ജമ്മു കശ്മീർ നിയമസഭ തിരഞ്ഞെടുപ്പിന്റെ വിജ്ഞാപനമായി; സെപ്റ്റംബർ 18ന് ആദ്യ ഘട്ടം

2014 ൽ പത്ത് വർഷങ്ങൾക്ക് മുമ്പായിരുന്നു ജമ്മു കാശ്മീരിൽ ഇതിന് മുമ്പ് തിരഞ്ഞെടുപ്പ് നടന്നത്

dot image

ശ്രീനഗർ: ജമ്മു കശ്മീർ നിയമസഭ തിരഞ്ഞെടുപ്പിന്റെ ഒന്നാംഘട്ട വിജ്ഞാപനം പുറപ്പെടുവിച്ച് കേന്ദ്ര തിരഞ്ഞെടുപ്പ് കമീഷൻ. സെപ്റ്റംബർ 18ന് 24 സീറ്റുകളിലേക്ക് നടക്കുന്ന ഒന്നാംഘട്ട തിരഞ്ഞെടുപ്പിന്റെ വിജ്ഞാപനമാണ് കമ്മീഷൻ പുറപ്പെടുവിച്ചത്. നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തിയതി ആഗസ്റ്റ് 27നും സൂക്ഷ്മപരിശോധന ആഗസ്റ്റ് 28 നും നാമനിർദേശപത്രിക പിൻവലിക്കാനുള്ള തീയതി ആഗസ്റ്റ് 30 നും ആണ്.

പാംപോർ, ത്രാൽ, പുൽവാമ, രാജ്പോറ, സൈനപോറ, ഷോപ്പിയാൻ, ഡി.എച്ച് പോറ, കുൽഗാം, ദേവ്സർ, ദൂരു, കൊകർനാഗ് , അനന്ത്നാഗ് വെസ്റ്റ്, അനന്ത്നാഗ്, ശ്രീഗുഫ് വാര-ബിജ്ബെഹറ, ഷാംഗസ്-അനന്ത്നാഗ് ഈസ്റ്റ്, പഹൽഗാം, ഇന്ദർവാൾ, കിഷ്ത്വാർ, പാദർ-നാഗ്സേനി, ഭദർവാഹ്, ദോഡ, ദോഡ വെസ്റ്റ്, റംബാൻ, ബനിഹാൽ എന്നിവയാണ് ആദ്യഘട്ട വോട്ടെടുപ്പ് നടക്കുന്ന മണ്ഡലങ്ങൾ.

ആഗസ്റ്റ് 16നാണ് കേന്ദ്ര തിരഞ്ഞെടുപ്പ് കമീഷൻ ജമ്മു കശ്മീർ, ഹരിയാന നിയമസഭ തിരഞ്ഞെടുപ്പിന്റെ തീയതി പ്രഖ്യാപിച്ചത്. സെപ്റ്റംബർ 18, 25, ഒക്ടോബർ ഒന്ന് തീയതികളിൽ മൂന്ന് ഘട്ടങ്ങളായാണ് ജമ്മു കശ്മീർ നിയമസഭ തിരഞ്ഞെടുപ്പ് നടക്കുക. 90 നിയമസഭ മണ്ഡലങ്ങളിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ഒക്ടോബർ നാലിനാണ്. ജമ്മു കശ്മീരിൽ ഒന്നാം ഘട്ടത്തിൽ 24 സീറ്റിലും രണ്ടിൽ 26 സീറ്റിലും അവസാന ഘട്ടത്തിൽ 40 സീറ്റിലുമാകും തിരഞ്ഞെടുപ്പ്. 2014 ൽ പത്ത് വർഷങ്ങൾക്ക് മുമ്പായിരുന്നു ജമ്മു കാശ്മീരിൽ ഇതിന് മുമ്പ് തിരഞ്ഞെടുപ്പ് നടന്നത്.

ജമ്മു കാശ്മീർ നിയമസഭ തിരഞ്ഞെടുപ്പ്; ബിജെപി നയങ്ങളെ എതിർക്കുന്ന ആരുമായും സഖ്യത്തിനെന്ന് കോൺഗ്രസ്
dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us