ചന്ദ്രയാൻ 3 പകർത്തിയ, ഇതുവരെ കാണാത്ത ദൃശ്യം പുറത്ത് വിട്ട് ഐഎസ്ആർഒ; 'അഭിമാനം'

ചിത്രങ്ങൾ പുറത്ത് വിട്ടതിലൂടെ ദൗത്യത്തിൻ്റെ വിജയഗാഥ വിശദമായി അറിയിക്കുകയാണ് ഐഎസ്ആർഒ

dot image

ന്യൂഡൽഹി: ചന്ദ്രയാൻ 3 പകർത്തിയ ചന്ദ്രൻ്റെ ഇതുവരെ ആരും കാണാത്ത ചിത്രങ്ങൾ പുറത്ത് വിട്ട് ഐഎസ്ആർഒ. ദൗത്യത്തിലെ അപൂർവ്വ ചിത്രങ്ങളും വിവരങ്ങളും പുറത്തുവിട്ടിരിക്കുന്ന റോവറിൽ നിന്നും ലാൻഡറിൽ നിന്നും ഇതുവരെ ലഭിക്കാത്ത ദൃശ്യങ്ങളാണ് ഐഎസ്ആർഒ പുറത്ത് വിട്ടത്.

ചിത്രങ്ങൾ പുറത്ത് വിട്ടതിലൂടെ ദൗത്യത്തിൻ്റെ വിജയഗാഥ വിശദമായി അറിയിക്കുകയാണ് ഐഎസ്ആർഒ. ദേശീയ ശാസ്ത്ര ദിനത്തിൽ മുഴുവൻ വിവരങ്ങളും ഐഎസ്ആർഒ ഔദ്യോഗികമായി പുറത്തുവിടും. ചന്ദ്രോപരിതലത്തിൽ റോവർ കടന്നുപോയപ്പോഴുണ്ടായ അടയാളങ്ങൾ വ്യക്തമായി കാണുന്ന ആദ്യ ചിത്രങ്ങൾ ഏറെ ആകാംക്ഷ ജനിപ്പിക്കുന്നതാണ്. ശാസ്ത്രീയ വിവരങ്ങളും ലാൻഡറും റോവറും എടുത്ത മുഴുവൻ ചിത്രങ്ങളും നാളെ പുറത്തുവിടുമെന്നതാണ് മറ്റൊരു പ്രത്യേകത.

48മണിക്കൂർ ജോലി ചെയ്യുന്നവർക്ക് അക്രമിയെ ചെറുക്കാൻ ശേഷിയുണ്ടാകില്ല;കൊൽക്കത്ത സംഭവത്തിൽ സുപ്രീംകോടതി
dot image
To advertise here,contact us
dot image