ഡല്ഹി: മാമ്പഴത്തിന്റെ കയറ്റുമതിയില് ഇന്ത്യയെ തോല്പ്പിച്ച് ചൈന. ലോകത്ത് ഏറ്റവുമധികം മാമ്പഴം ഉല്പ്പാദിപ്പിക്കുന്ന രാജ്യം ഇന്ത്യയാണെങ്കിലും മാമ്പഴക്കയറ്റുമതിയില് കുതിച്ചുയരുന്നത് ചൈനയാണ്. ലോകത്തില് തന്നെ 40 ശതമാനം മാമ്പഴങ്ങളും ഉല്പ്പാദിപ്പിക്കുന്നത് ഇന്ത്യയിലാണ്. എന്നാല് ഈ ഉല്പ്പാദനത്തിന്റെ അനുപാതത്തിലേക്ക് കയറ്റുമതിയെത്തുന്നില്ല. 2022, 2023 വര്ഷങ്ങളില് തുടര്ച്ചയായി ചൈനയുടെ മാമ്പഴ കയറ്റുമതിക്ക് വലിയ കുതിപ്പാണ് സംഭവിച്ചിരിക്കുന്നത്.
ഈ കയറ്റുമതിയില് ഇന്ത്യന് ഇനങ്ങളും ഉള്പ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോര്ട്ടുകള് സൂചിപ്പിക്കുന്നത്. മാമ്പഴ കയറ്റുമതിയുമായി ബന്ധപ്പെട്ട ഇന്ത്യയുടെ നയത്തിന്റെ ഭാഗമായി 1950ല് ചൈനയിലേക്ക് മാമ്പഴം കയറ്റിയയക്കുന്നത് വരെ ചൈനയില് ഈ വിഭവം അജ്ഞാതമായിരുന്നു. ദസേരി, അല്ഫോണ്സ, ലംഗ്ര, ചൗസ തുടങ്ങിയ ഇനങ്ങളുടെ വിത്തുകള് അന്നത്തെ പ്രധാനമന്ത്രി ജവഹര്ലാല് നെഹ്റു ചൈനയ്ക്ക് കൈമാറിയിട്ടുണ്ടെന്നാണ് രേഖകള് സൂചിപ്പിക്കുന്നത്.
'ഫോണിലേക്ക് വിളിക്കാത്തതില് ദുരൂഹത'; ജീവനക്കാരെയും സഹപാഠികളെയും സംശയിക്കുന്നെന്ന് ഡോക്ടറുടെ പിതാവ്ഉണക്കിയ മാമ്പഴങ്ങളും ചൈന കയറ്റുമതി ചെയ്യുന്നുണ്ട്. നിലവില് മെക്സിക്കോ, പെറു തുടങ്ങിയ രാജ്യങ്ങളാണ് കയറ്റുമതിയില് മുന്നിലുള്ളത്. ചൈനീസ് എംബസിയുടെ കണക്കുകള് പ്രകാരം 2023ല് 500 കോടി രൂപയുടെ മാമ്പഴമാണ് കയറ്റുമതി ചെയ്തത്. അതേസമയം ഇന്ത്യയില് നിന്ന് 470 കോടി രൂപയുടെ കയറ്റുമതിയാണ് നടന്നത്. 2022ല് 519 കോടി രൂപയുടെയും 385 കോടി രൂപയുടെയും കയറ്റുമതിയാണ് യഥാക്രമം ചൈനയും ഇന്ത്യയും നടത്തിയത്. കഴിഞ്ഞ സാമ്പത്തിക വര്ഷത്തില് 6.02 കോടി ഡോളറിന്റെ മാമ്പഴമാണ് ഇന്ത്യയില് നിന്ന് കയറ്റുമതി ചെയ്തത്. കഴിഞ്ഞ അഞ്ച് വര്ഷത്തെ അപേക്ഷിച്ച് ഇത് കൂടുതലാണ്. 2019-20 വര്ഷത്തില് 5.6 കോടി ഡോളറിന്റെ മാമ്പഴം കയറ്റുമതി ചെയ്തപ്പോള് കൊവിഡ് പ്രതിസന്ധി കാരണം 2020-21ല് 3.6 കോടി ഡോളറിന്റെ മാമ്പഴം മാത്രമേ കയറ്റുമതി ചെയ്യാന് സാധിച്ചുള്ളു.
കയറ്റുമതിയുടെ കാര്യത്തില് ഈ വര്ഷം മാറ്റമുണ്ടാകുമെന്നാണ് സര്ക്കാരിന്റെ കണക്കു കൂട്ടല്. 2022ല് ആകെ ഇന്ത്യ കയറ്റുമതി ചെയ്തത്ര മാമ്പഴങ്ങള് ഈ വര്ഷം ജനുവരി മുതല് മെയ് വരെ കയറ്റുമതി ചെയ്തിട്ടുണ്ടെന്നാണ് വിദഗ്ദാഭിപ്രായം. കര്ഷകര് കീടനാശിനികളും രാസനാശിനികളും ഉപയോഗിക്കുന്നത് ഇന്ത്യന് മാമ്പഴക്കയറ്റുമതിയെ ബാധിക്കുന്നതായാണ് റിപ്പോര്ട്ടുകള് സൂചിപ്പിക്കുന്നത്. ചൈനയ്ക്ക് പുറമേ പാകിസ്താനിലും ബംഗ്ലാദേശിലും ഇന്ത്യന് മാമ്പഴങ്ങള് ഉല്പ്പാദിപ്പിക്കുന്നുണ്ട്. എന്നാല് ഈ ഉല്പ്പന്നങ്ങള് അന്താരാഷ്ട്ര വിപണിയില് പാകിസ്താന്റെയും ബംഗ്ലാദേശിന്റെയും പേരിലാണ് അറിയപ്പെടുന്നത്.