'മുട്ട പഫ്സ് വാങ്ങാന് ചെലവാക്കിയത് 3.36 കോടി', ജഗന് മോഹന് റെഡ്ഡിക്കെതിരെ ആരോപണവുമായി ടിഡിപി

ഓരോ വര്ഷവും ശരാശരി 72 ലക്ഷം രൂപ പഫ്സ് വാങ്ങാൻ മാത്രം ചിലവഴിച്ചതായി കണ്ടെത്തിയതെന്ന് ഒരു സ്വകാര്യ ചാനൽ മാധ്യമ പ്രവർത്തകയാണ് ആദ്യം ട്വീറ്റ് ചെയ്തത്

dot image

ന്യൂഡൽഹി: അധികാരത്തിൽ നിന്ന് പടിയിറങ്ങിയതിന് ശേഷം ആന്ധ്രാപ്രദേശ് മുൻ മുഖ്യമന്ത്രി വൈഎസ്ആർ ജഗൻ മോഹർ റെഡ്ഡി ഓരോ ദിവസവും ആരോപണങ്ങൾ ഉയര്ത്തുകയാണ് ഭരണപക്ഷം. പുതുതായി വിവാദമാക്കിയിരിക്കുന്നത് 'മുട്ട പഫ്സിന് ചെലവഴിച്ച കോടികളു'ടെ കണക്കാണ്. ജഗൻ മോഹൻ റെഡ്ഡിയുടെ ഓഫീസ് അഞ്ച് വര്ഷത്തിനിടെ മുട്ട പഫ്സ് വാങ്ങാന് മാത്രം ചിലവഴിച്ചത് 3.36 കോടിയെന്നാണ് ആരോപണം.

സാമ്പത്തിക ക്രമക്കേടുകൾ അന്വേഷിക്കുന്നതിനിടെയാണ് മുൻ മുഖ്യമന്ത്രിയുടെ ഓഫീസ് ഓരോ വര്ഷവും ശരാശരി 72 ലക്ഷം രൂപ പഫ്സ് വാങ്ങാൻ മാത്രം ചിലവഴിച്ചതായി കണ്ടെത്തിയതെന്ന് ഒരു സ്വകാര്യ ചാനൽ മാധ്യമ പ്രവർത്തകയാണ് ആദ്യം ട്വീറ്റ് ചെയ്തത്. പിന്നാലെ ഭരണകക്ഷിയായ ടിഡിപി ഈ ട്വീറ്റ് ഏറ്റെടുക്കുകയായിരുന്നു. 72 ലക്ഷം രൂപ ഒരുവര്ഷം ചെലവാകണമെങ്കില് അതിന്റെ വിലവച്ച് പ്രതിദിനം 993 പഫ്സുകള് വാങ്ങേണ്ടിവരും. അങ്ങനെയങ്കില് അഞ്ച് വര്ഷത്തിനിടെ വാങ്ങിയത് 18 ലക്ഷം പഫ്സുകളെന്ന് കരുതേണ്ടിവരുമെന്നും ടിഡിപി ആരോപിച്ചു.

എന്നാൽ ലഘുഭക്ഷണത്തിനായി ചിലവഴിച്ച തുക പെരുപ്പിച്ച് കാണിച്ച് ജഗൻ മോഹൻ റെഡ്ഡിയെ അപമാനിക്കാനുള്ള ശ്രമങ്ങളാണ് നടത്തുന്നതെന്നും ആരോപണം വ്യാജമാണെന്നും വൈഎസ്ആർ കോൺഗ്രസ് പ്രതികരിച്ചു.

'വസ്തുത പരിശോധിക്കാതെയും വിശ്വസനീയമായ സ്രോതസ്സുകളെ ഉദ്ധരിച്ച് മാധ്യമപ്രവർത്തകർ ഇത്തരം അടിസ്ഥാനരഹിതമായ കിംവദന്തികൾ പ്രചരിപ്പിക്കുന്നത് ശരിക്കും നിരാശാജനകമാണ്. ഒരു സ്ഥിരീകരണമോ തെളിവോ ഇല്ലാതെ എങ്ങനെയാണ് ഇത്തരം തെറ്റായ വിവരങ്ങൾ ട്വീറ്റ് ചെയ്യാൻ കഴിയുക? സോഷ്യൽ മീഡിയയിൽ നിന്ന് വിവരങ്ങൾ എടുത്ത് വാർത്തയാക്കി മാറ്റുന്നത് പത്രപ്രവർത്തനത്തിന് അപമാനമാണ്. സത്യത്തേക്കാൾ കിംവദന്തികൾക്ക് മുൻഗണന നൽകുന്നത് ഖേദകരമാണ്.' എന്ന് വൈഎസ്ആർ കോൺഗ്രസ് പ്രതികരിച്ചു.

മഹാരാഷ്ട്രയിലെ ലൈംഗികാതിക്രമം; സ്കൂളിന് ബിജെപി- ആർഎസ്എസ് ബന്ധം, കേസൊതുക്കാനുള്ള ശ്രമമെന്ന് കോൺഗ്രസ്

2014 -19 കാലയളവിൽ ചന്ദ്രബാബു നായിഡുവിനും മകൻ ലോകേഷിനുമുള്ള ലഘുഭക്ഷണത്തിനായി സർക്കാർ 8.6 കോടി രൂപ ചിലവഴിച്ചെന്നും വൈഎസ്ആർ കോൺഗ്രസ് ആരോപിച്ചു. അതേസമയം നായിഡുവിനും മകനുമെതിരായ ആരോപണം കെട്ടിച്ചമച്ചതാണെന്ന് ടിഡിപിയും തിരിച്ചടിച്ചു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us