പിജി ഡോക്ടറുടെ കൊലപാതകം:ആരോഗ്യവകുപ്പിനെ കുറ്റപ്പെടുത്തി തൃണമൂല് നേതാവ്;ചുമതലയില് നിന്ന് പുറത്ത്

ആരോഗ്യവകുപ്പില് എന്താണ് നടക്കുന്നതെന്ന് സംബന്ധിച്ച് വ്യക്തമായ ചിത്രം ആരും മുഖ്യമന്ത്രിക്ക് നല്കിയിട്ടില്ലെന്നുമായിരുന്നു സന്തനു സെന്നിന്റെ ആരോപണം

dot image

ന്യൂഡല്ഹി: കൊല്ക്കത്ത മെഡിക്കല് കോളേജില് പിജി ഡോക്ടര് കൂട്ടബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട കേസില് ആരോഗ്യവകുപ്പിനെ കുറ്റപ്പെടുത്തിയ തൃണമൂല് കോണ്ഗ്രസ് നേതാവിനെ ചുമതലയില് നിന്നും നീക്കി. പാര്ട്ടി വക്താവ് സന്തനു സെന്നിനെയാണ് ചുമതലകളില് നിന്നും നീക്കിയത്. കഴിഞ്ഞ മൂന്ന് വര്ഷമായി ആര് ജെ കര് മെഡിക്കല് കോളേജ് പ്രിന്സിപ്പലിനെതിരെ നിരവധി പരാതികള് ലഭിച്ചിട്ടുണ്ടെന്നായിരുന്നു സന്തനുവിന്റെ വിമര്ശനം. ആരോഗ്യവകുപ്പില് എന്താണ് നടക്കുന്നതെന്ന് സംബന്ധിച്ച് വ്യക്തമായ ചിത്രം ആരും മുഖ്യമന്ത്രിക്ക് നല്കിയിട്ടില്ലെന്നും സന്തനു സെന് ആരോപിച്ചു.

തൃണമൂല് കോണ്ഗ്രസ് വക്താവ് സ്ഥാനത്ത് നിന്നും തന്നെ നീക്കിയതായി മാധ്യമ വാര്ത്തകളിലൂടെയാണ് അറിയിച്ചതെന്ന് സന്തനു പ്രതികരിച്ചു. ബലാത്സംഗ കേസ് പ്രതികള്ക്കെതിരെയും ആശുപത്രി തല്ലിതകര്ത്തവര്ക്കെതിരെയും കര്ശന നടപടിയെടുക്കണം.

മറ്റുപാര്ട്ടികളില് നിന്നും തൃണമൂലിലേക്ക് ചേക്കേറുന്ന നേതാക്കള്ക്ക് വലിയ ബഹുമാനം ലഭിക്കുമ്പോള് പാര്ട്ടിക്ക് വേണ്ടി വിശ്വസ്തയോടെ സേവനം ചെയ്യുന്ന സൈനികന് ഈ അവസ്ഥ നേരിട്ടതില് വിഷയം തോന്നുന്നുണ്ടെന്നും സന്തനു പറഞ്ഞു. തൃണമൂല് കോണ്ഗ്രസിന്റെ എല്ലാ പ്രതിസന്ധി ഘട്ടത്തിലും ഒരു സൈനികനെ പോലെ പ്രവര്ത്തിച്ചിട്ടുണ്ട്. അത് ഇനിയും തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേര്ത്തു.

യുവ ഡോക്ടറുടെ ക്രൂര കൊലപാതകത്തില് കത്തുകയാണ് കൊല്ക്കത്ത. ബിജെപിയുടെ മഹിളാ മോര്ച്ച ഇന്ന് മെഴുകുതിരി റാലി സംഘടിപ്പിക്കും. മുഖ്യമന്ത്രി മമതാ ബാനര്ജിയുടെ രാജി ആവശ്യപ്പെട്ടാണ് വസതിയിലേക്ക് റാലി സംഘടിപ്പിക്കുന്നത്. എസ്യുസിഐ 12 മണിക്കൂര് ബന്ദിന് ആഹ്വാനം ചെയ്തു. മമതാ ബാനര്ജിയുടെ നേതൃത്വത്തില് നാളെ പ്രതിഷേധത്തിന് ആഹ്വാനം ചെയ്തിട്ടുണ്ട്. പ്രതിക്ക് വധശിക്ഷ വിധിക്കണം എന്നാവശ്യപ്പെട്ടാണ് പ്രതിഷേധം.

സംഭവത്തില് സിബിഐ അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. യുവതിയുടെ മൂന്ന് സഹപാഠികളടക്കം അഞ്ച് ഡോക്ടര്മാരുടെ മൊഴിയെടുത്തു. അതിക്രമം നടന്ന ദിവസം ഡ്യൂട്ടിയിലുണ്ടായിരുന്ന ആശുപത്രി ജീവനക്കാരുടെ മൊഴിയും സിബിഐ രേഖപ്പെടുത്തി. കൊലപാതകത്തില് പ്രതിഷേധിച്ച് കേരളത്തിലെ സര്ക്കാര് മെഡിക്കല് കോളജുകളിലെ പിജി ഡോക്ടര്മാര് ഇന്ന് ഡ്യൂട്ടി ബഹിഷ്കരിച്ച് പ്രതിഷേധിക്കും.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us