കൈകോർക്കുമോ കോൺഗ്രസും നാഷണൽ കോൺഫറൻസും?; ജമ്മുകശ്മീരിൽ തെരഞ്ഞെടുപ്പ് തന്ത്രങ്ങൾ മെനഞ്ഞ് യോഗം

സഖ്യത്തിന്റെ സാധ്യതകൾ പരിശോധിക്കാൻ കഴിഞ്ഞ ദിവസം നാഷണൽ കോൺഫറൻസ് നേതാക്കളും കോൺഗ്രസ് നേതാക്കളും യോഗം ചേർന്നിരുന്നു

dot image

ശ്രീനഗർ: വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ജമ്മു കശ്മീരിൽ കോൺഗ്രസും നാഷണൽ കോൺഫറൻസും കൈകോർത്തേക്കുമെന്ന് റിപ്പോർട്ട്. നിലവിൽ സീറ്റ് വിഭജന ചർച്ചകൾ നടക്കുന്നതിനിടെ ഇരു പാർട്ടികളും ഒന്നിച്ച് പ്രവർത്തിച്ചേക്കുമെന്ന സൂചനകളാണ് പുറത്ത് വരുന്നത്. സഖ്യത്തിന്റെ സാധ്യതകൾ പരിശോധിക്കാൻ കഴിഞ്ഞ ദിവസം നാഷണൽ കോൺഫറൻസ് നേതാക്കളും കോൺഗ്രസ് നേതാക്കളും യോഗം ചേർന്നിരുന്നു. യോഗത്തിൽ കശ്മീരിൽ 12 സീറ്റിൽ മത്സരിക്കണമെന്ന് കോൺഗ്രസ് താൽപ്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. ജമ്മുവിൽ 12 സീറ്റിൽ മത്സരിക്കണമെന്നാണ് നാഷണൽ കോൺഫറൻസിൻ്റെ ആവശ്യം.

അതേസമയം സീറ്റ് വിഭജനത്തിൽ അന്തിമ തീരുമാനം ഉണ്ടായിട്ടില്ല. അടുത്ത ദിവസങ്ങളിൽ നടക്കാനിരിക്കുന്ന ചർച്ചയ്ക്ക് ശേഷം മാത്രമായിരിക്കും വിഷയത്തിൽ അന്തിമ തീരുമാനമുണ്ടാവുക.

നേരത്തെ ഒരു രാഷ്ട്രീയ പാർട്ടിയുമായും തെരഞ്ഞെടുപ്പ് സഖ്യമില്ലെന്ന് നാഷണൽ കോൺഫറൻസ് പ്രസിഡൻ്റ് ഫാറൂഖ് അബ്ദുള്ള പറഞ്ഞിരുന്നു. എന്നാൽ, കോൺഗ്രസുമായി സഖ്യം സംബന്ധിച്ച് ചർച്ചകൾ ആരംഭിക്കാൻ പാർട്ടി തയാറാണെന്നായിരുന്നു മകൻ ഉമർ അബ്ദുല്ലയുടെ പ്രതികരണം.

മുതിർന്ന കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും പാർട്ടി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും മറ്റ് നേതാക്കളും രണ്ട് ദിവസത്തെ സന്ദർശനത്തിനായി ജമ്മു കശ്മീരിലെത്തിയിട്ടുണ്ട്. തെരഞ്ഞെടുപ്പിന് മുന്നോടിയായി പാർട്ടിയെ സർവ്വസജ്ജമാക്കാനാണ് ഇരുവരുടെയും സന്ദർശനം. അതേസമയം ബിജെപിക്കും അതിന്റെ നയങ്ങൾക്കും എതിരായ ഏത് പാർട്ടിയുമായും വ്യക്തിയുമായും കൈകോർക്കാൻ തയ്യാറാണെന്ന് ജമ്മു കശ്മീർ പ്രദേശ് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് താരിഖ് ഹമീദ് കരാ പറഞ്ഞു.

ആഗസ്റ്റ് 16നാണ് ജമ്മു കശ്മീർ, ഹരിയാന ജമ്മു കശ്മീർ, ഹരിയാന നിയമസഭ തിരഞ്ഞെടുപ്പിൻറെ തീയതി പ്രഖ്യാപിച്ചത്. സെപ്റ്റംബർ 18, 25, ഒക്ടോബർ ഒന്ന് തീയതികളിൽ മൂന്ന് ഘട്ടങ്ങളായാണ് ജമ്മു കശ്മീർ നിയമസഭ തിരഞ്ഞെടുപ്പ് നടക്കുക. 90 നിയമസഭ മണ്ഡലങ്ങളിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ഒക്ടോബർ നാലിനാണ്. ജമ്മു കശ്മീരിൽ ഒന്നാം ഘട്ടത്തിൽ 24 സീറ്റിലും രണ്ടിൽ 26 സീറ്റിലും അവസാന ഘട്ടത്തിൽ 40 സീറ്റിലുമാകും തിരഞ്ഞെടുപ്പ്. 2014 ൽ പത്ത് വർഷങ്ങൾക്ക് മുമ്പായിരുന്നു ജമ്മു കാശ്മീരിൽ ഇതിന് മുമ്പ് തിരഞ്ഞെടുപ്പ് നടന്നത്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us