കൊല്ക്കത്ത: ആര്ജി കര് മെഡിക്കല് കോളേജില് ലൈംഗികാതിക്രമത്തില് കൊല്ലപ്പെട്ട യുവഡോക്ടറുടെ പേര് വെളിപ്പെടുത്തിയതില് മാപ്പ് പറഞ്ഞ് തൃണമൂല് കോണ്ഗ്രസ് എംപിയും ബംഗാളി അഭിനേത്രിയുമായ രചന ബാനര്ജി. സോഷ്യല് മീഡിയ പോസ്റ്റില് കൊല്ലപ്പെട്ട ഡോക്ടറുടെ പേര് പങ്കുവെച്ചതിനെത്തുര്ന്ന് രചനയ്ക്കെതിരെ പരാതി ഉയര്ന്നിരുന്നു. ഇതിന് പിന്നാലെയാണ് രചന ബാനര്ജി മാപ്പ് പറഞ്ഞ് രംഗത്തെത്തിയത്.
സംഭവത്തെ അപലപിച്ചുകൊണ്ട് തൃണമൂല് എംപി സാമൂഹ്യമാധ്യമങ്ങളില് ഒരു വീഡിയോ പങ്കുവെച്ചിരുന്നു. പ്രസ്തുത വീഡിയോയിലാണ് കൊല്ലപ്പെട്ട യുവതിയുടെ പേര് വെളിപ്പെടുത്തിയത്. തുടര്ന്ന് കൊല്ക്കത്ത ഹൈക്കോടതിയിലെ അഭിഭാഷകന് ശ്യാന് സച്ചിന് ബാസു രചനയ്ക്കെതിരെ പരാതി നല്കുകയായിരുന്നു.
കൊൽക്കത്ത ബലാത്സംഗ കൊലപാതകം; വ്യാജപ്രചാരണത്തിന് ബിജെപി നേതാവിനെയും 2 ഡോക്ടർമാരെയും ചോദ്യം ചെയ്യുംരചന ബാനര്ജി നിരവധി തവണ അശ്രദ്ധമായി യുവതിയുടെ പേര് വെളിപ്പെടുത്തിയെന്നും ഇത് അതിജീവിതയുടെ അന്തസിനെ ഹനിക്കുന്നുവെന്നും പരാതിയില് പറഞ്ഞിരുന്നു. പരാതിക്ക് പിന്നാലെ എംപി തൻ്റെ തെറ്റുകള് തിരുത്തുകയും മാപ്പ് പറയുകയുമായിരുന്നു. സമൂഹമാധ്യമങ്ങളില് പങ്കുവെച്ച വീഡിയോ പിന്വലിച്ചുവെന്നും അവര് വ്യക്തമാക്കി. വൈകാരികമായി സംസാരിക്കുന്നതിനിടയിലാണ് പേര് പറഞ്ഞു പോയതെന്ന് ദേശീയ മാധ്യമമായ ഇന്ത്യ ടുഡേയോട് രചന പ്രതികരിച്ചു.
''എന്റെ ഭാഗത്ത് നിന്ന് വലിയ തെറ്റാണ് സംഭവിച്ചത്. അത് ഞാന് ചെയ്യാന് പാടില്ലായിരുന്നു. മറ്റെല്ലാവരും വിളിക്കുന്നത് പോലെ അവരെ 'തിലോത്തമ'യെന്ന് വിളിക്കണമായിരുന്നു. വീഡിയോ എടുക്കുന്ന സമയത്ത് ഞാന് വളരെ സങ്കടത്തിലായിരുന്നു. ഞാന് പറഞ്ഞ എല്ലാ വാക്കുകളും എന്റെ ഹൃദയത്തില് നിന്നുമുള്ളതാണ്, എഴുതി തയ്യാറാക്കിയതല്ല. സ്വാഭാവികമായും ആ വികാരത്തിലാണ് ആ പേര് ഞാന് പറയുന്നത്,'' അവര് വ്യക്തമാക്കി.
ചംപയ് സോറൻ ബിജെപിയിലേക്ക്? ജാർഖണ്ഡ് മുക്തി മോർച്ചയിൽ പൊട്ടിത്തെറി, അട്ടിമറി നീക്കമെന്ന് സൂചനഅതേസമയം യുവതിയുടെ കൊലപാതകത്തില് തെറ്റായ വിവരങ്ങള് പ്രചരിപ്പിച്ചതിന് ബിജെപി നേതാവടക്കം മൂന്ന് പേരെ ചോദ്യം ചെയ്യാന് കൊല്ക്കത്ത പൊലീസ് വിളിപ്പിച്ചിട്ടുണ്ട്. അഭിനേത്രിയും ബിജെപി നേതാവുമായ ലോകത് ചാറ്റര്ജിയെയും സുബര്നോ ഗോസ്വാമി, കുനാല് സര്ക്കാര് എന്നീ രണ്ട് ഡോകര്മാരെയുമാണ് പൊലീസ് ചോദ്യം ചെയ്യാന് വിളിപ്പിച്ചിരിക്കുന്നത്. ആര്ജി കര് മെഡിക്കല് കോളേജ് ആശുപത്രിയിലെ സെമിനാര് ഹാളില് ഓഗസ്റ്റ് ഒമ്പതിനാണ് പിജി വിദ്യാര്ത്ഥിനിയെ കൊല്ലപ്പെട്ട നിലയില് കണ്ടെത്തിയത്. പിന്നാലെ രാജ്യവ്യാപകമായ പ്രതിഷേധമാണ് നടന്നുകൊണ്ടിരിക്കുന്നത്.