'ആര്ട്ടിക്കിള് 370 പുനസ്ഥാപിക്കും,സംസ്ഥാന പദവി'; പ്രകടന പത്രിക പുറത്തിറക്കി നാഷണൽ കോൺഫറൻസ്

നീണ്ട കാലത്തിന് ശേഷം ജമ്മുകാശ്മീരിൽ നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിനുള്ള പ്രകടന പത്രിക പുറത്തിറക്കി നാഷണൽ കോൺഫറൻസ്

dot image

ശ്രീനഗർ: നീണ്ട കാലത്തിന് ശേഷം ജമ്മുകാശ്മീരിൽ നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിനുള്ള പ്രകടന പത്രിക പുറത്തിറക്കി നാഷണൽ കോൺഫറൻസ്. കേന്ദ്ര ഭരണ പ്രദേശമായ ജമ്മു കാശ്മീരിനായി പന്ത്രണ്ട് ഗ്യാരണ്ടികളാണ് നാഷണൽ കോൺഫറൻസ് മുന്നോട്ട് വെച്ചത്. പാര്ട്ടി വൈസ് പ്രസിഡന്റായ ഒമര് അബ്ദുള്ളയാണ് പ്രകടനപത്രിക പുറത്തിറക്കിയത്. ജമ്മു കശ്മീരിന് പ്രത്യേക പദവി നല്കുന്ന ആര്ട്ടിക്കിള് 370, 35എ എന്നിവ പുനഃസ്ഥാപിക്കുകയും സംസ്ഥാന പദവി തിരികെ നല്കുമെന്നതുമാണ് നാഷണല് കോണ്ഫറന്സിന്റെ വാഗ്ദാനങ്ങളില് ഏറ്റവും പ്രധാനപ്പെട്ടത്. 2019 ഓഗസ്റ്റ് അഞ്ചിനാണ് രണ്ടാം മോദി സര്ക്കാര് ആര്ട്ടിക്കിള് 370 റദ്ദാക്കിയത്. മുമ്പ് സംസ്ഥാനമായിരുന്ന ജമ്മു കശ്മീര് ഇതോടെ രണ്ട് കേന്ദ്രഭരണപ്രദേശങ്ങളായി മാറുകയായിരുന്നു.

രാഷ്ട്രീയ തടവുകാരെ മോചിപ്പിക്കുമെന്നും കശ്മീരി പണ്ഡിറ്റുകളെ തിരികെ കൊണ്ടുവന്ന് പുനരധിവസിപ്പിക്കുമെന്നുമാണ് മറ്റൊരു വാഗ്ദാനം. തൊഴിലിനും പാസ്പോര്ട്ടിനുമായുള്ള പരിശോധനകള് ലഘൂകരിക്കും, അന്യായമായി പിരിച്ചുവിടുന്നത് അവസാനിപ്പിക്കും, റോഡുകളില് ജനങ്ങളെ അനാവശ്യമായി ഉപദ്രവിക്കുന്നത് ഇല്ലാതാക്കും എന്നിവയും പ്രകടനപത്രികയില് ഉള്പ്പെടുന്നു. യുവാക്കള്ക്കായി സമഗ്രമായ തൊഴില് പാക്കേജാണ് നാഷണല് കോണ്ഫറന്സിന്റെ മറ്റൊരു ഗ്യാരന്റി. 200 യൂണിറ്റ് വരെ സൗജന്യ വൈദ്യുതി, മുന്നോക്ക വിഭാഗത്തിലെ പിന്നോക്കമായ സ്ത്രീകള്ക്ക് പ്രതിമാസം 5,000 രൂപ, മുന്നോക്ക വിഭാഗത്തിലെ പിന്നോക്കക്കാര്ക്ക് സൗജന്യ പാചകവാതക സിലിണ്ടറുകള്, വിധവാ പെന്ഷന് തുക വര്ധനവ് എന്നിവയും നാഷണല് കോണ്ഫറന്സിന്റെ പ്രകടന പത്രികയിലുണ്ട്.

'എച് എം ടി യെ പുനരുദ്ധരിച്ച് നവീകരിക്കും, സ്വകാര്യവൽക്കരിക്കാൻ അനുവദിക്കില്ല'; എച് ഡി കുമാരസ്വാമി
dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us