വന്ദേഭാരത് ട്രയിനിലെ ഭക്ഷണത്തിൽ പാറ്റ; പരാതി നൽകി യാത്രക്കാരന്

വന്ദേഭാരത് തീവണ്ടികളില് വിളമ്പുന്ന ഭക്ഷണങ്ങള്ക്കെതിരെ 2023 ഏപ്രിലിനും 2024 ഫെബ്രുവരിക്കുമിടയിൽ 123 പരാതികളാണ് റെയിൽവേക്ക് ലഭിച്ചത്.

dot image

മുംബൈ: വന്ദേഭാരത് ട്രെയിനിലെ ഭക്ഷണത്തിൽ നിന്ന് പാറ്റയെ കണ്ടെത്തിയതായി മുംബൈ സ്വദേശിയായ യാത്രക്കാരന്. ഭക്ഷണത്തില് കണ്ടെത്തിയ പാറ്റയുടെ ഫോട്ടോ ഇയാള് സോഷ്യല് മീഡിയയില് പങ്കുവെച്ചിട്ടുണ്ട്. ഇക്കഴിഞ്ഞ ജൂണിലും വന്ദേഭാരത് ട്രെയിനിലെ ഭക്ഷണത്തിൽ പാറ്റയെ കണ്ടെത്തിയതായി പരാതിയുയർന്നിരുന്നു.

മഹാരാഷ്ട്രയിലെ ഷിര്ദിയില് നിന്ന് മുംബൈയിലേക്കുള്ള യാത്രക്കിടയില് വിളമ്പിയ ദാലില് നിന്ന് പാറ്റയെ കണ്ടെത്തിയതായാണ് യാത്രക്കാരൻ റിക്കി ജസ്വാനി പോസ്റ്റിൽ പറയുന്നത്. ഐആര്സിടിസിക്ക് പരാതി നൽകിയതായും ഇദ്ദേഹം പറയുന്നു.

മുഹമ്മദ് സുബൈറിനെതിരായ 'ജിഹാദി' ആക്ഷേപത്തില് മാപ്പുപറയണം; ദില്ലി ഹൈക്കോടതി

റിക്കിയുടെ പോസ്റ്റ് വൈറലായതോടെ പ്രതികരണവുമായി റെയില്വേ രംഗത്തെത്തി. നേരിട്ട അസൗകര്യത്തിന് ക്ഷമ ചോദിക്കുന്നു. സേവനം നല്കുന്ന ആള്ക്ക് പെനാല്റ്റി നല്കിയിട്ടുണ്ട്. ഭക്ഷണം പാചകം ചെയ്യുന്ന യൂണിറ്റ് പരിശോധിക്കാനായി അധികൃതരെ നിയമിച്ചിട്ടുണ്ടെന്നും റെയില്വേയുടെ മറുപടി പോസ്റ്റില് പറയുന്നു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us