയർ പൊലീസ് സൂപ്രണ്ട് മഞ്ജുനാഥ് ടിസി പറഞ്ഞു. നഴ്സിന്റെ ഫോണും പഴ്സിലുണ്ടായിരുന്ന 3000 രൂപയുമായി രാജസ്ഥാനിലേക്ക് മുങ്ങിയ പ്രതി നഴ്സിന്റെ ഫോൺ ഉപയോഗിച്ചതാണ് എളുപ്പത്തിൽ പിടികൂടാൻ സഹായിച്ചത്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us