കാറിൻ്റെ ആകൃതിയിൽ രക്ഷാബന്ധൻ; മക്കൾക്കൊപ്പം ആഘോഷിച്ച് കോഹ്ലിയും അനുഷ്കയും

രക്ഷാബന്ധനിലെ ആഘോഷങ്ങളാണ് ഇരുവരും ഇൻസ്റ്റാഗ്രാം സ്റ്റോറികളിൽ പങ്കുവെച്ചിരിക്കുന്നത്

dot image

ലണ്ടൻ: ലണ്ടനിൽ നടന്ന രക്ഷാബന്ധൻ ആഘോഷങ്ങളുടെ ചിത്രങ്ങൾ പങ്കുവെച്ച് അനുഷ്ക ശർമ്മയും വിരാട് കോഹ്ലിയും. തന്റെ മക്കളായ വാമികയും അകായുടെയും രക്ഷാബന്ധനിലെ ആഘോഷങ്ങളാണ് ഇരുവരും ഇൻസ്റ്റാഗ്രാം സ്റ്റോറികളിൽ പങ്കുവെച്ചിരിക്കുന്നത്. നിരവധി സിനിമാ-ടെലിവിഷൻ താരങ്ങളും അവരുടെ കുടുംബാംഗങ്ങൾക്കൊപ്പം രക്ഷാബന്ധൻ ആഘോഷിക്കുന്നതിൻ്റെ ഫോട്ടോകളും വീഡിയോകളും സോഷ്യൽ മീഡിയയിൽ പങ്കുവെയ്ക്കുന്നുണ്ട്.

കാറിൻ്റെ ആകൃതിയിലുള്ള രണ്ട് രാഖിയുടെ ഫോട്ടോയാണ് അനുഷ്ക ശർമ്മ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചത്. ഹാപ്പി രക്ഷാ ബന്ധൻ എന്ന അടിക്കുറിപ്പോടെയാണ് സ്റ്റോറി പോസ്റ്റ് ചെയ്തിരിക്കുന്നത്.മക്കളുടെ വിശേഷങ്ങൾ താരം ഇൻസ്റ്റഗ്രാമിൽ പങ്കുവയ്ക്കാറുണ്ട്. ഈ മാസം ആദ്യം അകായുടെയും വാമികയുടെയും മനോഹരമായ ഒരു ചിത്രം താരങ്ങൾ പങ്കുവെച്ചിരുന്നു. ക്രിക്കറ്റ് താരം ജുലൻ ഗോസ്വാമിയുടെ ജീവിതകഥ പറയുന്ന 'ചക്ദ എക്സ്പ്രസ്' റിലീസിനായി കാത്തിരിക്കുകയാണ് അനുഷ്ക ശർമ്മ.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us