ശാരദാ മുരളീധരന് അടുത്ത ചീഫ് സെക്രട്ടറി

അടുത്ത ചീഫ് സെക്രട്ടറിയായി പ്ലാനിങ്ങ് അഡീഷണല് ചീഫ് സെക്രട്ടറി ശാരദാ മുരളീധരനെ നിയമിക്കും

dot image

തിരുവന്തപുരം: അടുത്ത ചീഫ് സെക്രട്ടറിയായി പ്ലാനിങ്ങ് അഡീഷണല് ചീഫ് സെക്രട്ടറി ശാരദാ മുരളീധരനെ നിയമിക്കും. നിലവിലുള്ള ചീഫ് സെക്രട്ടറി ഡോ. വി വേണുവിൻ്റെ സേവനകാലാവധി ആഗസ്റ്റ് 31ന് അവസാനിക്കും. ഇന്ന് ചേർന്ന മന്ത്രിസഭാ യോഗമാണ് ശാരദാ മുരളീധരനെ വി വേണുവിൻ്റെ പിൻഗാമിയായി തീരുമാനിച്ചത്.

സംസ്ഥാനത്തെ അന്പതാമത് ചീഫ് സെക്രട്ടറിയും ഈ സ്ഥാനത്ത് എത്തുന്ന അഞ്ചാമത്തെ വനിതയുമാണ് ശാരദാ മുരളീധരന്. സ്ഥാനമൊഴിയാൻ പോകുന്ന ചീഫ് സെക്രട്ടറി വി വേണുവിൻ്റെ പങ്കാളി കൂടിയാണ് ശാരദാ മുരളീധരൻ. സംസ്ഥാനത്ത് ആദ്യമായാണ് സ്ഥാനമൊഴിയുന്ന ഭർത്താവിൻ്റെ പിൻഗാമിയായി പങ്കാളി ചീഫ് സെക്രട്ടറി പദവിയിലെത്തുന്നത്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us