കൊൽക്കത്തയിലെ യുവതിയുടെ കൊലപാതകം:സിബിഐ സംഘം ആർജി കർ ആശുപത്രിയിൽ; സ്വമേധയാ കേസെടുത്ത് സുപ്രീം കോടതി

ഹര്ജി ചൊവ്വാഴ്ച ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ്, ജസ്റ്റിസ് ജെബി പര്ദിവാല, ജസ്റ്റിസ് മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ച് പരിഗണിക്കും

dot image

കൊല്ക്കത്ത: ആര്ജി കര് ആശുപത്രിയില് പിജി വിദ്യാര്ത്ഥിനി പീഡനത്തിനിരയായി കൊല്ലപ്പെട്ട കേസില് അന്വേഷണവുമായി സിബിഐ സംഘം ആശുപത്രിയില്. സിബിഐ സംഘം ആശുപത്രി ത്രീഡി സ്കാനിങ് ചെയ്യുകയാണ്. കൊലപാതകം നടന്ന മുറിയും അക്രമികള് തകര്ത്ത ഭാഗങ്ങളും സിബിഐ ഡിജിറ്റല് മാപ്പിംഗ് ചെയ്യുന്നുണ്ട്.

സംഭവത്തിന് മുമ്പും ശേഷവും നടത്തിയ ഫോണ്വിളികളെ സംബന്ധിച്ചുള്ള വിവരങ്ങള് നല്കാന് മുന് പ്രിന്സിപ്പാള് ഡോ. സന്ദീപ് ഘോഷിനോട് സിബിഐ ആവശ്യപ്പെട്ടിട്ടുണ്ട്. ഘോഷിന്റെ ഫോണ് റെക്കോര്ഡുകള് കണ്ടെത്താന് മൊബൈല് സേവന ദാതാക്കളെ സമീപിക്കാന് സിബിഐ തീരുമാനിച്ചിട്ടുണ്ടെന്ന് വാര്ത്താ ഏജന്സിയായ പിടിഐ റിപ്പോര്ട്ട് ചെയ്യുന്നു.

പേര് പറഞ്ഞത് സങ്കടത്തില്; കൊൽക്കത്തയിലെ അതിജീവിതയുടെ പേര് വെളിപ്പെടുത്തിയതിൽ മാപ്പുമായി ടിഎംസി എംപി

''ഡോക്ടറുടെ മരണവിവരം അറിഞ്ഞപ്പോള് ആരെയാണ് ബന്ധപ്പെട്ടതെന്നും മൂന്ന് മണിക്കൂറോളം യുവതിയുടെ മാതാപിതാക്കളെ അറിയിക്കാതിരുന്നതെന്ന് എന്തുകൊണ്ടാണെന്നും അദ്ദേഹത്തോട് ചോദിച്ചിട്ടുണ്ട്. സംഭവത്തിന് ശേഷം സെമിനാര് ഹാളിന് സമീപമുള്ള മുറികള് നവീകരിക്കാന് ഉത്തരവ് നല്കിയത് ആരാണ്. കുറ്റകൃത്യത്തില് എന്തെങ്കിലും തരത്തിലുള്ള പദ്ധതികള് നടന്നിട്ടുണ്ടോയെന്ന് കണ്ടെത്താന് ശ്രമിക്കുകയാണ് ഞങ്ങള്,'' സിബിഐ ഉദ്യോഗസ്ഥന് വ്യക്തമാക്കി.

അതേസമയം കൊലപാതകത്തില് സുപ്രീം കോടതി സ്വമേധയാ കേസെടുത്തിട്ടുണ്ട്. സ്വമേധയാ സ്വീകരിച്ച ഹര്ജി ചൊവ്വാഴ്ച ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ്, ജസ്റ്റിസ് ജെബി പര്ദിവാല, ജസ്റ്റിസ് മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ച് പരിഗണിക്കും. കഴിഞ്ഞ ദിവസം ഇന്ത്യന് മെഡിക്കല് അസോസിയേഷന് (ഐഎംഎ) ദേശീയ തലത്തില് 24 മണിക്കൂര് നീണ്ട സമരം നടത്തിയതിന് പിന്നാലെയാണ് സുപ്രീം കോടതിയുടെ നടപടി വന്നിരിക്കുന്നത്.

കൽക്കത്ത പൊലീസിനെതിരെ വ്യാജപ്രചാരണം; തൃണമൂൽ എംപി സുഖേന്ദു ശേഖർ റേയ്ക്ക് നോട്ടീസ്

യുവതിയുടെ കൊലപാതകത്തില് തെറ്റായ വിവരങ്ങള് പ്രചരിപ്പിച്ചതിന് ബിജെപി നേതാവടക്കം മൂന്ന് പേരെ ചോദ്യം ചെയ്യാന് കൊല്ക്കത്ത പൊലീസ് വിളിപ്പിച്ചിട്ടുണ്ട്. അഭിനേത്രിയും ബിജെപി നേതാവുമായ ലോകത് ചാറ്റര്ജിയെയും സുബര്നോ ഗോസ്വാമി, കുനാല് സര്ക്കാര് എന്നീ രണ്ട് ഡോകര്മാരെയുമാണ് പൊലീസ് ചോദ്യം ചെയ്യാന് വിളിപ്പിച്ചിരിക്കുന്നത്. കൊല്ലപ്പെട്ട യുവഡോക്ടറുടെ പേര് വെളിപ്പെടുത്തിയതില് മാപ്പ് പറഞ്ഞ് തൃണമൂല് കോണ്ഗ്രസ് എംപിയും ബംഗാളി അഭിനേത്രിയുമായ രചന ബാനര്ജിയും രംഗത്തെത്തി. സോഷ്യല് മീഡിയ പോസ്റ്റില് കൊല്ലപ്പെട്ട ഡോക്ടറുടെ പേര് പങ്കുവെച്ചതിനെത്തുര്ന്ന് രചനയ്ക്കെതിരെ പരാതി ഉയര്ന്നിരുന്നു. ഇതിന് പിന്നാലെയാണ് രചന ബാനര്ജി മാപ്പ് പറഞ്ഞ് രംഗത്തെത്തിയത്.

സംഭവത്തെ അപലപിച്ചുകൊണ്ട് തൃണമൂല് എംപി സാമൂഹ്യമാധ്യമങ്ങളില് ഒരു വീഡിയോ പങ്കുവെച്ചിരുന്നു. പ്രസ്തുത വീഡിയോയിലാണ് കൊല്ലപ്പെട്ട യുവതിയുടെ പേര് വെളിപ്പെടുത്തിയത്. തുടര്ന്ന് കൊല്ക്കത്ത ഹൈക്കോടതിയിലെ അഭിഭാഷകന് ശ്യാന് സച്ചിന് ബാസു രചനയ്ക്കെതിരെ പരാതി നല്കുകയായിരുന്നു. ആര്ജി കര് മെഡിക്കല് കോളേജ് ആശുപത്രിയിലെ സെമിനാര് ഹാളില് ഓഗസ്റ്റ് ഒമ്പതിനാണ് പിജി വിദ്യാര്ത്ഥിനിയെ കൊല്ലപ്പെട്ട നിലയില് കണ്ടെത്തിയത്. പിന്നാലെ രാജ്യവ്യാപകമായ പ്രതിഷേധമാണ് നടന്നുകൊണ്ടിരിക്കുന്നത്.

dot image
To advertise here,contact us
dot image