'ബംഗാളിൽ ഗുണ്ടാരാജ്, തെളിവ് നശിപ്പിക്കാന് ശ്രമം':ഡോക്ടറുടെ കൊലപാതകം, മമത ബാനര്ജിക്കെതിരെ ഗവര്ണര്

ഡോക്ടറെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ ആശുപത്രി അഴിമതികളുടെ വിദ്യാലയമായി മാറിയെന്ന് ഗവർണർ

dot image

കൊൽക്കത്ത: കൊല്ക്കത്തയിലെ ആര് ജി കര് ആശുപത്രിയിലെ വനിതാ പിജി ഡോക്ടറുടെ കൊലപാതകത്തില് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിക്കെതിരെ ഗവർണർ സി വി ആനന്ദബോസ്. അക്രമണത്തിന്റെ ഉത്തരവാദിത്തം സർക്കാരിനാണെന്ന് ഗവർണർ പറഞ്ഞു. ബംഗാളിൽ ഗുണ്ടാരാജാണെന്നും ഗുണ്ടകളെ നിലയ്ക്ക് നിർത്താൻ സർക്കാരിന് കഴിഞ്ഞില്ലെന്നും ഗവർണർ വിമർശിച്ചു.

നിയമവാഴ്ച്ച നടത്താൻ മുഖ്യമന്ത്രിക്കായില്ലെന്നും തെളിവ് നശിപ്പിക്കാൻ ശ്രമമുണ്ടായിയെന്നും ഗവർണർ ആരോപിച്ചു. ബംഗാളിൽ പെൺകുട്ടികൾക്ക് പുറത്തിറങ്ങാൻ ഭയമാണ്. ഡോക്ടറെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ ആശുപത്രി അഴിമതികളുടെ വിദ്യാലയമായി മാറിയെന്നും ഗവര്ണര് പറഞ്ഞു.

'ആശുപത്രിയിൽ നടക്കുന്ന കാര്യങ്ങളെക്കുറിച്ച് എനിക്ക് ധാരാളം പരാതികൾ ലഭിച്ചിട്ടുണ്ട്. ആർ ജി കർ മെഡിക്കൽ കോളേജ് ആൻഡ് ഹോസ്പിറ്റൽ അഴിമതികളുടെ വിദ്യാലയമായി മാറിയിരിക്കുന്നു. നമ്മൾ കാണുന്നത് അതിൻ്റെ സൂചനയാണ്', ഗവര്ണര് പറഞ്ഞു.

കൊലപാതകത്തിൽ കൂടുതൽ പേര്ക്ക് പങ്കുള്ളതായി സംശയിക്കുന്നുവെന്നാണ് കൊല്ലപ്പെട്ട യുവ ഡോക്ടറുടെ കുടുംബം പറയുന്നത്. സംഭവത്തിൽ ആശുപത്രി ജീവനക്കാരെയും സഹപാഠികളെയും സംശയിക്കുന്നതായി വനിതാ ഡോക്ടറുടെ പിതാവ് സിബിഐക്ക് മൊഴി നൽകിയിരുന്നു. പിതാവ് നൽകിയ മൊഴിയിൽ ആശുപത്രിയിലെ നിരവധി ഇൻ്റേണുകളും ഫിസിഷ്യൻമാരും ഉൾപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോര്ട്ട്.

പുലർച്ചെ മൂന്ന് മുതൽ രാവിലെ 10 മണി വരെ മകളുടെ ഫോണിലേക്ക് ഒരു കാൾ പോലും വന്നില്ല. ഡ്യൂട്ടിയിലുള്ള ഡോക്ടറെ ഏഴ് മണിക്കൂർ ആരും വിളിക്കാത്തതിൽ ദുരൂഹതയുണ്ടെന്നുമാണ് വനിതാ ഡോക്ടറുടെ പിതാവ് സിബിഐക്ക് നൽകിയ മൊഴി. മരണത്തിൽ നഷ്ടപരിഹാരം സ്വീകരിക്കാന് വനിതാ ഡോക്ടറുടെ പിതാവ് നേരത്തെ വിസമ്മതിച്ചിരുന്നു. അധികാരികളില് നിന്ന് തനിക്ക് വേണ്ടത് നീതി മാത്രമാണെന്നാണ് അദ്ദേഹം പറഞ്ഞത്. 'എന്റെ മകളുടെ മരണത്തിന് നഷ്ടപരിഹാരമായി പണം സ്വീകരിച്ചാല് അത് മകളെ വേദനിപ്പിക്കും. എനിക്ക് നീതിയാണ് വേണ്ടത്', അദ്ദേഹം മാധ്യമപ്രവര്ത്തകരോട് പറഞ്ഞത്.

കേസില് കൂടുതൽ ജീവനക്കാരെ സിബിഐ ഇന്ന് ചോദ്യം ചെയ്തേക്കും. ആശുപത്രി തല്ലിത്തകർത്ത കേസിലും അന്വേഷണം തുടരുകയാണ്. അതേസമയം സംഭവത്തില് രാജ്യവ്യാപകമായി പ്രതിഷേധം ശക്തമാവുകയാണ്. കൊലപാതകം നടന്ന കൊൽക്കത്ത ആർ ജി കർ മെഡിക്കൽ കോളേജിലും ആരോഗ്യ പ്രവർത്തകർ പ്രതിഷേധം ശക്തമാക്കി.

സമീപത്തെ ആശുപത്രികളിലെ കൂടുതൽ ആരോഗ്യപ്രവർത്തകർ ഇന്ന് സമരത്തിന് പിന്തുണയുമായി എത്തും. കേസിൽ സമഗ്രമായ അന്വേഷണവും ആരോഗ്യ പ്രവർത്തകരുടെ സുരക്ഷയ്ക്ക് നിയമനിർമാണവും വേണമെന്നാണ് ആവശ്യം. ജൂനിയർ ഡോക്ടർ കൂട്ട ബലാത്സംഗതിന് ഇരയായിട്ടുണ്ടോ എന്ന സംശയത്തിലാണ് സിബിഐ.

ഡോക്ടറുടെ കൊലപാതകം; പ്രതിഷേധം ശക്തമാക്കി ആർ ജി കർ മെഡിക്കൽ കോളേജിലെ ആരോഗ്യ പ്രവർത്തകർ

കസ്റ്റഡിയിലുള്ള പ്രതി സഞ്ജയ് റോയിയുടെ മൊബൈൽഫോൺ കേന്ദ്രീകരിച്ചും അന്വേഷണം പുരോഗമിക്കുകയാണ്. മുൻ പ്രിൻസിപ്പൽ സന്ദീപ് ഘോഷിന് പിന്നാലെ കൂടുതൽ സഹപാഠികളെയും ആശുപത്രി ജീവനക്കാരെയും സിബിഐ ചോദ്യം ചെയ്തേക്കും. ആശുപത്രി തല്ലി തകർത്ത കേസിൽ 25 പേരെ കൊൽക്കത്ത പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ആളുകൾ കൂട്ടമായി ആശുപത്രിയിലേക്ക് എത്തിയതിനു പിന്നിൽ ഗൂഢാലോചന ഉണ്ടോ എന്ന കാര്യമാണ് പൊലീസ് പരിശോധിക്കുന്നത്. അതിക്രമത്തിന് മുന്നിൽ രാഷ്ട്രീയ ഗൂഢാലോചന ഉണ്ടെന്ന് മുഖ്യമന്ത്രി മമതാ ബാനർജി ആരോപിച്ചിരുന്നു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us