സബര്മതി എക്സ്പ്രസ് പാറയിലിടിച്ചു, ഇരുപതോളം കോച്ചുകള് പാളം തെറ്റി; യാത്രക്കാര് സുരക്ഷിതര്

ഇന്ന് പുലർച്ചെയായിരുന്നു സംഭവം

dot image

ലക്നൗ: ഉത്തര്പ്രദേശില് സബര്മതി എക്സ്പ്രസ് പാസഞ്ചര് ട്രെയിന് പാളം തെറ്റി. ശനിയാഴ്ച പുലര്ച്ചെയായിരുന്നു സംഭവം. സബര്മതി എക്സ്പ്രസിന്റെ 20ഓളം കോച്ചുകളാണ് പാളം തെറ്റിയത്. സംഭവത്തില് അപകടമൊന്നും റിപ്പോര്ട്ട് ചെയ്തിട്ടില്ല.

ഝാന്സിയിലേക്ക് പോകുകയായിരുന്ന ട്രെയിനാണ് കാണ്പൂര് റെയില്വേ സ്റ്റേഷന് സമീപമെത്തുമ്പോള് പാളം തെറ്റിയത്. വാരണാസി ജംഗ്ഷനില് നിന്ന് അഹമ്മദാബാദ് വരെ യാത്ര നടത്തുന്ന സബര്മതി എക്സ്പ്രസ് ഒരു പാറയിലിടിച്ചതിനെ തുടര്ന്നാണ് പാളം തെറ്റിയതെന്ന് നോര്ത്ത് സെന്ററല് റെയില്വേ അറിയിച്ചു.

ഡോക്ടറുടെ കൊലപാതകം; പ്രതിഷേധം ശക്തമാക്കി ആർ ജി കർ മെഡിക്കൽ കോളേജിലെ ആരോഗ്യ പ്രവർത്തകർ

യാത്രക്കാര്ക്ക് പരിക്കേറ്റിട്ടില്ലെന്ന് പൊലീസും വ്യക്തമാക്കി. അഗ്നിശമന സേനാ വാഹനങ്ങളും ആംബുലന്സുകളും സംഭവസ്ഥലത്തെത്തിയിട്ടുണ്ട്. യാത്രക്കാരെ അടുത്ത സ്റ്റേഷനിലേക്കെത്തിക്കാന് റെയില്വേ ബസ്സുകള് ഒരുക്കിയിട്ടുണ്ടെന്നും അവിടെ നിന്നും പ്രത്യേക ട്രെയിനില് യാത്ര തുടരുമെന്നും പൊലീസ് വ്യക്തമാക്കി.

dot image
To advertise here,contact us
dot image