'ഫോണിലേക്ക് വിളിക്കാത്തതില് ദുരൂഹത'; ജീവനക്കാരെയും സഹപാഠികളെയും സംശയിക്കുന്നെന്ന് ഡോക്ടറുടെ പിതാവ്

മരണത്തിൽ നഷ്ടപരിഹാരം സ്വീകരിക്കാന് വനിതാ ഡോക്ടറുടെ പിതാവ് നേരത്തെ വിസമ്മതിച്ചിരുന്നു

dot image

കൊൽക്കത്ത: കൊൽക്കത്തയിലെ യുവ ഡോക്ടറുടെ കൊലപാതകത്തിൽ കൂടുതൽ പേര്ക്ക് പങ്കുള്ളതായി സംശയിക്കുന്നെന്ന് കുടുംബം. സംഭവത്തിൽ ആശുപത്രി ജീവനക്കാരെയും സഹപാഠികളെയും സംശയിക്കുന്നതായി വനിതാ ഡോക്ടറുടെ പിതാവ് സിബിഐക്ക് മൊഴി നൽകി. പിതാവ് നൽകിയ മൊഴിയിൽ ആശുപത്രിയിലെ നിരവധി ഇൻ്റേണുകളും ഫിസിഷ്യൻമാരും ഉൾപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോര്ട്ട്.

പുലർച്ചെ മൂന്ന് മുതൽ രാവിലെ 10 മണി വരെ മകളുടെ ഫോണിലേക്ക് ഒരു കാൾ പോലും വന്നില്ല. ഡ്യൂട്ടിയിലുള്ള ഡോക്ടറെ ഏഴ് മണിക്കൂർ ആരും വിളിക്കാത്തതിൽ ദുരൂഹതയുണ്ടെന്നും വനിതാ ഡോക്ടറുടെ പിതാവ് സിബിഐക്ക് മൊഴി നൽകി.

മരണത്തിൽ നഷ്ടപരിഹാരം സ്വീകരിക്കാന് വനിതാ ഡോക്ടറുടെ പിതാവ് നേരത്തെ വിസമ്മതിച്ചിരുന്നു. അധികാരികളില് നിന്ന് തനിക്ക് വേണ്ടത് നീതി മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. 'എന്റെ മകളുടെ മരണത്തിന് നഷ്ടപരിഹാരമായി പണം സ്വീകരിച്ചാല് അത് മകളെ വേദനിപ്പിക്കും. എനിക്ക് നീതിയാണ് വേണ്ടത്', അദ്ദേഹം മാധ്യമപ്രവര്ത്തകരോട് പറഞ്ഞു.

ഡോക്ടറുടെ കൊലപാതകം; പ്രതിഷേധം ശക്തമാക്കി ആർ ജി കർ മെഡിക്കൽ കോളേജിലെ ആരോഗ്യ പ്രവർത്തകർ

കൂടുതൽ ജീവനക്കാരെ സിബിഐ ഇന്ന് ചോദ്യം ചെയ്തേക്കും. ആശുപത്രി തല്ലിത്തകർത്ത കേസിലും അന്വേഷണം തുടരുകയാണ്. അതേസമയം സംഭവത്തില് രാജ്യവ്യാപകമായി പ്രതിഷേധം ശക്തമാവുകയാണ്. കൊലപാതകം നടന്ന കൊൽക്കത്ത ആർ ജി കർ മെഡിക്കൽ കോളേജിലും ആരോഗ്യ പ്രവർത്തകർ പ്രതിഷേധം ശക്തമാക്കി.

സമീപത്തെ ആശുപത്രികളിലെ കൂടുതൽ ആരോഗ്യപ്രവർത്തകർ ഇന്ന് സമരത്തിന് പിന്തുണയുമായി എത്തും. കേസിൽ സമഗ്രമായ അന്വേഷണവും ആരോഗ്യ പ്രവർത്തകരുടെ സുരക്ഷയ്ക്ക് നിയമനിർമാണവും വേണമെന്നാണ് ആവശ്യം. ജൂനിയർ ഡോക്ടർ കൂട്ട ബലാത്സംഗതിന് ഇരയായിട്ടുണ്ടോ എന്ന സംശയത്തിലാണ് സിബിഐ.

കസ്റ്റഡിയിലുള്ള പ്രതി സഞ്ജയ് റോയിയുടെ മൊബൈൽഫോൺ കേന്ദ്രീകരിച്ചും അന്വേഷണം പുരോഗമിക്കുകയാണ്. മുൻ പ്രിൻസിപ്പൽ സന്ദീപ് ഘോഷിന് പിന്നാലെ കൂടുതൽ സഹപാഠികളെയും ആശുപത്രി ജീവനക്കാരെയും സിബിഐ ചോദ്യം ചെയ്തേക്കും. ആശുപത്രി തല്ലി തകർത്ത കേസിൽ 25 പേരെ കൊൽക്കത്ത പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ആളുകൾ കൂട്ടമായി ആശുപത്രിയിലേക്ക് എത്തിയതിനു പിന്നിൽ ഗൂഢാലോചന ഉണ്ടോ എന്ന കാര്യമാണ് പൊലീസ് പരിശോധിക്കുന്നത്. അതിക്രമത്തിന് മുന്നിൽ രാഷ്ട്രീയ ഗൂഢാലോചന ഉണ്ടെന്ന് മുഖ്യമന്ത്രി മമതാ ബാനർജി ആരോപിച്ചിരുന്നു.

ഡോക്ടറുടെ കൊലപാതകം, ഐഎംഎ പണിമുടക്ക് ആരംഭിച്ചു; രാജ്യത്തെ ആരോഗ്യ മേഖല സ്തംഭിക്കും
dot image
To advertise here,contact us
dot image