'ജയിലാ സാറെ ഭേദം, ഭാര്യയുടെ ഒപ്പം ജീവിക്കാൻ ഞാനില്ല'; നാടുവിട്ട് ടെക്കി, അവസാനം പൊലീസ് പൊക്കി !

ഭാര്യയുടെ ആജ്ഞ പ്രകാരമാണ് തന്റെ ഇപ്പോളത്തെ ജീവിതമെന്നും തന്റെ എല്ലാ കാര്യത്തിലും ഭാര്യ തലയിടുമെന്നും, അനാവശ്യമായി വഴക്ക് പറയുമെന്നും ഒക്കെയാണ് യുവാവിന്റെ പരാതി

dot image

ബെംഗളൂരു: ഭാര്യയുടെ 'ഉപദ്രവം' സഹിക്കവയ്യാതെ നാടുവിട്ട ബെംഗളൂരു സ്വദേശിയായ ടെക്കിയെ നോയിഡയിൽ നിന്ന് പൊലീസ് 'പൊക്കി'. ഭാര്യ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ തിരച്ചിലിനൊടുവിലാണ് യുവാവിനെ പൊലീസ് കണ്ടെത്തിയത്.

ഓഗസ്റ്റ് നാലിനാണ് യുവാവ് ബംഗളുരുവിൽ നിന്ന് കടന്നുകളഞ്ഞത്. എടിഎമ്മിൽ പണമെടുക്കാനെന്ന വ്യാജേന പുറത്തിറങ്ങിയ യുവാവ് കിട്ടിയ വണ്ടിക്ക് സംസ്ഥാനം വിടുകയായിരുന്നു. ഭർത്താവിനെ ഏറെ നേരമായി കാണാത്തതിനാലും, ഫോൺ വിളിച്ച് എടുക്കാത്തതിനാലും പരിഭ്രാന്തയായ ഭാര്യ പൊലീസിനെ ബന്ധപ്പെട്ടു. തട്ടിക്കൊണ്ടുപോയതാകാമെന്ന നിഗമനത്തിൽ പൊലീസ് അന്വേഷണവും ആരംഭിച്ചിരുന്നു.

ഡബിളടിച്ച് ലെവന്ഡോവ്സ്കി; ലാ ലീഗയില് ബാഴ്സലോണയ്ക്ക് വിജയത്തുടക്കം

എന്നാൽ യുവാവ് ഫോൺ സ്വിച്ച് ഓഫ് ആക്കിയത് അന്വേഷണസംഘത്തിന് വലിയ ബുദ്ധിമുട്ടാണ് ഉണ്ടാക്കിയത്. പ്രദേശത്തെ ബസ് സ്റ്റാൻഡുകൾ, റെയിൽവെ സ്റ്റേഷനുകൾ എന്നിവയെല്ലാം കേന്ദ്രീകരിച്ചും, വിവിധ പ്രദേശങ്ങളിലെ സിസിടിവികൾ കേന്ദ്രീകരിച്ചും അന്വേഷണം നടത്തിയെങ്കിലും ഒരു തുമ്പും കിട്ടിയില്ല. എന്നാൽ ഒരു ദിവസം നോയിഡയിൽ നിന്ന് യുവാവിന്റെ ഫോൺ സിഗ്നൽ പൊലീസിന് ലഭിച്ചു.

ഈ സിഗ്നൽ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് നോയിഡയിൽ നിന്ന് യുവാവിനെ കണ്ടെത്തിയതും അയാൾ ഭാര്യയുടെ ഒപ്പം ജീവിക്കാൻ താത്പര്യമില്ലാത്തതുകൊണ്ടാണ് നാടുവിട്ടതെന്ന് പറയുന്നതും. 'എന്നെ ജയിലിലേക്ക് അയച്ചോളു സാർ, എന്നാൽ ഭാര്യയുടെ ഒപ്പം ജീവിക്കാൻ ഞാനില്ല' എന്ന് യുവാവ് കേണ് പറഞ്ഞെങ്കിലും പൊലീസ് അതൊന്നും ചെവികൊള്ളാതെ യുവാവിനെയും കൊണ്ട് നാട്ടിലേക്ക് തിരിച്ചു. ഭാര്യയുടെ ആജ്ഞ പ്രകാരമാണ് തന്റെ ഇപ്പോളത്തെ ജീവിതമെന്നും തന്റെ എല്ലാ കാര്യത്തിലും തലയിടുമെന്നും, അനാവശ്യമായി വഴക്ക് പറയുമെന്നും ഒക്കെയാണ് യുവാവിന്റെ പരാതി.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us