രാഹുലിനോട് ചോദ്യവുമായി തൃണമൂൽ; 'സമീപനം ഒന്നെങ്കിൽ സിദ്ധരാമയ്യയോട് രാജിവെക്കാൻ പറയുമോ?'

കുറ്റവാളിയെ രക്ഷിക്കാൻ ആദ്യ ഘട്ടത്തിലുണ്ടായ ശ്രമങ്ങൾ ആശുപത്രിയുടെയും പ്രാദേശിക ഭരണകൂടത്തിൻ്റെയും നേർക്ക് സംശയമുണ്ടാക്കുന്നുവെന്ന് രാഹുൽ പ്രതികരിച്ചിരുന്നു

dot image

ദില്ലി: കൊൽക്കത്തയിലെ പിജി ഡോക്ടറുടെ ബലാത്സംഗ കൊലപാതകത്തിൽ കുറ്റവാളിയെ രക്ഷിക്കാൻ ശ്രമിച്ചുവെന്ന രാഹുലിന്റെ പരാമർശത്തിന് മറുപടിയുമായി തൃണമൂൽ കോൺഗ്രസ്. മുഡ കുംഭകോണത്തിൽ ആരോപണവിധേയനായ സിദ്ധരാമയ്യയോട് രാജിവെക്കാൻ ആവശ്യപ്പെടുമോ എന്ന ചോദ്യവുമായി തൃണമൂൽ നേതാവ് രംഗത്തുവന്നതോടെ സംഭവത്തിൽ രാഷ്ട്രീയവിവാദം മൂർച്ഛിച്ചു.

കുറ്റവാളിയെ രക്ഷിക്കാൻ ആദ്യ ഘട്ടത്തിലുണ്ടായ ശ്രമങ്ങൾ ആശുപത്രിയുടെയും പ്രാദേശിക ഭരണകൂടത്തിന്റെയും നേർക്ക് സംശയമുണ്ടാകുന്നുവെന്ന് രാഹുൽ പ്രതികരിച്ചിരുന്നു. ഇതിന് മറുപടിയായാണ് തൃണമൂൽ നേതാവ് കുനാൽ ഘോഷ് രംഗത്തുവന്നത്. മമത സർക്കാർ എല്ലാ നടപടികളും എടുത്തിരുന്നുവെന്ന് പറഞ്ഞ കുനാൽ ഘോഷ് ഒരു ധാരണയുമില്ലാതെയാണ് രാഹുൽ സംസാരിക്കുന്നതെന്നും അഴിമതിയാരോപണം നേരിടുന്ന സിദ്ധരാമയ്യയോട് അങ് രാജിവെക്കാൻ ആവശ്യപ്പെടുമോയെന്നും ചോദിച്ചു.

അതേസമയം, ആർജി കർ മെഡിക്കൽ കോളേജിൽ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ പിജി ഡോക്ടറുടെ പോസ്റ്റ്മോര്ട്ടം റിപ്പോർട്ടിലുള്ളത് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ. മരിക്കുന്നതിന് മുമ്പ് മർദ്ദനമേറ്റതായും ശരീരത്തിൽ ഗുരുതരമായ മുറിവുകൾ ഉണ്ടായതായുമാണ് റിപ്പോർട്ട് വ്യക്തമാക്കുന്നത്. 14 മുറിവുകളാണ് യുവതിയുടെ ശരീരത്തിൽ ഉണ്ടായിരുന്നത്. തല, കവിളുകൾ, ചുണ്ട്, മൂക്ക്, താടി, കഴുത്ത്, ഇടത് കൈ, ചുമൽ, കാൽ മുട്ട്, കണങ്കാൽ, സ്വകാര്യ ഭാഗങ്ങൾ എന്നിവിടങ്ങളിലായാണ് ഈ 14 മുറിവുകൾ കണ്ടെത്തിയത്. ശ്വാസംമുട്ടിയാണ് മരിച്ചതെന്ന് പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്. മരണം കൊലപാതകമാണ്. ലൈംഗികാതിക്രമം നടന്നതായും പോസ്റ്റ്മോര്ട്ടം റിപ്പോർട്ടിൽ വ്യക്തമാക്കുന്നതായി ഇന്ത്യാ ടുഡേയാണ് റിപ്പോർട്ട് ചെയ്തത്.

ബാണാസുരസാഗർ സന്ദർശകർക്കായി ഉടൻ തുറന്നേക്കും; റിപ്പോർട്ടർ ലൈവത്തോണിൽ പ്രതിസന്ധി വിവരിച്ച് വയനാട്ടുകാർ

യുവതിയുടെ സ്വകാര്യ ഭാഗങ്ങളിൽ നിന്ന് 'വെളുത്ത ദ്രവം' കണ്ടെത്തി. രക്ത സാമ്പിളുകളും മറ്റ് ദ്രവങ്ങളും കൂടുതൽ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ശ്വാസകോശത്തിൽ രക്തസ്രാവം ഉണ്ടായതായും ശരീരത്തിലെ മറ്റ് ഭാഗങ്ങളിൽ രക്തം കട്ടയായതായും പോസ്റ്റ് മോർട്ടം റിപ്പോർട്ട് വ്യക്തമാക്കുന്നു. എല്ലുകൾ പൊട്ടിയതായി റിപ്പോർട്ട് പറയുന്നില്ല.

ഓഗസ്റ്റ് ഒമ്പതിനാണ് വനിതാ പിജി ഡോക്ടറെ ആർജി കർ മെഡിക്കൽ കോളേജ് ആശുപത്രിയിലെ സെമിനാർ ഹാളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവം നടന്ന് പിറ്റേദിവസം ആശുപത്രിയിലെ സിവിക് വളണ്ടിയർ സഞ്ജയ് റോയിയെ പൊലീസ് അറസ്റ്റ് ചെയ്തു. എന്നാൽ അന്വേഷണത്തിൽ തൃപ്തിയില്ലെന്ന് വ്യക്തമാക്കി കേസ് കൽക്കട്ട ഹൈക്കോടതി സിബിഐയ്ക്ക് വിട്ടു.

dot image
To advertise here,contact us
dot image