'പുൽവാമ ആക്രമണത്തെ തുടർന്ന് ജവാന്മാർ സമരം ചെയ്താൽ എങ്ങനെയിരിക്കും; വിവാദ പരാമർശവുമായി ടിഎംസി നേതാവ്

ജോലി നിര്ത്തിവെച്ച് പ്രതിഷേധിക്കുന്ന ഡോക്ടര്മാരോടാണ് വിവാദ പരാമര്ശവുമായി കുനാല് ഘോഷ് രംഗത്തെത്തിയത്

dot image

കൊല്ക്കത്ത: ആര്ജി കര് ആശുപത്രിയില് പിജി ഡോക്ടര് ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തില് വിവാദ പരാമര്ശവുമായി തൃണമൂല് കോണ്ഗ്രസ് നേതാവ് കുണാല് ഘോഷ്. ജോലി നിര്ത്തിവെച്ച് പ്രതിഷേധിക്കുന്ന ഡോക്ടര്മാരോടാണ് വിവാദ പരാമര്ശവുമായി കുണാല് ഘോഷ് രംഗത്തെത്തിയത്. 2019ലെ പുല്വാമ ആക്രമണത്തിന് പിന്നിലുള്ളവര്ക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് സുരക്ഷാ ഉദ്യോഗസ്ഥര് സമരം നടത്തിയിരുന്നെങ്കില് ഡോക്ടര്മാരുടെ പ്രതികരണം എന്തായിരിക്കുമെന്നാണ് സമൂഹമാധ്യമമായ എക്സില് അദ്ദേഹം കുറിച്ചത്. സമരം അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

'സമരം നിര്ത്തണമെന്ന് ഡോക്ടര്മാരോട് അഭ്യര്ത്ഥിക്കുന്നതൊടൊപ്പം എനിക്കൊരു ചോദ്യവുമുണ്ട്. പുല്വാമ കേസില് ഇതുവരെ നീതി ലഭിച്ചിട്ടില്ല. അതുകൊണ്ട് തന്നെ ജവാന്മാര് അതിര്ത്തിയില് നീതി വേണമെന്ന സമരം നടത്തിയാല് നിങ്ങള് എങ്ങനെ കാണും?' കുനാല് ഘോഷ് പറഞ്ഞു. യുവ ഡോക്ടറുടെ കൊലപാതകത്തെ തുടര്ന്ന് പത്ത് ദിവസമായി രാജ്യമെമ്പാടുമുള്ള ഡോക്ടര്മാര് പ്രതിഷേധത്തിലാണ്. നിലവില് പശ്ചിമ ബംഗാളില് മുഖ്യമന്ത്രി മമത ബാനര്ജിയും തൃണമൂല് കോണ്ഗ്രസും കടുത്ത വിമര്ശനങ്ങള് നേരിടുമ്പോഴാണ് തൃണമൂല് കോണ്ഗ്രസ് നേതാവിന്റെ വിവാദ പരാമര്ശം വന്നിരിക്കുന്നത്.

സന്ദീപ് ഘോഷിന് മൃതദേഹക്കടത്തുമുണ്ടെന്ന് പരാതി; മമതയുടെ രാജി ആവശ്യപ്പെട്ട് രാഷ്ട്രീയ പാര്ട്ടികള്

കഴിഞ്ഞ ദിവസം സുപ്രീം കോടതിയും ബംഗാള് സര്ക്കാരിനെ വിമര്ശിച്ചിരുന്നു. ആശുപത്രി അക്രമിച്ച സംഭവത്തില് സംസ്ഥാനത്തിന് പ്രശ്നങ്ങളെ കൈകാര്യം ചെയ്യാന് സാധിച്ചില്ലെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് പറഞ്ഞിരുന്നു. സമാധാനപരമായി പ്രതിഷേധിക്കുന്നവര്ക്ക് നേരെ സംസ്ഥാന സര്ക്കാര് അധികാരം അഴിച്ചുവിട്ടുവെന്നും കോടതി നിരീക്ഷിച്ചു.

പിന്നാലെ മമതയുടെ രാജി ആവശ്യപ്പെട്ട് രാഷ്ട്രീയ പാര്ട്ടികള് രംഗത്തെത്തി. സംഭവത്തിന് പിന്നിലെ എല്ലാ ഉത്തരവാദിത്തവും മമത ഏറ്റെടുക്കണമെന്ന് സിപിഐ ജനറല് സെക്രട്ടറി ഡി രാജ പറഞ്ഞു. 'സംസ്ഥാന സര്ക്കാര് പൂര്ണമായും പരാജയപ്പെട്ടു. അതുകൊണ്ടാണ് എല്ലാ ആരോഗ്യ പ്രവര്ത്തകരുടെയും സുരക്ഷയ്ക്ക് വേണ്ടി പുതിയ നിയമം ഉണ്ടാക്കാന് കേന്ദ്രത്തോട് കഴിഞ്ഞ ദിവസവും പാര്ട്ടി ആവശ്യപ്പെട്ടത്. ആരോഗ്യ പ്രവര്ത്തകരുടെ സുരക്ഷ ഉറപ്പാക്കാന് എന്തുകൊണ്ടാണ് കേന്ദ്ര സര്ക്കാര് നിയമം കൊണ്ടുവരാത്തത്. ഇത് പുതിയ ആവശ്യമല്ല. ഒരുപാട് കാലമായി ഈ ആവശ്യം ആവര്ത്തിക്കുന്നു. എന്ത് സംഭവിച്ചാലും മമത ബാനര്ജി മുഴുവന് ഉത്തരവാദിത്തവും ഏറ്റെടുക്കണം,' അദ്ദേഹം പറഞ്ഞു.

ആർജി കർ കോളേജ് പരിശോധിച്ച് കേന്ദ്രസേന; സുരക്ഷ ഏറ്റെടുത്തേക്കുമെന്ന് സൂചന

മമത ബാനര്ജിയുടെ രാജി ആവശ്യപ്പെട്ട് അധ്യക്ഷന് സുകന്ദ മജുംദാറിന്റെ നേതൃത്വത്തില് ബിജെപിയും പ്രതിഷേധം സംഘടിപ്പിച്ചു. മമതയുടെ രാജിയാണ് തങ്ങളുടെ ആവശ്യമെന്നും പ്രതിഷേധം സെപ്റ്റംബര് അഞ്ച് വരെ നീളുമെന്നും അദ്ദേഹം പറഞ്ഞു. ''മമത ബാനര്ജിയുടെ ബംഗാള് സര്ക്കാരിലും പൊലീസ് കമ്മീഷണറിലും സുപ്രീം കോടതിക്ക് വിശ്വാസമില്ലെന്ന് കഴിഞ്ഞ ദിവസത്തെ വിധിയിലൂടെ വ്യക്തമാണ്. മമതയുടെ നേതൃത്വത്തിലുള്ള സംസ്ഥാനത്ത് സ്ത്രീകള്ക്കെതിരെയുള്ള അക്രമങ്ങള് വര്ധിക്കുകയാണ്,' സുകന്ദ പറഞ്ഞു.

എന്നാല് പ്രതിഷേധിച്ച കോണ്ഗ്രസ് നേതാക്കളെ കൊല്ക്കത്ത പൊലീസ് അറസ്റ്റ് ചെയ്തു. മുന് പിസിസി അധ്യക്ഷന് അബ്ദുല് മന്നന്, മുതിര്ന്ന കോണ്ഗ്രസ് നേതാവ് പ്രദീപ് ഭട്ടാചാര്യ തുടങ്ങിയ മുതിര്ന്ന കോണ്ഗ്രസ് നേതാക്കള് ഉള്പ്പെടെയുള്ള നേതാക്കളെയാണ് പൊലീസ് ഹെഡ്ക്വാര്ട്ടേര്സിനടുത്തുള്ള സെന്ററല് അവന്യൂവില് തടഞ്ഞുനിര്ത്തി കസ്റ്റഡിയിലെടുത്തതെന്ന് വാര്ത്താ ഏജന്സിയായ പിടിഐ റിപ്പോര്ട്ട് ചെയ്യുന്നു. ഓഗസ്റ്റ് 13ന് കേസ് കൊല്ക്കത്ത ഹൈക്കോടതി സിബിഐക്ക് കൈമാറി. കൊല്ലപ്പെട്ട യുവ ഡോക്ടര്ക്ക് നീതി ലഭിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാനത്തെ മെഡിക്കല് കോളേജ് വിദ്യാര്ഥികള് പ്രതിഷേധം ശക്തമാക്കിയിരിക്കുകയാണ്.

dot image
To advertise here,contact us
dot image