കൊൽക്കത്ത: രാജ്യത്തെ ഞെട്ടിച്ച കൊൽക്കത്ത ബലാത്സംഗ കൊലക്കേസിൻ്റെ പശ്ചാത്തലത്തിൽ മുൻ പ്രിൻസിപ്പൽ സന്ദീപ് ഘോഷിനെതിരെ ബംഗാൾ ഓർത്തോപീഡിക് അസോസിയേഷൻ രംഗത്ത്. സന്ദീപ് ഘോഷിനെ സിബിഐ ചോദ്യം ചെയ്ത പശ്ചാത്തലത്തിൽ അദ്ദേഹത്തെ അക്കാദമിക പ്രവർത്തനങ്ങളിൽ നിന്ന് നീക്കുമെന്നും വിശദീകരണം തേടുമെന്നുമാണ് സംഘടന അറിയിച്ചിരിക്കുന്നത്.
Reporter Exclusive: നടികളെ ഇരകളാക്കുന്നത് തന്ത്രപരമായ കെണിയിലൂടെ;ഹേമാകമ്മിറ്റി റിപ്പോർട്ടിലെ ഭാഗങ്ങൾനേരത്തെ കേസിൻ്റെ പശ്ചാത്തലത്തിൽ വിവിധ ആവശ്യങ്ങളുന്നയിച്ച് പ്രധാമന്ത്രിക്ക് ഐഎംഎ കത്തയച്ചിരുന്നു. ആശുപത്രികളിൽ സുരക്ഷാ കർശനമാക്കണമെന്നും സുരക്ഷാ പ്രോട്ടോകോളുകളിൽ മാറ്റം വേണമെന്നതടക്കമുള്ള നിരവധി ആവശ്യങ്ങളാണ് കത്തിലുള്ളത്.
നാല് ആവശ്യങ്ങളാണ് ഐഎംഎ അയച്ച കത്തിലുള്ളത്. ആശുപത്രികളിൽ വിമാനത്താവളങ്ങൾക്ക് സമാനമായ സുരക്ഷയൊരുക്കണമെന്നതാണ് ആദ്യത്തെ ആവശ്യം. ആരോഗ്യപ്രവർത്തകർക്കുള്ള സുരക്ഷാ പ്രോട്ടോകോളുകളിൽ മാറ്റം വേണമെന്നതാണ് മറ്റൊരു ആവശ്യം. കൊല്ലപ്പെട്ട ഡോക്ടറുടെ കുടുംബത്തിന് നഷ്ടപരിഹാരം നൽകണമെന്നും കേസിൽ അന്വേഷണം സമയബന്ധിതമായി പൂർത്തിയാക്കണമെന്നും പ്രധാനമന്ത്രിക്കയച്ച കത്തിലുണ്ട്.
അതേസമയം, രാജ്യത്തെ നടുക്കിയ കൊൽക്കത്ത ലൈംഗികാതിക്രമ കൊലപാതകത്തിൽ മുഖ്യമന്ത്രി മമതാ ബാനർജിക്കെതിരെയും പ്രതിഷേധം കത്തിപ്പടരുമ്പോൾ പ്രതികരണവുമായി ദില്ലിയിൽ കൊല്ലപ്പെട്ട 'നിർഭയ'യുടെ അമ്മ ആശാ ദേവി രംഗത്ത്. സാഹചര്യം ഇത്രയും വഷളാക്കിയതിൽ മമതയ്ക്ക് പങ്കുണ്ടെന്നും അവർ രാജിവെക്കണമെന്നും ആശാ ദേവി പറഞ്ഞു.