റായ്പൂർ: സ്വാതന്ത്ര്യദിനാഘോഷ പരിപാടിക്കിടെ പ്രാവ് പറക്കാതിരുന്നതിന് പിന്നാലെ ജീവനക്കാർക്കെതിരെ പരാതിയുമായി എസ് പി. ഛത്തീസ്ഗഡിലെ മുൻഗേലിയിൽ നടന്ന സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ജീവനക്കാർക്കെതിരെ നടപടിയുക്കണമെന്നാവശ്യപ്പെട്ട് എസ് പി രംഗത്തെത്തിയത്. സംഭവത്തിൽ എസ് പി ജില്ലാ കളക്ടർക്ക് കത്തയിച്ചിട്ടുണ്ട്.
"സ്വാതന്ത്ര്യദിനം പോലെ ഒരു പ്രധാന ദേശീയ ഉത്സവ വേളയിൽ പ്രാവ് നിലത്തുവീണ സംഭവം സോഷ്യൽ മീഡിയയിലും മറ്റ് മാധ്യമങ്ങളിലും പ്രാധാന്യത്തോടെ സംപ്രേഷണം ചെയ്തു. പ്രധാനപ്പെട്ട പരിപാടിയിൽ പറക്കാൻ രോഗിയായ പ്രാവിനെ കൊണ്ടുവന്നതാണ് ഇതിന് കാരണം. ചടങ്ങിലെ മുഖ്യാതിഥിയുടെയും ബഹുമാനപ്പെട്ട എംഎൽഎയുടെയും കൈയിൽ വെച്ചായിരുന്നു അത് സംഭവിച്ചതെങ്കിൽ സ്ഥിതി കൂടുതൽ അരോചകമാകുമായിരുന്നു. സംഭവം ഉത്തരവാദിത്വം ഭംഗിയായി നിർവഹിക്കാത്തതിൻ്റെ ഫലമാണ്', എസ് പി ജില്ലാ കളക്ടർക്ക് അയച്ച കത്തിൽ കുറിച്ചു.
കൊൽക്കത്തയിലെ യുവ ഡോക്ടറുടെ കൊലപാതകം; പ്രതിഷേധത്തിൽ സൗരവ് ഗാംഗുലി പങ്കെടുത്തേക്കുംPanchayat-3 was repeated in Chhattisgarh.
— Vijay (@veejuparmar) August 20, 2024
SP sahab was flying pigeons on Independence Day. His pigeon fell down instead of flying ! pic.twitter.com/P9Cpbd0PWR
ബിജെപി എംഎൽഎയും മുൻ മന്ത്രിയുമായ പുന്നുലാൽ മൊഹാലെ മുഖ്യാതിഥിയായെത്തിയ ചടങ്ങിലായിരുന്നു സംഭവം. കളക്ടർ രാഹുൽ ദേവ്, എസ് പി ഗിരിരാജ ശങ്കർ ജെയ്വാൾ എന്നിവരും പരിപാടിയിൽ പങ്കെടുത്തിരുന്നു. സ്വാതന്ത്ര്യത്തിൻ്റെ പ്രതീകമായി പ്രാവുകളെ പറത്താൻ അതിഥികളുടെ കയ്യിൽ നൽകിയിരുന്നു. ഇതിൽ പുന്നുലാൽ മൊഹാലെയുൾപ്പെടെയുള്ള മറ്റ് അംഗങ്ങളുടെ പ്രാവുകൾ പറന്നുപോയി. എസ് പിയുടെ പ്രാവ് പറത്താൻ ശ്രമിച്ചതോടെ താഴെ വീഴുകയായിരുന്നു. പ്രാവ് നിലത്തു വീണെങ്കിലും സുരക്ഷിതമാണെന്നാണ് റിപ്പോർട്ട്.
വിദ്യാർത്ഥികൾക്ക് മദ്യം, മാഫിയയിൽ കുറഞ്ഞ വിശേഷണമില്ല: ഡോ. സന്ദീപ് ഘോഷിനെതിരെ മുൻ ജീവനക്കാരൻ