ന്യൂഡല്ഹി: ബംഗ്ലാദേശില് തുടരുന്ന പ്രതിസന്ധി സ്വാതന്ത്ര്യത്തിന്റെ പ്രാധാന്യത്തെ വിളിച്ചോതുന്നതാണെന്ന് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്. എഴുപത്തിയെട്ടാമത് സ്വാതന്ത്ര്യദിനാഘോഷ പരിപാടിയില് സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്വാതന്ത്ര്യദിനം പൗരനെന്ന നിലയില് നമ്മുടെ കടമകളുടെ ഓര്മപ്പെടുത്തല് കൂടിയാണെന്നും ചീഫ് ജസ്റ്റിസ് ചൂണ്ടിക്കാട്ടി.
'1950കളില് രാജ്യം സ്വാതന്ത്ര്യത്തിന്റെ അനിശ്ചിതത്വം തെരഞ്ഞെടുത്തിരുന്നു. എന്നാല് നിലവിലെ ബംഗ്ലാദേശിലെ സാഹചര്യങ്ങള് സ്വാതന്ത്ര്യം എത്രത്തോളം പ്രധാനപ്പെട്ടതാണെന്ന് വ്യക്തമാക്കുന്നതാണ്. സ്വാതന്ത്ര്യം, സ്വേച്ഛാധിപത്യത്തില് നിന്നുള്ള മുക്തി എന്നിവയുടെ മഹിമയറിയാതെ പ്രവര്ത്തിക്കാന് എളുപ്പമാണ്. എന്നാല് ഇവയുടെ മഹത്വമറിയാന് പഴയ കഥകള് ഓര്മയിലുണ്ടാകുന്നത് നല്ലതാണ്' - അദ്ദേഹം പറഞ്ഞു.
കോമണ്വെല്ത്ത് ലീഗല് എഡ്യൂക്കേഷന് അസോസിയേഷൻ രാജ്യാന്തര സമ്മേളനത്തിന് നാളെ കുമരകത്ത് തുടക്കംസര്ക്കാര് ജോലികളിലെ സംവരണ ക്വാട്ട സമ്പ്രദായത്തിനെതിരായ വിദ്യാര്ത്ഥി പ്രതിഷേധം ബംഗ്ലാദേശിൽ ശക്തമായതോടെ കഴിഞ്ഞയാഴ്ച പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രാജിവെച്ചിരുന്നു. പിന്നാലെ ഇടക്കാല സര്ക്കാര് തലവനായി മുഹമ്മദ് യൂനുസ് അധികാരമേറ്റു. രാജ്യത്ത് ഹിന്ദു-ന്യൂനപക്ഷ വിഭാഗങ്ങള്ക്കെതിരായി നടക്കുന്ന അതിക്രമങ്ങള് ഇല്ലാതാക്കുനുള്ള ശ്രമവും ശക്തമായി പുരോഗമിക്കുകയാണ്. അതേസമയം ഇടക്കാല സര്ക്കാര് അടുത്ത പാര്ലമെന്റ് തിരഞ്ഞെടുപ്പിന്റെ നടപടി ക്രമങ്ങള്ക്ക് എപ്പോള് തുടക്കം കുറിക്കുമെന്ന ആകാംക്ഷയിലാണ് ബംഗ്ലാദേശിലെ രാഷ്ട്രീയ പാര്ട്ടികള്. വരുന്ന ഒന്നര വര്ഷത്തിനുള്ളില് തിരഞ്ഞെടുപ്പ് നടന്നാല് വിജയിക്കാമെന്ന പ്രതീക്ഷയിലാണ് ഖാലിദ സിയയുടെ നേതൃത്വത്തിലുള്ള ബംഗ്ലാദേശ് നാഷണലിസ്റ്റ് പാര്ട്ടി. നേരത്തെ സഖ്യകക്ഷിയായിരുന്ന ബംഗ്ലാദേശ് ജമാഅത്തെ ഇസ്ലാമിയുമായി വരാനിരിക്കുന്ന തിരഞ്ഞെടുപ്പില് ബിഎന്പി ഒരുമിച്ച് മത്സരിക്കുമോ എന്നതും നിര്ണ്ണായകമാണ്.
താലിബാന് വിദ്യാഭ്യാസം നിഷേധിച്ചത് പതിനാല് ലക്ഷം പെണ്കുട്ടികള്ക്ക്: യുനെസ്കോഇതിനിടെ ബംഗ്ലാദേശിന്റെ രാഷ്ട്രപിതാവായ ഷെയ്ഖ് മുജിബുര് റഹ്മാന് കൊലചെയ്യപ്പെട്ട ഓഗസ്റ്റ് 15 ദേശീയ ദിനമായി ആചരിക്കുന്നത് എടുത്തുകളയാന് കരട് ഇടക്കാല് സര്ക്കാര് തയ്യാറാക്കിയിട്ടുണ്ട്. 1975ലായിരുന്നു മുജീബുറഹ്മാന് കൊലചെയ്യപ്പെട്ടത്. വിഷയത്തില് ഔദ്യോഗിക പ്രതികരണം ഉണ്ടായിട്ടില്ല. ദേശീയ ദിനം മാറ്റുന്നതിന് പുറമെ കഴിഞ്ഞ സര്ക്കാരിന്റെ കാലത്തുകൊണ്ടുവന്ന തീരുമാനങ്ങളും സംവിധാനങ്ങളും ഉടച്ചുവാര്ക്കാനാണ് ഇടക്കാല സര്ക്കാര് ഒരുങ്ങുന്നത്. ഇതിന്റെ ഭാഗമായി ബംഗ്ലാദേശ് പൊലീസിന്റെ യൂണിഫോമില് മാറ്റം വരുത്തും. പൊലീസ് യൂണിഫോമിന്റെ ഭാഗമായ ബോട്ടിന്റെ ലോഗോയാണ് മാറ്റുക. അവാമി ലീഗിന്റെ തിരഞ്ഞെടുപ്പ് ചിഹ്നം കൂടിയാണ് ഈ ലോഗോ.