കൊൽക്കത്ത സംഭവവുമായി ബന്ധപ്പെട്ട പോസ്റ്റ് ഷെയർ ചെയ്തു; നടി മിമി ചക്രവർത്തിക്ക് ബലാത്സംഗ ഭീഷണി

കൊൽക്കത്തയിൽ യുവ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തിൽ ഓഗസ്റ്റ് 14 ന് രാത്രി നടന്ന പ്രതിഷേധത്തിൽ മിമിയും പങ്കെടുത്തിരുന്നു

dot image

കൊല്ക്കത്ത: പിജി ഡോക്ടറുടെ ബലാത്സംഗ കൊലപാതക കേസുമായി ബന്ധപ്പെട്ട് പ്രതിഷേധ പോസ്റ്റുകൾ പങ്കുവെച്ചതിന് പിന്നാലെ തനിക്ക് ബലാത്സംഗ ഭീഷണികളും അശ്ലീല സന്ദേശങ്ങളും ലഭിക്കുന്നുണ്ടെന്ന് മുൻ തൃണമൂൽ കോൺഗ്രസ് അംഗവും നടിയുമായ മിമി ചക്രവർത്തി. എക്സിലുടെയാണ് മിമി ഇക്കാര്യം അറിയിച്ചത്. കൊൽക്കത്ത പൊലീസിൻ്റെ സൈബർ സെൽ വിഭാഗത്തെയും മിമി പോസ്റ്റിൽ ടാഗ് ചെയ്തിരുന്നു.'ഞങ്ങൾ സ്ത്രീകളുടെ അവകാശങ്ങൾക്കായി നീതി ആവശ്യപ്പെടുകയാണോ. ഇത് അതിൽ ചിലത് മാത്രമാണ്. ബലാത്സംഗം ഭീഷണികൾ സാധാരണസംഭവമാക്കി മാറ്റുന്ന വിഷമുള്ള പുരുഷന്മാർ ആൾക്കൂട്ടത്തിനിടയിൽ മുഖംമൂടി ധരിച്ച് സ്ത്രീകൾക്ക് വേണ്ടി നിൽക്കുന്നുവെന്ന് പറയുന്നു. ഇത്തരത്തിൽ പ്രവർത്തിക്കാൻ ഏത് വിദ്യാഭ്യാസമാണ് അനുവദിക്കുന്നതെന്നും' മിമി എക്സിൽ കുറിച്ചു.

കൊൽക്കത്തയിൽ യുവ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തിൽ ഓഗസ്റ്റ് 14 ന് രാത്രി നടന്ന പ്രതിഷേധത്തിൽ മിമിയും പങ്കെടുത്തിരുന്നു. ഇതിൽ പങ്കെടുത്തതിന് പിന്നാലെയാണ് മിമി ചക്രവർത്തിക്ക് എതിരെ ഇത്തരത്തിലുള്ള ബലാത്സംഗ ഭീഷണികളും അശ്ലീല സന്ദേശങ്ങളും ലഭിക്കുന്നത്. പ്രതിഷേധത്തിൽ മിമിയെ കൂടാതെ റിദ്ദി സെൻ, അരിന്ദം സിൽ, മധുമിത സർകാർ തുടങ്ങിയ അഭിനേതാക്കളും പങ്കെടുത്തിരുന്നു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us