ഹൈദരാബാദ്: തെലങ്കാന സെക്രട്ടേറിയറ്റിന് മുന്നിൽ രാജീവ് ഗാന്ധിയുടെ പ്രതിമ സ്ഥാപിക്കുന്നതിനെ ചൊല്ലി കോൺഗ്രസ് - ബിആർഎസ് വാക്പോര് കനക്കുന്നു. രാജീവ് ഗാന്ധിയുടെ പ്രതിമ സ്ഥാപിക്കുമെന്ന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയുടെ പ്രഖ്യാപനത്തിന് അധികാരത്തിൽ തിരിച്ചെത്തിയാൽ പ്രതിമ നീക്കം ചെയ്യുമെന്നായിരുന്നു ഭാരത് രാഷ്ട്ര സമിതി (ബിആർഎസ്) നേതാവ് കെ ടി രാമറാവുവിൻ്റെ പ്രതികരണം.
നിലവിൽ രാജീവ് ഗാന്ധിയുടെ പ്രതിമ സ്ഥാപിക്കാൻ സിശ്ചയിച്ചിരിക്കുന്ന സ്ഥലം മുൻ ബിആർഎസ് സർക്കാർ തെലങ്കാന തളി പ്രതിമ സ്ഥാപിക്കാൻ കരുതിയിരുന്ന ഭൂമിയാണെന്നാണ് കെ ടി ആറിന്റെ വാദം. എന്നാൽ ഇതിനെതിരെ ആഞ്ഞടിച്ച് രേവന്ത് റെഡ്ഡി രംഗത്തെത്തി. ധൈര്യമുണ്ടെങ്കിൽ രാജീവ് ഗാന്ധിയുടെ പ്രതിമയിൽ തൊടൂവെന്നായിരുന്നു മുഖ്യമന്ത്രിയുടെ വെല്ലുവിളി. ഇത്തരം നിലപാടുകളിൽ തുടർന്നാൽ ബിആർഎസിനെ സാമൂഹികമായി ബഹിഷ്കരിക്കേണ്ടി വരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
'പിന്നാക്ക-ദളിത്-ന്യൂനപക്ഷ ഐക്യത്തിന്റെ വിജയം'; കേന്ദ്രസർക്കാറിന്റെ ലാറ്ററൽ എൻട്രി യു-ടേണിൽ അഖിലേഷ്ബിആർഎസിന് അധികാരം നഷ്ടപ്പെട്ടെങ്കിലും അഹങ്കാരത്തിൽ കുറവൊന്നും സംഭവിച്ചിട്ടില്ല. ബിആർഎസ് ഇനിയൊരിക്കലും അധികാരത്തിലെത്തില്ലെന്നും വരുന്ന ഇരുപത് ദിവസത്തിനുള്ളിൽ പ്രതിമ അനാച്ഛാദനം ചെയ്യുമെന്നും രേവന്ത് റെഡ്ഡി പറഞ്ഞു. തെലങ്കാന രക്തസാക്ഷി സ്മാരകത്തിന് അടുത്തുള്ള സ്ഥലം രാജ്യത്തിന് വേണ്ടി ജീവൻ ബലിയർപ്പിച്ച മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ പ്രതിമയ്ക്ക് അനുയോജ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പത്തു വർഷത്തോളം അധികാരത്തിലിരുന്നിട്ടും തെലങ്കാന തളി പ്രതിമ സ്ഥാപിക്കുന്നതിനെ കുറിച്ച് ബിആർഎസ് ചിന്തിക്കാതിരുന്നത് എന്തുകൊണ്ടാണെന്നും അദ്ദേഹം ചോദിച്ചു.
ജോയിയുടെ അമ്മയ്ക്ക് മൂന്ന് സെന്റിൽ വീട്; തിരുവനന്തപുരം കോര്പ്പറേഷന്റെ ശുപാർശ അംഗീകരിച്ച് സർക്കാർതിങ്കളാഴ്ചയാണ്, സെക്രട്ടറിയേറ്റിന് മുന്നിൽ രാജീവ് ഗാന്ധി പ്രതിമ സ്ഥാപിക്കാനുള്ള കോൺഗ്രസ് സർക്കാർ നീക്കത്തിനെതിരെ കെടിആർ രംഗത്തെത്തിയത്. നാല് വർഷത്തിനുള്ളിൽ സംസ്ഥാനത്ത് ബി ആർ എസ് അധികാരത്തിൽ തിരിച്ചെത്തുമെന്നായിരുന്നു കെടിആറിന്റെ പരാമർശം. അധികാരം വീണ്ടെടുത്താൽ രാജീവ് ഗാന്ധിയുടെ പ്രതിമ നീക്കം ചെയ്യും. കോൺഗ്രസുകാർ ആവശ്യപ്പെടുന്ന മറ്റ് എവിടെയെങ്കിലും പ്രതിമ സ്ഥാപിച്ച് നൽകുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. രേവന്ത് റെഡ്ഡിയെ 'ചീപ് മിനിസ്റ്റർ' എന്ന് വിളിച്ചും രാമറാവു പരിഹസിച്ചിരുന്നു.
ഹേമ കമ്മിറ്റി റിപ്പോർട്ട്: സർക്കാർ ചൂഷകർക്കൊപ്പമല്ല, ചൂഷണം നേരിടുന്നവർക്കൊപ്പം: മുഖ്യമന്ത്രി