ബംഗാളിൽ ബിജെപി നേതാവ് യുവതിയെ നഗ്നയാക്കി വലിച്ചിഴച്ചു, ക്രൂരമായി മർദിച്ചുവെന്നും പരാതി

മർദ്ദനത്തിനിടെ സംഭവമറിഞ്ഞ് പൊലീസ് വന്നതോടെ പ്രതികൾ ഓടിരക്ഷപ്പെടുകയായിരുന്നു

dot image

നന്ദിഗ്രാം: യുവ ഡോക്ടറെ കൊലപ്പെടുത്തിയ വാർത്തയിൽ രാജ്യമാകെ വിറങ്ങലിച്ചുനിൽക്കേ പശ്ചിമ ബംഗാളിൽ വീണ്ടും സ്ത്രീകൾക്ക് നേരെ അതിക്രമം. നന്ദിഗ്രാമിൽ യുവതിയെ ബിജെപി നേതാവ് നഗ്നയാക്കി വലിച്ചിഴച്ചതായും ക്രൂരമായി മർദ്ദിച്ചതായും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

ജിഎസ്ടി വകുപ്പിലെ വ്യാജ ബിരുദ സർട്ടിഫിക്കറ്റ് ആരോപണം; അഞ്ചുപേർക്കെതിരെ പരാതി ലഭിച്ചെന്ന് ധനമന്ത്രി

നന്ദിഗ്രാം ബിജെപി ബൂത്ത് പ്രസിഡന്റ് തപൻ ദാസിനെതിരെയാണ് ആരോപണം. യുവതി കുടുംബത്തോടൊപ്പം വീട്ടിരിക്കെ പൊടുന്നനെ തപൻ ദാസ് വീട്ടിലേക്ക് കയറിവന്ന് യുവതിയെ മർദ്ദിക്കാൻ ആരംഭിച്ചു. യുവതിയെ വീടിന് പുറത്തേയ്ക്ക് കൊണ്ടുവന്ന്, നഗ്നയാക്കുകയും റോഡിലൂടെ വലിച്ചിഴയ്ക്കുകയും ചെയ്തു. മർദ്ദനത്തിനിടെ സംഭവമറിഞ്ഞ് പൊലീസ് വന്നതോടെ പ്രതികൾ ഓടിരക്ഷപ്പെടുകയായിരുന്നു.

ബിജെപിയിൽ നിന്ന് തൃണമൂലിലേക്ക് മാറിയതാണ് തന്നെ പ്രതികൾ മർദിക്കാനുള്ള കാരണമെന്നാണ് യുവതി പറയുന്നത്. എന്നാൽ സംഭവം ബിജെപി നിഷേധിച്ചിട്ടുണ്ട്. മർദ്ദനത്തിന് കാരണം കുടുംബപ്രശ്നമാണെന്നും രാഷ്ട്രീയനിറമില്ലെന്നുമാണ് ബിജെപി പറയുന്നത്.

കാഫിര് സ്ക്രീന്ഷോട്ട്; പ്രതിരോധം തീര്ക്കാന് ഡിവൈഎഫ്ഐ, ഇന്ന് ബഹുജന പൊതുയോഗം

അതേസമയം, കൊൽക്കത്ത ലൈംഗികാതിക്രമ കൊലപാതകത്തിൽ പ്രതിയുടെ സൈക്കോ അനാലിസിസ് പരിശോധന നടത്താനൊരുങ്ങുകയാണ് സിബിഐ. ഇതിനായി വിദഗ്ധ സംഘം ഡല്ഹിയിൽ നിന്ന് കൊൽക്കത്തയിലെത്തി.

സംഭവത്തിന്റെ പശ്ചാത്തലത്തിൽ രാജ്യവ്യാപകമായി പ്രതിഷേധം കനത്തിരിക്കെ സംസ്ഥാനങ്ങളിൽ നിരീക്ഷണം ശക്തമാക്കാൻ കേന്ദ്രസർക്കാർ നിർദേശം നൽകിയിട്ടുണ്ട്. കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് ഇത്തരത്തിലൊരു നിർദേശം സംസ്ഥാനങ്ങൾക്ക് കൈമാറിയത്. ഓരോ രണ്ട് മണിക്കൂറിലും ക്രമസമാധാന സ്ഥിതി സംബന്ധിച്ച റിപ്പോർട്ട് നൽകാനാണ് സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടിട്ടുള്ളത്.

മുണ്ടക്കൈ, ചൂരല്മല ഉരുള്പൊട്ടല്: കാണാതായവര്ക്കായുള്ള തിരച്ചില് ഇരുപതാം ദിവസത്തിലേക്ക്

ആർജി കർ ആശുപത്രിയുടെ പ്രിൻസിപ്പൽ സ്ഥാനത്തുനിന്ന് രാജിവെച്ച സന്ദീപ് ഘോഷിനെതിരെ നടപടികൾ കടുപ്പിക്കുക തന്നെയാണ് സർക്കാരും വിവിധ ഡോക്ടർമാരുടെ സംഘടനകളും. സന്ദീപ് ഘോഷിനെ പുതിയ ആശുപത്രിയിൽ നിയമിച്ച ഉത്തരവ് മരവിപ്പിക്കണമെന്നും നാളെ തന്നെ തീരുമാനം അറിയിക്കാനും സർക്കാർ ആരോഗ്യ വകുപ്പിന് നിർദ്ദേശം നൽകിയിട്ടുണ്ട്. നേരത്തെ സന്ദീപ് ഘോഷിനെ സിബിഐ ചോദ്യം ചെയ്ത പശ്ചാത്തലത്തിൽ അദ്ദേഹത്തെ അക്കാദമിക പ്രവർത്തനങ്ങളിൽ നിന്ന് നീക്കുമെന്നും വിശദീകരണം തേടുമെന്നും സംഘടന ബംഗാൾ ഓർത്തോപീഡിക് അസോസിയേഷൻ അറിയിച്ചിരുന്നു.

dot image
To advertise here,contact us
dot image