ഡോക്ടറുടെ കൊലപാതകം; പ്രതിഷേധം ശക്തമാക്കി ആർ ജി കർ മെഡിക്കൽ കോളേജിലെ ആരോഗ്യ പ്രവർത്തകർ

സമീപത്തെ ആശുപത്രികളിലെ കൂടുതൽ ആരോഗ്യപ്രവർത്തകർ ഇന്ന് സമരത്തിന് പിന്തുണയുമായി എത്തും

dot image

കൊൽക്കത്ത: വനിതാഡോക്ടറെ ബലാത്സംഗം ചെയ്തു കൊന്ന സംഭവത്തില് കൊൽക്കത്ത ആർ ജി കർ മെഡിക്കൽ കോളേജിൽ പ്രതിഷേധം ശക്തമാക്കി ആരോഗ്യ പ്രവർത്തകർ. കൂടുതൽ ജീവനക്കാരെ സിബിഐ ഇന്ന് ചോദ്യം ചെയ്തേക്കും. ആശുപത്രി തല്ലിത്തകർത്ത കേസിലും അന്വേഷണം തുടരുകയാണ്.

യുവഡോക്ടറുടെ കൊലപാതകത്തില് രാജ്യവ്യാപക പ്രതിഷേധം ഉയരുന്ന പശ്ചാത്തലത്തില് ആർജി കർ മെഡിക്കൽ കോളേജില് സമരം കൂടുതൽ ശക്തമാകുകയാണ്. സമീപത്തെ ആശുപത്രികളിലെ കൂടുതൽ ആരോഗ്യപ്രവർത്തകർ ഇന്ന് സമരത്തിന് പിന്തുണയുമായി എത്തും. കേസിൽ സമഗ്രമായ അന്വേഷണവും ആരോഗ്യപ്രവർത്തകരുടെ സുരക്ഷയ്ക്ക് നിയമനിർമാണവും വേണമെന്നാണ് ആവശ്യം. ജൂനിയർ ഡോക്ടർ കൂട്ട ബലാത്സംഗതിന് ഇരയായിട്ടുണ്ടോ എന്ന സംശയത്തിലാണ് സിബിഐ.

പിജി ഡോക്ടറുടെ കൊലപാതകം:ആരോഗ്യവകുപ്പിനെ കുറ്റപ്പെടുത്തി തൃണമൂല് നേതാവ്;ചുമതലയില് നിന്ന് പുറത്ത്

കസ്റ്റഡിയിലുള്ള പ്രതി സഞ്ജയ് റോയിയുടെ മൊബൈൽഫോൺ കേന്ദ്രീകരിച്ചും അന്വേഷണം പുരോഗമിക്കുകയാണ്. മുൻ പ്രിൻസിപ്പൽ സന്ദീപ് ഘോഷിന് പിന്നാലെ കൂടുതൽ സഹപാഠികളെയും ആശുപത്രി ജീവനക്കാരെയും സിബിഐ ചോദ്യം ചെയ്തേക്കും. ആശുപത്രി തല്ലി തകർത്ത കേസിൽ 25 പേരെ കൊൽക്കത്ത പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ആളുകൾ കൂട്ടമായി ആശുപത്രിയിലേക്ക് എത്തിയതിനു പിന്നിൽ ഗൂഢാലോചന ഉണ്ടോ എന്ന കാര്യമാണ് പൊലീസ് പരിശോധിക്കുന്നത്. അതിക്രമത്തിന് മുന്നിൽ രാഷ്ട്രീയ ഗൂഢാലോചന ഉണ്ടെന്ന് മുഖ്യമന്ത്രി മമതാ ബാനർജി ആരോപിച്ചിരുന്നു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us