തമന്റെ സംഗീതം, വിവേകിന്റെ വരികള്; പാർട്ടി പതാക പ്രഖ്യാപനം സംഭവമാക്കാന് വിജയ്, ആഘോഷമായേക്കും

2026ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ അരങ്ങേറ്റം കുറിക്കുന്ന പാർട്ടിയുടെ ആദ്യ ഔദ്യോഗിക പരിപാടിയായിരിക്കും ഇത്

dot image

ചെന്നൈ: രാഷ്ട്രീയ പാർട്ടി പ്രഖ്യാപനത്തിന് പിന്നാലെ തമിഴ് വെട്രി കഴകത്തിന്റെ (ടി വി കെ) പതാക പുറത്തുവിടാനൊരുങ്ങി നടൻ വിജയ്. പനയൂരിലെ പാർട്ടി ആസ്ഥാനത്ത് നടക്കുന്ന ചടങ്ങിലായിരിക്കും പതാക പുറത്തുവിടുകയെന്നാണ് റിപ്പോർട്ട്. 2026ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ അരങ്ങേറ്റം കുറിക്കുന്ന പാർട്ടിയുടെ ആദ്യ ഔദ്യോഗിക പരിപാടിയായിരിക്കും ഇത്.

പാർട്ടി സമ്മേളനം വ്യാഴാഴ്ച നടക്കുമെന്ന് ജില്ലാ ഭാരവാഹികൾ വ്യക്തമാക്കി. പതാക പുറത്തിറക്കുന്നതുൾപ്പെടെ നിർണായക തീരുമാനങ്ങൾക്ക് സമ്മേളനം വേദിയായേക്കും. സമ്മേളനത്തിലേക്ക് നേതാക്കൾക്ക് ക്ഷണം നൽകിയിട്ടുണ്ട്.

ആണവനിലയം സ്ഥാപിക്കുമെന്ന് ആരും പറഞ്ഞിട്ടില്ല; വിശദമായ ചർച്ചയാണ് ആവശ്യം: കെ കൃഷ്ണൻകുട്ടി

തമിഴ്നാട്, കേരളം, പുതുച്ചേരി, കർണാടക എന്നിവിടങ്ങളിൽ നിന്നുള്ള മുന്നൂറോളം വരുന്ന ടി വി കെ പ്രവർത്തകർ സമ്മേളനത്തിൽ പങ്കെടുക്കുമെന്നാണ് കരുതുന്നത്. തിരഞ്ഞെടുപ്പ് കമ്മീഷനിൽ പാർട്ടിയുടെ രജിസ്ട്രേഷൻ സംബന്ധിച്ച നടപടികൾ പുരോഗമിക്കുകയാണ്. പതാക പുറത്തുവിടുന്ന ദിവസത്തിൽ തന്നെ പതാകഗാനവും പുറത്തുവിടുമെന്നാണ് റിപ്പോർട്ട്. പ്രശസ്ത സംഗീത സംവിധായകൻ എസ് തമൻ ആണ് പതാക ഗാനത്തിന് സംഗീതം നല്കിയിരിക്കുന്നത്. വരികൾ എഴുതിയത് വി വിവേകാണ്.

ജയലളിത, കമൽ ഹാസൻ, എം ജി രാമചന്ദ്രൻ, വിജയ്കാന്ത് എന്നിവരുടെ പാത പിന്തുടർന്ന് ഫെബ്രുവരി രണ്ടിനായിരുന്നു വിജയ് ടി വി കെ പ്രഖ്യാപിക്കുന്നത്.

ഓലപ്പുരയിൽ നിന്ന് മൂന്നുനില വീട്ടിലേക്ക്;വടകരയില് നിന്ന് 26.24 കിലോ സ്വര്ണം കടത്തിയ മധ ജയകുമാര്

മേയിൽ തമിഴക വെട്രി കഴകത്തിന്റെ ഭാരവാഹികളെ പ്രഖ്യാപിച്ചിരുന്നു. ജോസഫ് വിജയ് പാർട്ടി പ്രസിഡന്റാണ്. ആനന്ദ് എന്ന മുനുസാമി (ജന.സെക്ര), വെങ്കട്ടരമണൻ (ട്രഷറർ), രാജശേഖർ (ആസ്ഥാന സെക്രട്ടറി), താഹിറ (ജോ. പ്രചാരണ വിഭാഗം സെക്രട്ടറി) എന്നിവരാണ് മറ്റു ഭാരവാഹികൾ. രണ്ട് കോടിയിൽപരം അംഗങ്ങളെ സംഘടനയിൽ ചേർക്കുകയാണ് ലക്ഷ്യം.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us