ബിജെപിയുടെ ചെക്ക്മേറ്റ്; ഹരിയാനയിൽ പട്ടികജാതി വിഭാഗങ്ങൾക്ക് ഇരുപത് ശതമാനം സംവരണം

ഹരിയാന പട്ടികജാതി കമ്മീഷന്റെ ശുപാർശ അംഗീകരിച്ചുകൊണ്ട് മുഖ്യമന്ത്രി നയാബ് സിങ് സയ്നിയാണ് പ്രഖ്യാപനം നടത്തിയത്.

dot image

ചണ്ഡീഗഡ്: ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പ് തീയതികൾ പ്രഖ്യാപിച്ചതിന് പിന്നാലെ സംസ്ഥാനത്തെ പട്ടികജാതി വിഭഗങ്ങൾക്ക് സർക്കാർ ജോലികളിൽ 20 ശതമാനം സംവരണം പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ. ഹരിയാന പട്ടികജാതി കമ്മീഷന്റെ ശുപാർശ അംഗീകരിച്ചുകൊണ്ട് മുഖ്യമന്ത്രി നയാബ് സിങ് സെയ്നിയാണ് പ്രഖ്യാപനം നടത്തിയത്.

ഇത്തവണ ഹരിയാനയ്ക്കൊപ്പം മഹാരാഷ്ട്രയില്ല!; ബിജെപി സഖ്യത്തിന് തുണയായോ തിരഞ്ഞെടുപ്പ് കമ്മീഷൻ?

ഹരിയാന പട്ടികജാതി കമ്മീഷൻ ശുപാർശ ചെയ്ത 20 ശതമാനം സംവരണത്തിൽ 10 ശതമാനം പാർശ്വവത്ക്കരിക്കപ്പെട്ട പട്ടികജാതി വിഭാഗങ്ങൾക്കാണ് നൽകുക. സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞ ശേഷമായിരിക്കും സംവരണം നടപ്പിൽ വരുത്തുക. നേരത്തെ സംസ്ഥാനത്തെ പിന്നാക്ക വിഭാഗക്കാർക്കായി ഗ്രൂപ്പ് എ, ഗ്രൂപ്പ് ബി തസ്തികകളിൽ നിലവിലുള്ള 15 ശതമാനം സംവരണം ഒറ്റയടിക്ക് 27 ശതമാനമാക്കി ഉയർത്തിയിരുന്നു. സംവരണ ആനുകൂല്യത്തിനുള്ള വരുമാന പരിധി ആറ് ലക്ഷത്തിൽ നിന്ന് എട്ട് ലക്ഷമായി വർധിപ്പിച്ചിരുന്നു.

കർഷകപ്രക്ഷോഭം വീണ്ടും ആരംഭിക്കുമെന്ന നിലപാട് കർഷക സംഘടകൾ പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെ സർക്കാർ കൃഷിനാശം സംഭവിച്ച കർഷകർക്ക് ബോണസ് തുക വിതരണം ചെയ്യുകയും ക്ഷീരകർഷകർക്ക് ആനുകൂല്യങ്ങൾ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ഈ നീക്കത്തിലൂടെ കർഷകരെ ഒപ്പം നിർത്താനാണ് ബിജെപി ശ്രമിച്ചത്. അഗ്നിപഥ് പദ്ധതിയെച്ചൊല്ലി കേന്ദ്രവും പ്രതിപക്ഷവും തമ്മിലുള്ള തർക്കം രൂക്ഷമായിരിക്കെ, അഗ്നിവീർ സൈനികർക്ക് പൊലീസ്, മൈനിംഗ് ഗാർഡ് ജോലികളിൽ 10 ശതമാനം സംവരണമാണ് ഹരിയാനയിലെ ബിജെപി സർക്കാർ പ്രഖ്യാപിച്ചത്. ഈ നീക്കങ്ങളുടെയെല്ലാം 'വിളവെടുപ്പ്' വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ഉണ്ടാകുമെന്നാണ് ബിജെപി പ്രതീക്ഷിക്കുന്നത്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us