കൊൽക്കത്ത കൊലപാതകം; അമിത് ഷായെ കാണാൻ ഗവർണർ, പ്രതിഷേധത്തിൽ പ്രതിസന്ധിയിലായി മമതാ സർക്കാർ

കേന്ദ്ര മന്ത്രി ജെ പി നദ്ദയെയും ഗവർണർ കാണും

dot image

ഡൽഹി: കൊൽക്കത്തയിലെ ബലാത്സംഗ കൊലപാതകത്തിൽ രാജ്യവ്യാപക പ്രതിഷേധം ശക്തമാകുന്നതിനിടെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ കാണാൻ ബംഗാൾ ഗവർണർ സി വി ആനന്ദബോസ് സമയം തേടി. കേന്ദ്ര മന്ത്രി ജെ പി നദ്ദയെയും ഗവർണർ കാണും. മുഖ്യമന്ത്രി മമതാ ബാനർജിയെയും സർക്കാരിനെയും രൂക്ഷമായി വിമർശിച്ചുകൊണ്ടാണ് പ്രതിഷേധം ശക്തമാകുന്നത്. മമതാ ബാനർജി സർക്കാരിനെതിരെയാണ് പ്രതിഷേധം ആളിക്കത്തുന്നത്.

കൊല്ലപ്പെട്ട പിജി ഡോക്ടറുടെ പിതാവ് തനിക്ക് മുഖ്യമന്ത്രിയോടുള്ള വിശ്വാസം നഷ്ടമായെന്ന് പ്രതികരിച്ചിരുന്നു. മകൾക്ക് നീതി ലഭിക്കാൻ മുഖ്യമന്ത്രി ഒന്നും ചെയ്യുന്നില്ലെന്നാണ് ഇവർ ഉയർത്തുന്ന വിമർശനം. സമയബന്ധിതമായി അന്വേഷണം പൂർത്തിയാക്കണമെന്ന് ഐഎംഎയും ആവശ്യപ്പെട്ടിട്ടുണ്ട്.

ഇതിനിടെ പ്രധാനമന്ത്രിയുടെ ഇടപെടൽ ആവശ്യപ്പെട്ട് പത്മ അവാർഡ് ജേതാക്കളായ ഡോക്ടർമാർ കത്ത് നൽകി. ആരോഗ്യ പ്രവർത്തകരുടെ സുരക്ഷയിൽ ആശങ്കയെന്ന് ഡോക്ടർമാർ കത്തിൽ പറഞ്ഞു. പ്രധാനമന്ത്രി അടിയന്തരമായി ഇടപെടണമെന്നും ആരോഗ്യപ്രവർത്തകരുടെ സുരക്ഷ ഉറപ്പാക്കാൻ പ്രത്യേകം നിയമം വേണമെന്നും കത്തിൽ ആവശ്യം ഉയർന്നു.

'മമതാ ബാനർജിയോടുള്ള വിശ്വാസം നഷ്ടമായി'; കൊല്ലപ്പെട്ട പിജി ഡോക്ടറുടെ പിതാവ്
dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us