ബെംഗളുരുവില് ഹിച്ച്ഹൈക്കര് യുവതിക്ക് നേരെ ലൈംഗികാതിക്രമം

ഇന്ന് പുലര്ച്ചെ 1:30ന് ആയിരുന്നു സംഭവം

dot image

ബെംഗളൂരു: ബെംഗളുരുവില് ഹിച്ച്ഹൈക്കര് യുവതിക്ക് നേരെ ലൈംഗികാതിക്രമം. ഹൊസൂര് റോഡില് വെച്ചാണ് അജ്ഞാതന് യുവതിയെ അക്രമിച്ചത്. ഇന്ന് പുലര്ച്ചെ 1:30ന് ആയിരുന്നു സംഭവം.

യാത്രക്കായി സഹായം തേടിയ യുവതിയെ വിജനമായ ഇടത്തേക്ക് കൊണ്ടുപോയി ലൈംഗിക അതിക്രമത്തിനിരയാക്കുകയായിരുന്നു. സുഹൃത്തുക്കളെത്തിയാണ് യുവതിയെ രക്ഷിച്ചത്.

പോഷകാഹാര പദ്ധതിയിലൂടെ വിതരണം ചെയ്ത ബിസ്കറ്റ് കഴിച്ചു; മഹാരാഷ്ട്രയില് 80 കുട്ടികള് ആശുപത്രിയില്

നിലവിൽ യുവതി തീവ്രപരിചരണ വിഭാഗത്തില് ചികിത്സ തുടരുകയാണ്. യുവതിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് എച്ച്എസ്ആറിലെ ഔട്ട് പൊലീസ് അറിയിച്ചു. പ്രതിക്കായി റോഡിലെ സിസിടിവി ക്യാമറകള് പരിശോധിച്ച് വരികയാണ്. അഞ്ചംഗ സംഘമായാണ് അന്വേഷണം പുരോഗമിക്കുന്നത്.

സിറ്റി കോളേജില് അവസാന വര്ഷ ബിരുദ വിദ്യാര്ത്ഥിനിയായ പെണ്കുട്ടിയാണ് ലൈംഗികാതിക്രമത്തിനിരയായതെന്ന് അഡീഷണല് കമ്മീഷണര് രാമന് ഗുപ്ത അറിയിച്ചു. കൊരമമംഗലയില് സുഹൃത്തുക്കളോടൊപ്പമുള്ള ഒത്തുച്ചേരലിന് ശേഷം ഹെബ്ബഗൊഡിയിലെ വീട്ടിലേക്ക് പോകുന്ന വഴിയാണ് യുവതിക്ക് നേരെ അക്രമം നടന്നത്. സംഭവത്തില് പൊലീസ് ബലാത്സംഗ കേസ് രജിസ്റ്റര് ചെയ്തിട്ടുണ്ടെണ്ടെന്ന് രാമന് ഗുപ്ത പറഞ്ഞു. അന്വേഷണ ഉദ്യോഗസ്ഥര് സംഭവസ്ഥലം സന്ദര്ശിക്കുകയും യുവതിയോടും ബന്ധുക്കളോടും വിവരങ്ങള് ശേഖരിക്കുകയും ചെയ്തു.

dot image
To advertise here,contact us
dot image