ചെന്നൈ: തമിഴ് സിനിമയിലെ ഏറ്റവും പ്രമുഖ ഹാസ്യ നടമാരാണ് വടിവേലുവും സിംഗമുത്തുവും. ഇരുവരും നിരവധി സിനിമകളിൽ ഒന്നിച്ചഭിനയിച്ചിട്ടുണ്ടെങ്കിലും ഏറെ നാളായി നടന്മാർ സ്ക്രീൻ പങ്കിടാറില്ല. ഇപ്പോഴിതാ സിംഗമുത്തുവിനെതിരെ അഞ്ച് കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് മദ്രാസ് ഹൈക്കോടതിയിൽ സിവിൽ കേസ് ഫയൽ ചെയ്തിരികുക്കയാണ് വടിവേലു.
വിവിധ യൂട്യൂബ് ചാനലുകൾക്ക് നൽകിയ അഭിമുഖത്തിൽ തനിക്കെതിരെ വ്യാജവും അപകീർത്തികരവുമായ ആരോപണങ്ങൾ ഉന്നയിച്ചു എന്ന് ആരോപിച്ചാണ് സിംഗമുത്തുവിനെതിരെ വടിവേലു കേസ് നല്കിയിരിക്കുന്നത്. കേസ് രണ്ടാഴ്ച കഴിഞ്ഞ് പരിഗണിക്കും എന്നാണ് കോടതി അറിയിച്ചത്.
2000 മുതൽ നിരവധി സിനിമകളിൽ താന് സിംഗമുത്തുവുമായി ഒരുമിച്ചഭിനയിച്ചിട്ടുണ്ട് . തങ്ങളുടെ കോമ്പിനേഷൻ വലിയ ഹിറ്റായിട്ടുമുണ്ട്. എന്നാൽ 2015-ൽ തമ്മിലുള്ള ബന്ധം വഷളായെന്നും അന്നുമുതൽ പൊതുവേദികളിൽ തനിക്കെതിരെ വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങള് നിരന്തരം നടത്തുകയാണെന്നും വടിവേലു പരാതിയിൽ പറയുന്നു. വ്യക്തിപരവും തൊഴിൽപരവുമായ ജീവിതത്തെ കുറിച്ച് പറഞ്ഞുകൊണ്ട് സിംഗമുത്തു നടത്തിയ പരാമർശങ്ങൾ തടഞ്ഞുകൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിക്കണമെന്നും ഇതുമൂലം ഉണ്ടായ മാനഹാനിക്ക് 5 കോടി രൂപ നഷ്ടപരിഹാരം നൽകണമെന്നും വടിവേലു കോടതിയോട് അഭ്യർത്ഥിച്ചു.
ആന്ധ്രപ്രദേശിലെ മരുന്ന് ഫാക്ടറിയിലുണ്ടായ സ്ഫോടനത്തിൽ മരണം 13 ആയി; നിരവധി പേർക്ക് പരിക്ക്1991 മുതൽ താൻ തമിഴ് സിനിമയിൽ അഭിനയിക്കുന്നുണ്ടെന്നും 300 ലധികം സിനിമകൾ ഇതിനകം പൂര്ത്തിയാക്കിയെന്നും വടിവേലു ഹര്ജിയില് പറഞ്ഞു. സോഷ്യൽ മീഡിയയിൽ മീമുകളിലൂടെ ജനപ്രിയനായി തുടരുന്ന ഏറ്റവും തിരക്കേറിയ ഹാസ്യ നടന് താനാണെന്നും വടിവേലു ഹര്ജിയില് പറയുന്നു.