ജമ്മു കശ്മീരിലും ജാർഖണ്ഡിലും പുതിയ പിസിസി അധ്യക്ഷന്മാർ; മഹാരാഷ്ട്രയിലും നേതൃനിരയിൽ അഴിച്ചുപണി

മഹാരാഷ്ട്ര പിസിസിയുടെ വർക്കിങ്ങ് പ്രസിഡൻ്റായി സയിദ് മുസാഫർ ഹുസൈൻ നിയമിതനായി. ബാലസാഹെബ് തൊറാട്ടിനെ കോൺഗ്രസ് വർക്കിങ്ങ് കമ്മിറ്റി അംഗമായും മൊഹമ്മദ് അരിഫ് നസീം ഖാനെ വർക്കിങ്ങ് കമ്മിറ്റിയിലെ സ്ഥിരം ക്ഷണിതാവായും ഉൾപ്പെടുത്തിയിട്ടുണ്ട്

dot image

ന്യൂഡൽഹി: പുതിയ പിസിസി പ്രസിഡന്റുമാരെ നിയമിച്ച് കോണ്ഗ്രസ് ഹൈക്കമാന്ഡ്. ജമ്മു കാശ്മീര്, ജാര്ഖണ്ഡ് എന്നിവിടങ്ങളിലാണ് കോണ്ഗ്രസ് പുതിയ പിസിസി അധ്യക്ഷന്മാരെ നിയോഗിച്ചിരിക്കുന്നത്. ജമ്മു കശ്മീര് കോണ്ഗ്രസ് അധ്യക്ഷനായി താരിഖ് അഹമ്മദ് കാരയെയും ജാര്ഖണ്ഡ് പിസിസി അധ്യക്ഷനായി കേശവ് മഹ്തോ കമലേഷിനെയും കോണ്ഗ്രസ് ഹൈക്കമാന്ഡ് നിയമിച്ചിരിക്കുന്നത്. താരാ ചന്ദിനെയും രാമന് ബല്ലയെയും ജമ്മു കാശ്മീര് പിസിസിയുടെ വര്ക്കിങ്ങ് പ്രസിഡന്റുമാരായും നിയമിച്ചിട്ടുണ്ട്. രാജേഷ് താക്കൂറിന് പകരക്കാരനായാണ് ജാർഖണ്ഡിൽ കേശവ് മഹ്തോ കമലേഷിനെ അധ്യക്ഷനായി നിയമിച്ചത്. രാമേശ്വർ ഒറോണിനെ ജാർഖണ്ഡിലെ കോൺഗ്രസ് നിയമസഭാ കക്ഷി നേതാവായും നിയോഗിച്ചു.

മഹാരാഷ്ട്ര പിസിസിയുടെ വർക്കിങ്ങ് പ്രസിഡൻ്റായി സയിദ് മുസാഫർ ഹുസൈൻ നിയമിതനായ ബാലസാഹെബ് തൊറാട്ടിനെ കോൺഗ്രസ് വർക്കിങ്ങ് കമ്മിറ്റി അംഗമായും മൊഹമ്മദ് അരിഫ് നസീം ഖാനെ വർക്കിങ്ങ് കമ്മിറ്റിയിലെ സ്ഥിരം ക്ഷണിതാവായും ഉൾപ്പെടുത്തിയിട്ടുണ്ട്. ജമ്മു കശ്മീരില് തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് കോണ്ഗ്രസ് പുതിയ പിസിസി അധ്യക്ഷനെ നിയോഗിച്ചിരിക്കുന്നത്. മഹാരാഷ്ട്രയിലും ജാര്ഖണ്ഡിലും ഈ വര്ഷം തന്നെ നിയമസഭാ തിരഞ്ഞെടുപ്പിന് കളമൊരുങ്ങും.

വികാര് റസൂല് വാനിക്ക് പകരക്കാരനായാണ് താരിഖ് അഹമ്മദ് കാരയെ കോണ്ഗ്രസ് ജമ്മു കശ്മീരില് നിയോഗിച്ചിരിക്കുന്നത്. കോണ്ഗ്രസ് വര്ക്കിങ്ങ് കമ്മിറ്റിയിലെ സ്ഥിരം ക്ഷണിതാവ് കൂടിയാണ് താരിഖ് അഹമ്മദ് കാര. സ്ഥാനമൊഴിയുന്ന വികാര് റസൂല് വാനിയെ കോണ്ഗ്രസ് വര്ക്കിങ്ങ് കമ്മിറ്റിയിലെ പ്രത്യേക ക്ഷണിതാവായും ഉള്പ്പെടുത്തിയിട്ടുണ്ട്. കോണ്ഗ്രസ് വര്ക്കിങ്ങ് കമ്മിറ്റിയിലെ സ്ഥിരം ക്ഷണിതാവിന്റെ ചുമതലകളില് നിന്ന് താരിഖിനെ ഒഴിവാക്കിയിട്ടുണ്ടെന്നും കോണ്ഗ്രസ് നേതൃത്വം അറിയിച്ചു. സ്ഥാനമൊഴിയുന്ന പിസിസി അധ്യക്ഷന് വികാര് റസൂല് വാനിയുടെ സേവനങ്ങളെയും സംഭാവനകളെയും കോണ്ഗ്രസ് ദേശീയ നേതൃത്വം അനുസ്മരിച്ചു.

ജമ്മു കശ്മീർ പത്ത് വർഷത്തിന് ശേഷമാണ് വീണ്ടും പോളിങ്ങ് ബൂത്തിലേയ്ക്ക് പോകുന്നത്. മൂന്ന് ഘട്ടങ്ങളിലായാണ് ഇവിടെ തിരഞ്ഞെടുപ്പ് നടക്കുക. ആദ്യഘട്ടം സെപ്റ്റംബർ 18, രണ്ടാംഘട്ടം സെപ്റ്റംബർ 25, മൂന്നാംഘട്ടം ഒക്ടോബർ 1 എന്നീ തീയതികളിലാണ് ജമ്മു കശ്മീരിൽ തിരഞ്ഞെടുപ്പ് നടക്കും. ഒക്ടോബർ നാലിനാണ് വോട്ടെണ്ണൽ. 87.09 വോട്ടർമാരാണ് ജമ്മു കാശ്മീരിൻ്റെ ജനാധിപത്യ ഭാഗധേയം നിശ്ചയിക്കുക. 11,838 പോളിങ്ങ് സ്റ്റേഷനുകൾ സജ്ജമാക്കും. ജമ്മു കശ്മീരിൽ 90 സീറ്റുകളിലേയ്ക്കാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. ഇതിൽ 74 എണ്ണം ജനറൽ സീറ്റുകളാണ്. ഇതിൽ ഒമ്പത് സീറ്റുകൾ പട്ടികവർഗ്ഗ വിഭാഗത്തിനായി സംവരണം ചെയ്തിട്ടുണ്ട്. 

dot image
To advertise here,contact us
dot image