കൊളോണിയൽ കാലത്തെ വസ്ത്രങ്ങൾ വേണ്ട; ബിരുദദാന ചടങ്ങിന് പുതിയ ഡ്രസ് കോഡ് നിർദേശിച്ച് ആരോഗ്യ മന്ത്രാലയം

കൊളോണിയൽ പൈതൃകങ്ങളെ ഉപേക്ഷിച്ച് ഇന്ത്യൻ പാരമ്പര്യത്തെ ഉൾക്കൊള്ളണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി മുന്നോട്ടുവെച്ച 'പഞ്ച പ്രാൺ' പ്രമേയത്തിന്റെ ഭാഗമാണിത്

dot image

ന്യൂഡൽഹി: ബിരുദദാന ചടങ്ങുകളിൽ കൊളോണിയൽ കാലത്തെ വസ്ത്രങ്ങൾ നിരോധിക്കണമെന്ന ആവശ്യവുമായി കേന്ദ്ര ആരോഗ്യ കുടുംബക്ഷേ മന്ത്രാലയം. എയിംസ് ഉൾപ്പെടെയുള്ള കേന്ദ്ര സർക്കാരിന് കീഴിലുള്ള സ്ഥാപനങ്ങൾക്കാണ് മന്ത്രാലയം നിർദേശം നൽകിയിരിക്കുന്നത്. കൊളോണിയൽ പൈതൃകങ്ങളെ ഉപേക്ഷിച്ച് ഇന്ത്യൻ പാരമ്പര്യത്തെ ഉൾക്കൊള്ളണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി മുന്നോട്ടുവെച്ച 'പഞ്ച പ്രാൺ' പ്രമേയത്തിന്റെ ഭാഗമാണിത്.

നിലവിൽ കോളേജുകളിലെ ബിരുദദാന ചടങ്ങുകളിൽ ധരിക്കുന്ന കറുത്ത മേൽക്കുപ്പായവും തൊപ്പിയും യൂറോപ്പിൽ നിന്നും ഉടലെടുത്തതാണ്. ബ്രിട്ടീഷ് ഭരണകാലത്താണ് ഈ രീതി ഇന്ത്യയിലേക്കെത്തിയതെന്നും മന്ത്രാലയം ചൂണ്ടിക്കാട്ടി. ഓരോ സ്ഥാപനവും നിലനിൽക്കുന്ന സംസ്ഥാനത്തിന്റെ പൈതൃകവും പാരമ്പര്യവും അനുസരിച്ചുള്ള വസ്ത്രം ഡിസൈൻ ചെയ്യണമെന്നും മന്ത്രാലയം പറഞ്ഞു.

മെഡിക്കൽ വിദ്യാഭ്യാസം നൽകുന്ന എയിംസ്/ഐഎൻഐഎസ് ഉൾപ്പെടെ മന്ത്രാലയത്തിലെ വിവിധ സ്ഥാപനങ്ങൾ അവരുടെ സംസ്ഥാനത്തിലെ സ്ഥാപനങ്ങളുടെ ബിരുദദാന ചടങ്ങിന് അനുയോജ്യമായ ഇന്ത്യൻ പാരമ്പര്യക്കോട് ഇണങ്ങിയ വസ്ത്രം രൂപകൽപന ചെയ്യണമെന്ന് മന്ത്രാലയം തീരുമാനിച്ചു എന്നാണ് ഓഗസ്റ്റ് 23ന് മന്ത്രാലയം അയച്ച കത്തിലെ പരാമർശം. പുതിയ ഡ്രസ് കോഡ് രൂപകൽപന ചെയ്ത ശേഷം അനുമതിക്കായി മന്ത്രാലയത്തിന് കൈമാറണമെന്നും ഉത്തരവുണ്ട്.

2022ലെ സ്വതന്ത്ര്യദിന പ്രസംഗത്തിലാണ് പഞ്ച് പ്രാൺ അഥവാ അടുത്ത 25 വർഷത്തേക്കുള്ള രാജ്യത്തിൻ്റെ വളർച്ചക്കുതകുന്ന അഞ്ച് പ്രമേയങ്ങളെ കുറിച്ച് പ്രധാനമന്ത്രി പരാമർശിക്കുന്നത്. രാജ്യത്തിന്റെ പാരമ്പര്യത്തെ ഉൾകൊണ്ട് കൊളോണിയൽ കാലത്തെ ജീവിത, പഠന, സാംസ്കാരിക രീതികൾ ഇല്ലാതാക്കുകയായിരുന്നു ഇതിൽ പ്രധാനം.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us