കൊൽക്കത്ത: പശ്ചിമ ബംഗാളിൽ യുവ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില് മുഖ്യമന്ത്രി മമത ബാനർജിയെ വിമർശിക്കുന്നവരുടെ വിരലൊടിക്കണമെന്ന വിവാദ പരാമർശവുമായി തൃണമൂൽ കോൺഗ്രസ് നേതാവ് ഉദയൻ ഗുഹ. മമത രാജിവെക്കണമെന്ന ആവശ്യം പ്രതിഷേധക്കാർ ഉന്നയിച്ചതിന് പിന്നാലെയാണ് പരാമർശം. സംഭവത്തിൻ്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്.
“മമത ബാനർജിയെ വിമർശിക്കുന്നവരുടെ, മമതക്ക് നേരെ വിരൽചൂണ്ടുന്നവരും അവരുടെ രാജിയാഗ്രഹിക്കുന്നവരും വിജയിക്കില്ല. മമതക്ക് നേരെ ചൂണ്ടുന്ന വിരലുകൾ ഒടിക്കണം“ - ഉദയൻ ഗുഹ പറയുന്നു.
പരാതി പറഞ്ഞ സഹപ്രവര്ത്തകര്ക്കൊപ്പം, തുല്യമായ സുരക്ഷ ഉറപ്പാക്കണം:ആസിഫ് അലിഓഗസ്റ്റ് ഒമ്പതിനായിരുന്നു ആർജെ കർ ആശുപത്രിയിലെ സെമിനാർ ഹാളിൽ നിന്നും യുവ ഡോക്ടറുടെ അർധനഗ്നമായ നിലയിലുള്ള മൃതദേഹം കണ്ടെത്തിയത്. ഡ്യൂട്ടിയിലായിരുന്ന ഡോക്ടറെ കൂട്ടബലാത്സംഗത്തിനിരയാക്കി കൊലപ്പെടുത്തുകയായിരുന്നുവെന്ന് പോസ്റ്റ്മാർട്ടത്തിൽ കണ്ടെത്തിയതോടെ രാജ്യവ്യാപകമായി പ്രതിഷേധം ശക്തമായിരുന്നു.
കേന്ദ്ര മന്ത്രാലയങ്ങളിലേക്ക് ലാറ്ററൽ എൻട്രി നടത്തുന്നത് തെറ്റ്; ബിജെപിയെ വെട്ടിലാക്കി ചിരാഗ് പസ്വാൻഓഗസ്റ്റ് 13ന് കേസ് കൊൽക്കത്ത ഹൈകോടതി സിബിഐക്ക് കൈമാറിയിരുന്നു. കൊല്ലപ്പെട്ട യുവ ഡോക്ടർക്ക് നീതി ലഭിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാനത്തെ മെഡിക്കല് കോളേജ് വിദ്യാർഥികൾ നടത്തുന്ന പ്രതിഷേധം പതിനൊന്ന് ദിവസം പിന്നിട്ടു. രക്ഷാബന്ധൻ ദിനത്തിൽ സമരവേദിയിൽ നീതി ഉറപ്പാക്കണമെന്നെഴുതിയ കറുത്ത രാഖികൾ കെട്ടിയായിരുന്നു പ്രതിഷേധം.
'വടകരയില് മത ധ്രുവീകരണം നടത്തി കെ കെ ശൈലജയെ പരാജയപ്പെടുത്താൻ ശ്രമിച്ചു'; വിമർശനവുമായി പി ജയരാജൻ