മുംബൈ: മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പ് ചുരുങ്ങിയ മാസങ്ങൾക്കുള്ളിൽ ഉണ്ടാകുമെന്നിരിക്കെ മഹാ വികാസ് അഖാഡി സഖ്യത്തിലെ അഭിപ്രായവ്യത്യാസങ്ങളുടെ കൂടുതൽ സൂചനകൾ പുറത്ത്. ആരാകും മുഖ്യമന്ത്രി സ്ഥാനാർഥി എന്നതിനെ ചുറ്റിപ്പറ്റിയും എന്താകണം മാനദണ്ഡം എന്നതിനെപ്പറ്റിയുമുള്ള ചർച്ചകളിൽ കല്ലുകടിയുണ്ടായെന്ന സൂചനകളാണ് പുറത്തുവരുന്നത്.
ഭൂമി കുംഭകോണ ആരോപണം; തുടർനടപടികൾ ചർച്ച ചെയ്യാൻ മല്ലികാർജുൻ ഖർഗെ ബെംഗളൂരുവിൽ, സിദ്ധരാമയ്യയെ കാണുംമുഖ്യമന്ത്രി സ്ഥാനാർത്ഥിയെപ്പറ്റി ശിവസേന ഉദ്ധവ് താക്കറെ വിഭാഗം നേതാവ് കൂടിയായ സഞ്ജയ് റാവത്തിന്റെ വാക്കുകളാണ് പുതിയ സംശയങ്ങൾക്ക് രൂപം കൊടുത്തിരിക്കുന്നത്. ഉദ്ധവ് താക്കറെയ്ക്ക് മഹാരാഷ്ട്രയുടെ മുഖ്യമന്ത്രിയാകാൻ താത്പര്യമില്ലെന്നും അദ്ദേഹം സംസ്ഥാനത്തിന്റെ താത്പര്യങ്ങൾ സംരക്ഷിക്കാൻ വേണ്ടി എൻസിപി സ്ഥാനാർത്ഥിയായാലും കോൺഗ്രസ് സ്ഥാനാർത്ഥിയായാലും പിന്തുണയ്ക്കുമെന്നും സഞ്ജയ് റാവത്ത് പറഞ്ഞു. എന്നാൽ അങ്ങനെയെങ്കിൽ സഖ്യ ചർച്ചകളിൽ ഉയർന്നുവന്ന ഫോർമുലയായിരിക്കണം നടപ്പിലാക്കേണ്ടതെന്നും സഞ്ജയ് റാവത് കൂട്ടിച്ചേർത്തു.
ആടുജീവിതത്തിന് ജനപ്രിയഅവാർഡിന് അർഹതയില്ലെന്ന് വിമർശനം; അത് ശരിയല്ലേ എന്ന് ബ്ലെസിവെള്ളിയാഴ്ച നടന്ന മഹാ വികാസ് അഖാഡി സഖ്യ ചർച്ചയിൽ വെച്ച് ഉദ്ധവ് താക്കറെ തനിക്ക് മുഖ്യമന്ത്രിയാകാൻ താത്പര്യമില്ലെന്നും ആരെയും പിന്തുണയ്ക്കുമെന്നും സൂചിപ്പിച്ചിരുന്നു. എന്നാൽ കൂടുതൽ സീറ്റ് ലഭിച്ച പാർട്ടിയിൽ നിന്ന് മുഖ്യമന്ത്രിയെന്ന നിർദേശത്തോട് യോജിക്കാനാകില്ലെന്നും പറഞ്ഞിരുന്നു. ഉദ്ധവിന്റെ ഈ അഭിപ്രായത്തോട് ശരദ് പവാറും നാനാ പട്ടേലുമടക്കമുളള പ്രധാനപ്പെട്ട നേതാക്കൾ പ്രതികരിച്ചിരുന്നില്ല. ഇതിന്റെ പശ്ചാത്തലത്തിലും കൂടിയായിരുന്നു സഞ്ജയ് റാവത്തിന്റെ വാക്കുകൾ.
മുഖ്യമന്ത്രി ആരാകുമെന്ന കാര്യം നേരത്തെ തീരുമാനിച്ച് മുന്നോട്ടുപോകണമെന്ന് തന്നെയാണ് ഉദ്ധവ് താക്കറെ ശിവസേനയുടെ നിലപാട്. സീറ്റ് നില അനുസരിച്ചുള്ള തീരുമാനം തർക്കങ്ങളിലേക്ക് നയിക്കുമെന്നാണ് പാർട്ടിയുടെ വിശദീകരണം. ലോക്സഭാ തെരഞ്ഞെടുപ്പിലെ മികച്ച വിജയത്തിന്റെ ആത്മവിശ്വാസത്തിൽ നിൽക്കുന്ന സഖ്യം വളരെ നേരത്തെത്തന്നെ നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ചർച്ചകളും തുടങ്ങിയിരുന്നു.