അസമിൽ പതിനാലുകാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കി; പ്രതികളിലൊരാൾ തെളിവെടുപ്പിനിടെ ജീവനൊടുക്കി

പ്രതിയുടെ കയ്യിൽ വിലങ്ങ് വെച്ചിരുന്നു. രണ്ട് മണിക്കൂർ നീണ്ട തെരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്.

dot image

ഗുവാഹത്തി: അസമിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കൂട്ടബലാത്സംഗം ചെയ്ത സംഭവത്തിൽ പ്രതികളിലൊരാൾ കുളത്തിൽ ചാടി ആത്മഹത്യ ചെയ്തു. തെളിവെടുപ്പിനായി സംഭവസ്ഥലത്ത് എത്തിച്ചപ്പോഴായിരുന്നു സംഭവം. മുഖ്യപ്രതിയായ തഫസുൽ ഇസ്ലാം എന്നയാളാണ് പൊലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ട് കുളത്തിൽ ചാടി ആത്മഹത്യ ചെയ്തത്.

പുലർച്ചെ 3.30ഓടെ പ്രതികളെ സംഭവസ്ഥത്ത് എത്തിച്ച് കുറ്റകൃത്യത്തെ പുനഃസൃഷ്ടിക്കാൻ ശ്രമിക്കുന്നതിനിടെയായിരുന്നു സംഭവമെന്ന് പൊലീസ് പറഞ്ഞു. പ്രതിയുടെ കയ്യിൽ വിലങ്ങ് വെച്ചിരുന്നുവെന്നും രണ്ട് മണിക്കൂർ നീണ്ട തെരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയതെന്നും പൊലീസ് വ്യക്തമാക്കി.

'ഗബ്ബര്' കളമൊഴിഞ്ഞു; ക്രിക്കറ്റില് നിന്ന് വിരമിക്കല് പ്രഖ്യാപിച്ച് ശിഖര് ധവാന്

പ്രതികളിൽ ഒരാളെ അറസ്റ്റ് ചെയ്യുകയും മറ്റൊരാളെ തടവിൽ വെക്കുകയും ചെയ്തിരുന്നു. മൂന്നാമനായി അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് മുഖ്യപ്രതിയുടെ ആത്മഹത്യ.

ലൈംഗികാരോപണം: 'രഞ്ജിത്ത് രാജിവെക്കേണ്ട സാഹചര്യം'; ജോഷി ജോസഫിനെ അവിശ്വസിക്കേണ്ടതില്ലെന്ന് എൻ അരുൺ

വ്യാഴാഴ്ചയായിരുന്നു അസമിലെ നാഗോണിൽ പതിനാല് വയസുകാരിയെ മൂന്നംഗ സംഘം കൂട്ടബലാത്സംഗത്തിനിരയാക്കിയത്. പിന്നാലെ പെൺകുട്ടിയെ പരിക്കുകളോടെ പ്രദേശത്തെ കുളത്തിന് സമീപമുള്ള റോഡിൽ ഉപേക്ഷിച്ച് പ്രതികൾ രക്ഷപ്പെടുകയായിരുന്നു. ട്യൂഷൻ കഴിഞ്ഞ് സൈക്കിളിൽ രാത്രി എട്ട് മണിയോടെ വീട്ടിലേക്ക് മടങ്ങുന്നതിനിടെയായിരുന്നു സംഭവം.

ഇതിന് പിന്നാലെ പ്രദേശത്ത് ശക്തമായ പ്രതിഷേധവും ഉയർന്നിരുന്നു. സംഭവത്തിൽ കർശനമായ നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ പറഞ്ഞു. വിഷയത്തിൽ വർഗീയ പ്രചാരണവും മുഖ്യമന്ത്രി നടത്തി. ലോക്സഭ തെരഞ്ഞെടുപ്പിന് ശേഷം പ്രത്യേക വിഭാഗത്തിൽപ്പെടുന്ന ചിലർ കുറ്റകൃത്യങ്ങളിൽ കൂടുതലായി ഉൾപ്പെടുന്നതായി കണ്ടിട്ടുണ്ടെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

'സ്കൂൾ ടോപ്പർ, ആരെയും ഉപദ്രവിക്കാത്ത വ്യക്തി'; പിജി ഡോക്ടർ കൊലപാതകത്തിൽ പ്രതിയെ കുറിച്ച് അമ്മ

അതേസമയം പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് സ്ത്രീകൾ ഉൾപ്പടെയുള്ളവർ തെരുവിലിറങ്ങി. കച്ചവടക്കാർ കടകൾ അടച്ചായിരുന്നു പ്രതിഷേധിച്ചത്. പ്രതികളെ വധശിക്ഷക്ക് വിധിക്കണമെന്നായിരുന്നു പ്രതിഷേധക്കാരുടെ പ്രധാന ആവശ്യം.

(ജീവിതത്തിലെ വിഷമസന്ധികള്ക്ക് ആത്മഹത്യയല്ല പരിഹാരം. സമ്മര്ദ്ദങ്ങള് അതിജീവിക്കാന് സാധിച്ചേക്കില്ലെന്ന ആശങ്കയുണ്ടാകുമ്പോള് മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന് ശ്രമിക്കുക. 1056 എന്ന നമ്പറില് വിളിക്കൂ, ആശങ്കകള് പങ്കുവെയ്ക്കൂ)

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us