റാഞ്ചി: നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ബിജെപിയിലേക്ക് പോകുമെന്ന വാർത്തയോട് പ്രതികരിച്ച് ജെഎംഎം നേതാവും മുൻ ജാർഖണ്ഡ് മുഖ്യമന്ത്രിയുമായ ചംപയ് സോറൻ. താൻ എങ്ങും പോകുന്നില്ലെന്നും ഇതാണ് തന്റെ പാർട്ടിയെന്നും പറഞ്ഞ ചംപയ് സോറൻ ആരാണ് ഈ പ്രചാരണത്തിന്റെ പിന്നിലെന്ന് അറിയില്ലെന്നും കൂട്ടിച്ചേർത്തു.
'ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടണം'; സിനിമാ മേഖലയിൽ നവീകരണം ആവശ്യമെന്ന് സുരേഷ് ഗോപിചംപയ് സൊറാനൊപ്പം നിരവധി അനുയായികളും ബിജെപിയിലേക്ക് ചേക്കേറുമെന്നായിരുന്നു അഭ്യൂഹം. ഭൂമി തട്ടിപ്പ് കേസിൽ ഹേമന്ത് സോറൻ അറസ്റ്റിലായതോടെയാണ് ചംപയ് സോറൻ ജാർഖണ്ഡിന്റെ മുഖ്യമന്ത്രി സ്ഥാനം ഏറ്റെടുത്തത്. എന്നാൽ പിന്നീട് ഹേമന്ത് സോറന് ജാമ്യം ലഭിച്ചതോടെ, ചംപയ് സോറന് മുഖ്യമന്ത്രി സ്ഥാനം രാജിവെക്കേണ്ടിവന്നിരുന്നു. ഇതിൽ അദ്ദേഹത്തിന് അതൃപ്തിയുള്ളതായും സൂചനകളുണ്ടായിരുന്നു. ഇതിനിടെയാണ് ബിജെപിയിലേക്ക് പോയേക്കുമെന്ന അഭ്യൂഹവും പടർന്നത്.
ആടുജീവിതത്തിന് ജനപ്രിയഅവാർഡിന് അർഹതയില്ലെന്ന് വിമർശനം; അത് ശരിയല്ലേ എന്ന് ബ്ലെസിജൂണ് 28നായിരുന്നു അഞ്ച് മാസത്തിന് ശേഷം ഹേമന്ത് സോറന് ഭൂമി കുംഭകോണക്കേസില് ജാമ്യത്തിലിറങ്ങിയത്. കേസില് ജാര്ഖണ്ഡ് ഹൈക്കോടതിയായിരുന്നു ഹേമന്ത് സോറന് ജാമ്യം അനുവദിച്ചത്. ഈ അഞ്ച് മാസക്കാലയളവിൽ ചംപയ് സോറനായിരുന്നു ജാർഖണ്ഡിന്റെ മുഖ്യമന്ത്രി. 2024 ഫെബ്രുവരി രണ്ടിനായിരുന്നു അദ്ദേഹം ജാര്ഖണ്ഡ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്.