'ഉപദ്രവം സഹിക്കാൻ വയ്യ, ആത്മഹത്യ ചെയ്യുന്നു,ജയ്ഭീം'; ജയ്പൂരിൽ ദളിത് പൊലീസ് ഉദ്യോഗസ്ഥൻ ജീവനൊടുക്കി

മൂന്ന് പൊലീസ് ഉദ്യോഗസ്ഥരും ഒരു മാധ്യമപ്രവർത്തകനും നിരന്തരമായി സമ്മർദത്തിലാക്കിയെന്ന് ആത്മഹത്യാക്കുറിപ്പ്

dot image

ജയ്പൂര്: 'മകനേ... കരുത്തോടെ മുന്നോട്ട് പോകണം, ഈ ആത്മഹത്യാക്കുറിപ്പെഴുതുമ്പോള് ഞാന് കരയുകയും എന്റെ കൈകള് വിറയ്ക്കുകയുമാണ്. എനിക്കിനി ജീവിക്കാന് സാധിക്കില്ല. നിന്റെ അമ്മ മരുന്നുകള് കഴിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തണം. നീ ഒരിക്കലും ദേഷ്യപ്പെടരുത്. നിന്റെ അച്ഛന് ഒരു തെറ്റും ചെയ്തിട്ടില്ല. ഈ നാല് ആളുകളുടെ ഉപദ്രവം സഹിക്ക വയ്യാതെയാണ് ഞാന് ആത്മഹത്യ ചെയ്യുന്നത്. നിന്റെ മുതിര്ന്ന രണ്ട് സഹോദരിമാരെയും പരിപാലിക്കണം,' രാജസ്ഥാനില് ആത്മഹത്യ ചെയ്ത ദളിത് പൊലീസ് ഉദ്യോഗസ്ഥന്റെ ആത്മഹത്യ കുറിപ്പാണിത്.

മൂന്ന് സഹ ഉദ്യോഗസ്ഥരുടെയും ഒരു മാധ്യമപ്രവര്ത്തകന്റെയും നിരന്തരമുള്ള ഉപദ്രവം കാരണമാണ് ഓഗസ്റ്റ് 22നാണ് ജയ്പൂരിലെ ഭങ്ക്റോട്ട പൊലീസ് സ്റ്റേഷനിലെ ഹെഡ് കോണ്സ്റ്റബിളായ ബാബു ലാല് ഭൈര കത്തില് കുറ്റപ്പെടുത്തുന്നത്. മുഖ്യമന്ത്രി ഭജന് ലാല് ശര്മക്ക് എഴുതിയ ആറ് പേജുള്ള ആത്മഹത്യാക്കുറിപ്പില് എസിപി അനില് ശര്മ, അഡീഷണല് എസ്പി ജഗ്ദീഷ് വ്യാസ്, സബ് ഇന്സ്പെക്ടര് ആഷുതോഷ് സിങ്, മാധ്യമപ്രവര്ത്തകന് കമാല് ദേഗഡ എന്നിവരാണ് തന്റെ മരണത്തിന് പിന്നിലെന്ന് ഭൈരവ പറയുന്നു.

പൂനെയിൽ സ്വകാര്യ ഹെലികോപ്റ്റർ തകർന്നുവീണു; നാലുപേരും സുരക്ഷിതർ

വ്യാഴാഴ്ച ഭങ്ക്റോട്ട പൊലീസ് സ്റ്റേഷനിലേക്ക് ജോലിക്ക് പുറപ്പെട്ട ഭൈരവ വാട്സ്ആപ്പ് ഗ്രൂപ്പില് ആത്മഹത്യാക്കുറിപ്പ് പങ്കുവെച്ചിട്ടുണ്ടെന്ന വിവരം പൊലീസ് സേനയിലെ സുഹൃത്തുക്കള് കുടുംബത്തെ അറിയിക്കുകയായിരുന്നു. പിന്നാലെ അച്ഛന് പൊലീസ് ഔട്ട്പോസ്റ്റില് ആത്മഹത്യ ചെയ്തുവെന്ന വിവരം ലഭിക്കുയായിരുന്നുവെന്ന് ഭൈരവയുടെ മകന് തനൂജ് ദ വയറിനോട് പറഞ്ഞു. കഴിഞ്ഞ വര്ഷം ഭൈരവയെയും ഈ നാല് പേരെയും ഭൂമി തര്ക്ക കേസില് അറസ്റ്റ് ചെയ്തെന്നും അന്ന് മുതല് നാല് പേരും തന്നെ പീഡിപ്പിക്കുകയായിരുന്നുവെന്നും ആത്മഹത്യാക്കുറിപ്പില് പറയുന്നു.

'കഴിഞ്ഞ ഒരു വര്ഷമായി എസിപി അനില് ശര്മ, എഎസ്പി ജഗ്ദീഷ് വ്യാസ്, എസ്ഐ ആഷുതോഷ് സിങ്, മാധ്യമപ്രവര്ത്തകന് കമാല് ദേഗഡ എന്നിവര് എന്റെ അച്ഛനെ ഉപദ്രവിക്കുകയാണ്. ഈ ഉദ്യോഗസ്ഥന്മാരാല് എന്റെ അച്ഛന് വലിയ രീതിയുള്ള മാനസിക സമ്മര്ദങ്ങളിലൂടെയാണ് കടന്നു പോകുന്നത്,' തനൂജ് നല്കിയ പരാതിയില് പറയുന്നു. തനൂജിന്റെ പരാതിയില് പൊലീസ് എഫ്ഐആര് രജിസ്റ്റര് ചെയ്തിട്ടുണ്ട്. കഴിഞ്ഞ ദിവസം രജിസ്റ്റര് ചെയ്ത കേസില് നാല് പേര്ക്കെതിരെയും കേസെടുത്തിട്ടുണ്ട്. ആത്മഹത്യാ പ്രേരണ, ക്രിമിനല് ഗൂഢാലോചനയുള്പ്പെടെ എസ്സി/എസ്ടി നിയമപ്രകാരവുമാണ് കേസെടുത്തിരിക്കുന്നത്.

ഹരിയാന തിരഞ്ഞെടുപ്പ്: ആപുമായി സഖ്യത്തിനില്ല, കോൺഗ്രസ് ഒറ്റയ്ക്ക് മത്സരിക്കുമെന്ന സൂചനയുമായി സെൽജ

ദേഗ്ഡ തന്നെ പിന്നാക്ക ജാതിയെന്നാണ് വിശേഷിപ്പിക്കുന്നതെന്നും ആത്മഹത്യാക്കുറിപ്പില് പറയുന്നുണ്ട്. ജയ് ഭീം, ജയ് ഹിന്ദ്, ജയ് ഭാരത് എന്നീ മുദ്രാവാക്യങ്ങളില് തന്റെ ഒപ്പോട് കൂടിയാണ് ഭൈരവ് ആത്മഹത്യാക്കുറിപ്പ് അവസാനിപ്പിച്ചത്. കേസിലെ കുറ്റാരോപിതരുടെ ഉപദ്രവങ്ങളെക്കുറിച്ച് ഉപമുഖ്യമന്ത്രി പ്രേം ചന്ദ് ഭൈരവയ്ക്ക് പരാതി നല്കിയെങ്കിലും കാര്യമുണ്ടായില്ലെന്നും തനൂജ് പറയുന്നു. തങ്ങള്ക്ക് നീതി വേണമെന്നും പ്രതികള്ക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഭൈരവിന്റെ ആത്മഹത്യയെത്തുടര്ന്ന് ദളിത് ആക്ടിവിസ്റ്റുകള് ജയ്പൂരിലെ എസ്എംഎസ് ആശുപത്രിയിലെ മോര്ച്ചറിയില് പ്രതിഷേധവുമായി രംഗത്തെത്തി. പ്രതിഷേധക്കാര് മൃതദേഹം ഏറ്റുവാങ്ങാനും വിസമ്മതിച്ചു.

'പൊലീസ് ഉദ്യോഗസ്ഥരടക്കം മുഴുവന് പ്രതികളെയും അറസ്റ്റ് ചെയ്യണം. രണ്ട് കോടി രൂപ കുടുംബത്തിന് പ്രതിഫലം നല്കണം. കുടുംബത്തിലെ രണ്ട് പേര്ക്ക് സര്ക്കാര് ജോലി നല്കണം. നിരന്തരമായ പീഡനം കാരണമാണ് ഭൈരവ ആത്മഹത്യ ചെയ്തത്,' ദളിത് ആക്ടിവിസ്റ്റ് ഗീഗ്രാജ് ജോഡ്ലി പറഞ്ഞു. ഭൈരവയുടെ മരണത്തില് സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കോണ്ഗ്രസ് എംഎല്എയും രാജസ്ഥാന് പ്രതിപക്ഷ നേതാവുമായ തിക്കാറാം ജൂല്ലി രംഗത്തെത്തി. പ്രതികളായ പൊലീസ് ഉദ്യോഗസ്ഥര്ക്കെതിരെ നടപടി ആവശ്യപ്പെട്ട് ലോക്സഭാ എംപിയും ഭീം ആര്മി മേധാവിയുമായ ചന്ദ്ര ശേഖര് ആസാദും രംഗത്തെത്തിയിട്ടുണ്ട്.

ജീവിതത്തിലെ വിഷമസന്ധികള്ക്ക് ആത്മഹത്യയല്ല പരിഹാരം. സമ്മര്ദ്ദങ്ങള് അതിജീവിക്കാന് സാധിച്ചേക്കില്ലെന്ന ആശങ്കയുണ്ടാകുമ്പോള് മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന് ശ്രമിക്കുക. 1056 എന്ന നമ്പറില് വിളിക്കൂ, ആശങ്കകള് പങ്കുവെയ്ക്കൂ

dot image
To advertise here,contact us
dot image