കോൺഗ്രസിന്റെ ജമ്മു കശ്മീർ സ്ഥാനാർത്ഥികളെ ഉടൻ അറിയാം; തിരഞ്ഞെടുപ്പ് കമ്മിറ്റി യോഗം വെള്ളിയാഴ്ച

രാഹുൽ ഗാന്ധിയും മല്ലികാർജുൻ ഖാർഗെയും ജമ്മുവിൽ

dot image

ന്യൂഡല്ഹി: ജമ്മു കശ്മീര് നിയമസഭാ തിരഞ്ഞെടുപ്പിലെ ആദ്യഘട്ട സ്ഥാനാര്ത്ഥി പട്ടിക പുറത്തിറക്കാന് തയ്യാറായി കോണ്ഗ്രസിന്റെ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി. ആദ്യഘട്ട സ്ഥാനാര്ത്ഥി പട്ടികയെ സംബന്ധിച്ചുള്ള ചര്ച്ചാ യോഗം വെള്ളിയാഴ്ച (ഓഗസ്റ്റ് 23) നടക്കുമെന്നാണ് റിപ്പോര്ട്ടുകള്. കോണ്ഗ്രസ് ദേശീയ അധ്യക്ഷന് മല്ലികാര്ജുന് ഖാര്ഗെ നേതൃത്വം നല്കുന്ന യോഗത്തില് സോണിയാ ഗാന്ധി, രാഹുല് ഗാന്ധി, കെസി വേണുഗോപാല്, കര്ണാടക മന്ത്രി കെജെ ജോര്ജ് തുടങ്ങിയവര് പങ്കെടുക്കും.

ആദ്യഘട്ട തിരഞ്ഞെടുപ്പിനുള്ള നാമനിര്ദേശ പത്രിക സമര്പ്പിക്കാനുള്ള തീയ്യതി ഈ മാസം 27ന് അവസാനിക്കും. ഓഗസ്റ്റ് 24നായിരുന്നു യോഗം ചേരാന് തീരുമാനിച്ചതെങ്കിലും രാഹുല് ഗാന്ധിക്ക് അലഹബാദില് വെച്ച് അതേ ദിവസം 'സംവിധാന് സമ്മാന്' പരിപാടിയുള്ളതിനാല് ഒരു ദിവസം മുമ്പേ നടത്താന് തീരുമാനിക്കുകയായിരുന്നു.

പാർട്ടി ചരിത്രത്തിൽ ഇതാദ്യം; രാഹുലും ഖർഗെയും ഇന്ന് ജമ്മുവിൽ; കശ്മീർ പിടിക്കാനുറച്ച് കോൺഗ്രസ്

സ്ഥാനാര്ത്ഥി സാധ്യതപട്ടിക തയ്യാറാക്കുന്നതിനായി സുഖ്ജിന്ദര് സിങ് റണ്ധാവ തിങ്കളാഴ്ച ജമ്മുവിലെത്തിയിരുന്നു. പ്രാദേശിക നേതാക്കളുമായും സഖ്യകക്ഷിയാവാന് താല്പര്യമുള്ളവരോടൊപ്പവും അദ്ദേഹം കൂടിക്കാഴ്ച നടത്തിയിരുന്നു. ഖാര്ഗെയും രാഹുല് ഗാന്ധിയും ഇന്ന് തന്നെ ജമ്മുവിലെത്തി. ഇരുവരും വ്യാഴാഴ്ച ശ്രീനഗര് സന്ദര്ശിക്കുമെന്നാണ് റിപ്പോര്ട്ട്. എല്ലാ അഭിപ്രായങ്ങളും നിര്ദേശങ്ങളും കേട്ട ശേഷം കൂടുതല് വിശാലമായ തിരഞ്ഞെടുപ്പ് പദ്ധതികളിലേക്ക് കടക്കാനാണ് പാര്ട്ടി തീരുമാനം. ജമ്മുവിനൊപ്പം തിരഞ്ഞെടുപ്പ് നടക്കുന്ന ഹരിയാനയിലും ഉടന് തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന മഹാരാഷ്ട്ര, ജാര്ഖണ്ഡ് എന്നിവിടങ്ങളിലെ പ്രധാനപ്പെട്ട നേതാക്കളുമായും ദേശീയ നേതൃത്വം ചര്ച്ച നടത്തിയിരുന്നു.

തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ഘട്ടത്തില് ഇന്ഡ്യ സഖ്യം കൂടുതല് ശക്തി പ്രാപിക്കണമെന്ന് രാഹുല് അഭിപ്രായപ്പെട്ടിരുന്നു. എന്നാല് ഇരു നേതാക്കളുടെയും ഈ കശ്മീര് സന്ദര്ശനത്തില് ഇന്ഡ്യ സഖ്യകക്ഷികളായ നാഷണല് കോണ്ഫറന്സിന്റെ ഫാറൂഖ് അബ്ദുള്ള, ഒമര് അബ്ദുള്ള, പിഡിപിയുടെ മെഹബൂബ മുഫ്തി എന്നിവരുമായി ചര്ച്ചകളുണ്ടാകുമോ എന്ന കാര്യത്തില് സ്ഥിരീകരണമില്ല. ഓഗസ്റ്റ് 16നാണ് ജമ്മു കശ്മീര്, ഹരിയാന ജമ്മു കശ്മീര്, ഹരിയാന നിയമസഭ തിരഞ്ഞെടുപ്പിന്റെ തീയതി പ്രഖ്യാപിച്ചത്. സെപ്റ്റംബര് 18, 25, ഒക്ടോബര് ഒന്ന് തീയതികളില് മൂന്ന് ഘട്ടങ്ങളായാണ് ജമ്മു കശ്മീര് നിയമസഭ തിരഞ്ഞെടുപ്പ് നടക്കുക. 90 നിയമസഭ മണ്ഡലങ്ങളിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല് ഒക്ടോബര് നാലിനാണ്. ജമ്മു കശ്മീരില് ഒന്നാം ഘട്ടത്തില് 24 സീറ്റിലും രണ്ടില് 26 സീറ്റിലും അവസാന ഘട്ടത്തില് 40 സീറ്റിലുമാകും തിരഞ്ഞെടുപ്പ്. 2014 ല് പത്ത് വര്ഷങ്ങള്ക്ക് മുമ്പായിരുന്നു ജമ്മു കാശ്മീരില് ഇതിന് മുമ്പ് തിരഞ്ഞെടുപ്പ് നടന്നത്.

dot image
To advertise here,contact us
dot image