കൊല്ക്കത്തയിലെ കൊലപാതകം: ആശുപത്രിയിലെ സാമ്പത്തിക ക്രമക്കേടുകൾ അന്വേഷിക്കാൻ പശ്ചിമ ബംഗാൾ സർക്കാർ

പൊലീസ് ഇൻസ്പെക്ടർ പ്രണവ് കുമാറിൻ്റെ നേതൃത്വത്തിലുള്ള 4 ഐപിഎസ് ഉദ്യോഗസ്ഥരെയാണ് അന്വേഷണത്തിന് നിയമിച്ചിരിക്കുന്നത്

dot image

കൊല്ക്കത്ത: പിജി ഡോക്ടറുടെ ബലാത്സംഗ കൊലപാതകത്തിൽ ആശുപത്രിയിൽ നടന്ന സാമ്പത്തിക ക്രമക്കേടുകൾ അന്വേഷിക്കാൻ ഉത്തരവിറക്കി പശ്ചിമ ബംഗാൾ സർക്കാർ. 2021 ജനുവരി മുതൽ ആശുപത്രിയിൽ നടന്ന സാമ്പത്തിക ക്രമക്കേടുകൾ അന്വേഷിക്കാനാണ് സർക്കാർ നീക്കം.കൊൽക്കത്ത ബലാത്സംഗ കൊലക്കേസിൻ്റെ പശ്ചാത്തലത്തിൽ മുൻ പ്രിൻസിപ്പൽ സന്ദീപ് ഘോഷിനെ തുടർച്ചയായി ചോദ്യം ചെയ്ത സാഹചര്യത്തിലാണ് ഈ നീക്കം. സാമ്പത്തിക ക്രമക്കേടുകൾ അന്വേഷിക്കാൻ എസ്ഐടി രൂപീകരിച്ചിട്ടുണ്ടെന്നും ഒരു മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കുമെന്നും പശ്ചിമ ബംഗാൾ സർക്കാരിൻ്റെ ഉത്തരവിൽ പറയുന്നു.

പൊലീസ് ഇൻസ്പെക്ടർ പ്രണവ് കുമാറിൻ്റെ നേതൃത്വത്തിലുള്ള നാല് ഐപിഎസ് ഉദ്യോഗസ്ഥരെയാണ് അന്വേഷണത്തിന് നിയമിച്ചിരിക്കുന്നത്. എസ്ഐടി അന്വേഷണത്തിന് ആവശ്യമായ എല്ലാം രേഖകളും സർക്കാർ വകുപ്പുകളിൽ നിന്നും സ്വകാര്യ ഏജൻസികളിൽ നിന്നും ലഭ്യമാകുമെന്നും സർക്കാരിൻ്റെ ഉത്തരവിൽ പറയുന്നു. സന്ദീപ് ഘോഷിനെ സിബിഐ കസ്റ്റഡിയിൽ എടുക്കുന്നത് തടയാൻ പശ്ചിമ ബംഗാൾ പൊലീസ് സന്ദീപ് ഘോഷിനെ അറസ്റ്റ് ചെയ്യുമെന്ന് ബിജെപി നേതാവ് അമിത് മാളവ്യ എക്സിൽ കുറിച്ചു.

ആർജി കാർ മെഡിക്കൽ കോളേജിലെ മുൻ പ്രിൻസിപ്പൽ സന്ദീപ് ഘോഷിന്റെ സാമ്പത്തിക ക്രമക്കേടുകളെക്കുറിച്ചുള്ള ആരോപണങ്ങൾ അന്വേഷിക്കാൻ പശ്ചിമ ബംഗാൾ ഗവൺമെൻ്റ് എസ്ഐടി രൂപീകരിച്ചിരിക്കുന്നത് ഘോഷിനെ രക്ഷിക്കാനുള്ള മമത ബാനർജിയുടെ നീക്കമാണെന്നും അദ്ദേഹം എക്സിൽ പറഞ്ഞു. നാല് ഐപിഎസ് ഉദ്യോഗസ്ഥർക്ക് സാമ്പത്തിക കുറ്റകൃത്യങ്ങൾ അന്വേഷിക്കാൻ എങ്ങനെയാണ് സാധിക്കുകയെന്നും അദ്ദേഹം ചോദിച്ചു. മമത ബാനർജി രാജിവച്ചില്ലെങ്കിൽ പിജി ഡോക്ടറുടെ കൊലപാതകത്തിൽ സ്വതന്ത്രവും നീതിയുക്തവുമായ അന്വേഷണം സാധ്യമല്ലന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സന്ദീപ് ഘോഷിനെ 3 മണിക്കൂറോളം ചോദ്യം ചെയ്തുവെന്നും. പിജി ഡോക്ടറുടെ മൃതദേഹം കണ്ടെത്തിയ സെമിനാർ ഹാളിനോട് ചേർന്നുള്ള മുറികൾ നവീകരിക്കാൻ ഉത്തരവിട്ടത് ആരാണെന്ന് കണ്ടെത്താൻ മുൻ പ്രിൻസിപ്പലിനെ ചോദ്യം ചെയ്തിട്ടുണ്ടെന്നും അന്വേഷണ ഉദ്യോഗസ്ഥൻ ദേശീയ മാധ്യമങ്ങളെ അറിയിച്ചു. സന്ദീപ് ഘോഷിന്റെ മറുപടികളിൽ അപ്പാടെ വൈരുദ്ധ്യമാണെന്നും ഇയാളുടെ ചാറ്റും വിവരങ്ങളും അന്വേഷിക്കുന്നുണ്ടെന്നും ഉദ്യോഗസ്ഥൻ പറഞ്ഞു.

ബംഗാള് രാഷ്ട്രപതി ഭരണത്തിലേക്കോ?;ക്രമസമാധാന നില കേന്ദ്രത്തെ അറിയിക്കും, തീരുമാനം ഉടനെന്ന് ഗവര്ണര്
dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us