ന്യൂഡൽഹി: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഗുസ്തിതാരം വിനേഷ് ഫോഗട്ട് തീരുമാനിച്ചാൽ പാർട്ടി ഉൾക്കൊള്ളുമെന്ന് ഹരിയാനയുടെ ചുമതലയുള്ള മുതിർന്ന കോൺഗ്രസ് നേതാവ് ദീപക് ബാബരിയ. ഗുസ്തി താരവും ബന്ധുവും ബിജെപി നേതാവുമായ ബബിത ഫോഗട്ടിനെതിരെ വിനേഷ് ഫോഗട്ട് തിരഞ്ഞെടുപ്പിൽ മത്സരിച്ചേക്കുമെന്ന റിപ്പോർട്ടുകൾക്കിടയിലാണ് ബാബരിയുടെ പ്രസ്താവന.
'ഞങ്ങളുടെ ഏതെങ്കിലും നേതാക്കൾ വിനേഷ് ഫോഗട്ടിനെ സമീപിച്ചിട്ടുണ്ടോയെന്ന് എനിക്കറിയില്ല. വിനേഷ് മത്സരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ, ഞങ്ങൾ അവളെ സ്വാഗതം ചെയ്യും, ഞങ്ങൾ തീർച്ചയായും വിനേഷിനെ ഉൾക്കൊള്ളും,' ബാബരിയ എഎൻഐയോട് പറഞ്ഞു.
ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പിൽ ഗുസ്തി താരം വിനേഷ് ഫോഗട്ട് മത്സരിച്ചേക്കുമെന്ന് നേരത്തെ റിപ്പോർട്ട് ഉണ്ടായിരുന്നു. താരത്തിന്റെ അടുത്ത വൃത്തങ്ങൾ ന്യൂസ് ഏജൻസിയായ ഇൻഡോ ഏഷ്യൻ ന്യൂസ് സർവീസിനോട് വെളിപ്പെടുത്തിയതായിരുന്നു. വിനേഷ് ഫോഗട്ടിന്റെ രാഷ്ട്രീയത്തിലെത്തിക്കാൻ വിവിധ പാർട്ടികൾ ശ്രമം തുടങ്ങിയതായിട്ടാണ് റിപ്പോർട്ട് വ്യക്തമാക്കുന്നത്.
'അതിജീവിതകളെ പിന്തുണയ്ക്കാത്ത ഒരു കോണ്ക്ലേവിലും അര്ത്ഥമില്ല'; പാര്വതി തിരുവോത്ത്പാരിസ് ഒളിമ്പിക്സിൽ പങ്കെടുത്ത് തിരികെ നാട്ടിലെത്തിയ വിനേഷ് ഫോഗട്ടിന് വൻ സ്വീകരണമാണ് ലഭിച്ചത്. വിനേഷ് ഫോഗട്ടിനെ വിമാനത്താവളത്തിൽ മാലയിട്ട് സ്വീകരിച്ചവരിൽ കോൺഗ്രസ് എംപി ദീപേന്ദർ ഗൂഡ അടക്കമുള്ളവരുണ്ടായിരുന്നു. ഗുസ്തി ഫെഡറേഷൻ മുൻ അധ്യക്ഷൻ ബ്രിജ് ഭൂഷൺ ചരൺ സിംഗിനെതിരായ സമരത്തിൽ മുൻപന്തിയിലുണ്ടായിരുന്ന വിനേഷ് ഫോഗട്ടിനെ അന്നേ കോൺഗ്രസ് പരിഗണിച്ചിരുന്നു. വിനേഷ് ഫോഗട്ടിനെ കോൺഗ്രസ് പാളയത്തിലെത്തിച്ച് മത്സരിപ്പിച്ചാൽ ഗുണം ചെയ്യുമെന്നാണ് വിലയിരുത്തൽ. ഇതിനായുള്ള ചരട് വലികൾ തുടങ്ങിയതായും റിപ്പോർട്ടുകളുണ്ട്. വിനേഷ് ഫോഗട്ടിനായി മറ്റ് ചില പാർട്ടികളും ശ്രമം നടത്തുന്നുണ്ട്. ഇതിനായി പലരും വിനേഷിനെ സമീപിച്ചു കഴിഞ്ഞതായും റിപ്പോർട്ടുകളുണ്ട്.