തമിഴ്നാട്ടിൽ ദളിതർ പ്രവേശിച്ചതിനെ തുടര്ന്ന് ക്ഷേത്രം അടിച്ചു തകര്ത്ത് സവര്ണ വിഭാഗം

സംഭവം ഡിഎസ്പിയുടെ പിന്തുണയോടെയെന്ന് പരാതി

dot image

വെല്ലൂര്: തമിഴ്നാട്ടില് ദളിതര് പ്രവേശിച്ചതിനെ തുടര്ന്ന് സവര്ണ ജാതി വിഭാഗക്കാർ ക്ഷേത്രം അടിച്ചുതകര്ത്തു. കെവി കുപ്പം താലൂക്കിലെ ഗെമ്മന്കുപ്പം ഗ്രാമത്തിലെ കാലിയമ്മന് ക്ഷേത്രമാണ് അടിച്ചുതകര്ത്തത്. ക്ഷേത്രത്തിലെ ആടി മാസ പരിപാടികളില് നിന്നും ദളിത് സമുദായത്തെ വിലക്കാനുള്ള തീരുമാനം ലംഘിച്ച് ക്ഷേത്രത്തില് പ്രവേശിച്ചതാണ് അക്രമത്തിന് പ്രേരണയായതെന്നാണ് റിപ്പോർട്ട്. കഴിഞ്ഞ ആഴ്ചയായിരുന്നു സംഭവം.

സംഭവത്തില് എസ് നവീന് കുമാറിന്റെ പരാതിയില് എസ്സി/ എസ്ടി നിയമപ്രകാരം കെവി കുപ്പം പൊലീസ് കേസെടുത്തു. ജില്ലാ കളക്ടറുടെ അധ്യക്ഷതയില് ചേര്ന്ന ക്രമസമാധാന ചര്ച്ചയില് വിഷയം ചര്ച്ചയായതിന് പിന്നാലെ ഓഗസ്റ്റ് 14നാണ് കേസ് രജിസ്റ്റര് ചെയ്തതെന്ന് ഉദ്യോഗസ്ഥവൃത്തങ്ങളെ ഉദ്ധരിച്ച് ദ ന്യൂ ഇന്ത്യന് എക്സ്പ്രസ് റിപ്പോര്ട്ട് ചെയ്യുന്നു. അന്ന് ഡ്യൂട്ടിയിലുണ്ടായിരുന്ന ഡിഎസ്പി രവിചന്ദ്രന്റെ പിന്തുണയിലാണ് ക്ഷേത്രം പൊളിച്ചുമാറ്റിയതെന്നും പരാതിയില് സൂചിപ്പിക്കുന്നു.

ഭൂമി കുംഭകോണക്കേസ്: ഗവർണറോട് പോരിനൊരുങ്ങി കർണാടക സർക്കാർ, സിദ്ധരാമയ്യയ്ക്കായി സിംഗ്വി ഹൈക്കോടതിയിൽ

ഗ്രാമത്തിലെ 50 ശതമാനം വരുന്ന ദളിത് സമൂഹം വര്ഷങ്ങളായി കാളിയമ്മന് ക്ഷേത്രത്തിലെ പ്രതിഷ്ഠയെ ആരാധിച്ചുവരുന്നവരാണ്. കാലക്രമേണ മറ്റ് ജാതിയില്പ്പെട്ടവര് ആരാധന നടത്തിവരുകയും പിന്നാലെ ദളിതര് വിവേചനം നേരിടുകയായിരുന്നുവെന്നും നവീന് കുമാര് പറയുന്നു. ഗ്രാമത്തില് നിന്ന് മൂന്ന് കിലോമീറ്റര് അകലെയുള്ള പുറംമ്പോക്ക് ഭൂമിയിലാണ് നേരത്തെ പ്രതിഷ്ഠയുണ്ടായിരുന്നത്. കുറച്ച് വര്ഷങ്ങള്ക്ക് മുമ്പ് പ്രതിഷ്ഠയ്ക്ക് ചുറ്റിലും ക്ഷേത്രം പണിയുകയായിരുന്നു. ക്ഷേത്രത്തിന്റെ പ്രവര്ത്തനങ്ങള്ക്ക് തങ്ങളില് നിന്നും പണം പിരിച്ചിട്ടുണ്ടെന്നാണ് ദളിത് വിഭാഗക്കാർ വ്യക്തമാക്കുന്നത്. എന്നാല് പുതിയ ക്ഷേത്രത്തിന്റെ സമര്പ്പണത്തില് തങ്ങളെ ക്ഷണിച്ചിട്ടില്ലെന്നും ഇവർ ആരോപിക്കുന്നു.

വാണിയ, യാദവ, ചെട്ടിയാര്, നായിഡു തുടങ്ങിയ വിഭാഗത്തില്പ്പെട്ടവരാണ് ഗ്രാമത്തിലെ സവര്ണ വിഭാഗത്തില് ഉള്പ്പെടുന്നത്. തമിഴ്മാസമായ ആടിയിലെ മൂന്നാമത്തെ വെള്ളിയാഴ്ച (ഓഗസ്റ്റ് രണ്ട്) നടത്തുന്ന ആടി മാസ ആഘോഷത്തില് നിന്നും ദളിതരോട് വിട്ടുനില്ക്കാന് ആവശ്യപ്പെട്ടിരുന്നു. എഫ്ഐആറില് പേരുള്ള കുറ്റാരോപിതനായ ജ്യോത്സന് ഡി ലോഗനാഥന് തന്റെ സ്വപ്നത്തില് കാളിയമ്മന് പ്രത്യക്ഷപ്പെട്ടെന്നും ദളിതരെ മാറ്റിനിര്ത്താന് ആവശ്യപ്പെട്ടുവെന്നും ദളിത് വിഭാഗക്കാരെ അറിയിക്കുകയായിരുന്നു.

കൊൽക്കത്തയിലെ യുവതിയുടെ കൊലപാതകം:സിബിഐ സംഘം ആർജി കർ ആശുപത്രിയിൽ; സ്വമേധയാ കേസെടുത്ത് സുപ്രീം കോടതി

അതേസമയം സാധാരണ രീതിയില് തങ്ങളുടെ സ്ഥലത്തുള്ള മാരിയമ്മന് ക്ഷേത്രത്തില് ആഘോഷങ്ങള് നടത്തുകയും ഗ്രാമത്തിന് പുറത്തുള്ള കാളിയമ്മന് ക്ഷേത്രത്തില് പൊങ്കലുണ്ടാക്കുകയുമാണ് ചെയ്യാറെന്ന് ദളിത് വിഭാഗത്തിൽ നിന്നുള്ള ഭാരത് തമിഴനെ ഉദ്ധരിച്ച് എക്പ്രസ് റിപ്പോർട്ട് ചെയ്തു. എന്നാല് അടുത്തിടെ ദളിതര് വിവേചനം നേരിടുന്നുവെന്നും തങ്ങളുടെ തെരുവുകളില് ക്ഷേത്ര ഘോഷയാത്ര നടത്താന് പോലും അനുവദിക്കാറില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്ത്തു.

നേരത്തെ ദളിതരെ ഒഴിവാക്കാനുള്ള തീരുമാനം വന്നപ്പോള് തന്നെ ദളിത് വിഭാഗം പൊലീസില് പരാതി നല്കിയിരുന്നു. പിന്നാലെ കെവി കുപ്പം പൊലീസ് അന്വേഷണം ആരംഭിച്ചപ്പോള് സവര്ണര് വീണ്ടും വിവേചനപരമായ പ്രസ്താവനകള് നടത്തുകയായിരുന്നു. തുടര്ന്നാണ് ദളിത് വിഭാഗം ക്ഷേത്രത്തില് പ്രവേശിക്കുകയും ആഘോഷ പരിപാടികളില് ഭാഗമാകുകയും ചെയ്തത്. പിന്നാലെ സവര്ണ വിഭാഗം പരിപാടി ബഹിഷ്കരിക്കുകയും ചെയ്തു.

എന്നാല് ഓഗസ്റ്റ് ആറിന് പൊലീസ് സുരക്ഷയിലിരിക്കവേ തന്നെ ഒരു കൂട്ടം ആളുകള് മണ്ണുമാന്ത്രിയന്ത്രമടക്കം ഉപയോഗിച്ച് ക്ഷേത്രം പൊളിക്കുകയും വിഗ്രഹം എടുത്തുകൊണ്ടുപോകുകയുമായിരുന്നു. അതേസമയം ക്ഷേത്രം ലോഗനാഥന് നിര്മിച്ചതാണെന്നും ദളിതര് ക്ഷേത്രത്തില് പ്രവേശിക്കുന്നതിന് കുഴപ്പമില്ലെന്നും ക്ഷേത്ര ആഘോഷങ്ങള് ഒരുമിച്ച് നടത്താന് ആഗ്രഹമില്ലെന്നും സവര്ണ വിഭാഗം പ്രതികരിച്ചു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us