ഗുവാഹത്തി: അസമില് 14 വയസുകാരിയെ കൂട്ടബലാത്സംഗം ചെയ്ത കേസില് വര്ഗീയ പരാമര്ശവുമായി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്മ. അസമിലെ നഗോണ് ജില്ലയില് വ്യാഴാഴ്ചയാണ് പെണ്കുട്ടി ബലാത്സംഗത്തിനിരയായത്. പെണ്കുട്ടിയെ പീഡിപ്പിച്ച സംഭവത്തില് തഫാസ്സുല് എന്നറിയപ്പെടുന്ന തഫ്ഫിക്വല് ഇസ്ലാമാണ് പ്രതിയെന്ന് കണ്ടെത്തിയതിന് പിന്നാലെയാണ് ഹിമന്തയുടെ പരാമര്ശം.
അസാമീസ് ഹിന്ദു സമൂഹം തങ്ങളുടെ യഥാര്ത്ഥ ശത്രുവിനെ തിരിച്ചറിയണമെന്നും ഇത് തിരിച്ചറിയാത്തതാണ് ഹിന്ദു അസ്സാമീസിന്റെ പ്രശ്നമെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില് നഗോണ് മണ്ഡലത്തില് കോണ്ഗ്രസ് വിജയിച്ചതിന് പിന്നാലെയാണ് ഇത്തരമൊരു സംഭവം നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. മുസ്ലിം ഭൂരിപക്ഷമുള്ള നഗോണ് ജില്ലയില് കോണ്ഗ്രസ് വിജയിച്ചതിന് പിന്നാലെയാണ് ഇത്തരം കുറ്റകൃത്യങ്ങള് വര്ധിച്ചതെന്നും ഹിമന്ത പറഞ്ഞു.
അസമിൽ പതിനാലുകാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കി; പ്രതികളിലൊരാൾ തെളിവെടുപ്പിനിടെ ജീവനൊടുക്കി'നീചവും ഗൂഢാലോചനപരവുമായ പദ്ധതികള് കാരണം അസാമീസ് ഹിന്ദുക്കള്ക്ക് അവരുടെ ഭൂമിയും ഭവനവും ഉപേക്ഷിച്ച് കുടിയിറങ്ങേണ്ടി വരുന്നു. അതുകൊണ്ട് മുസ്ലിങ്ങള്ക്ക് അവരുടെ ഭൂമിയും സ്വത്തുക്കളും പിടിച്ചെടുത്ത് വില്ക്കാന് സാധിക്കുന്നു,' അദ്ദേഹം പറഞ്ഞു.
അതേസമയം പീഡനക്കേസിനെ വര്ഗീയമായി ചിത്രീകരിക്കാനുള്ള മുഖ്യമന്ത്രിയുടെ പ്രതികരണത്തില് വിമര്ശിച്ച് കോണ്ഗ്രസും രംഗത്തെത്തി. ഹിമന്ത ബിശ്വ ശര്മയുടെ പരാമര്ശങ്ങളെ വിമര്ശിച്ച അസം പ്രദേശ് കോണ്ഗ്രസ് കമ്മിറ്റി (എപിസിസി) സ്ത്രീകള്ക്കെതിരായ അക്രമങ്ങളെക്കുറിച്ച് ധവള പത്രം പുറത്തിറക്കണമെന്ന് ആവശ്യപ്പെട്ടു.
ജാതി സെൻസസ്:മിസ് ഇന്ത്യയിലും അവതാരകരിലും പിന്നാക്ക വിഭാഗമില്ലെന്ന് രാഹുൽ, ബാലബുദ്ധിയെന്ന് റിജിജുട്യൂഷന് കഴിഞ്ഞ് സൈക്കിളില് രാത്രി എട്ട് മണിയോടെ വീട്ടിലേക്ക് മടങ്ങുന്നതിനിടെയായിരുന്നു പെണ്കുട്ടിയെ പീഡിപ്പിച്ചത്. മൂന്ന് പേരടങ്ങുന്ന സംഘം ബൈക്കില് വന്ന് കുട്ടിയെ ആക്രമിച്ച് ബലാത്സംഗത്തിനിരയാക്കുകയായിരുന്നു. പിന്നാലെ പെണ്കുട്ടിയെ പരിക്കുകളോടെ പ്രദേശത്തെ കുളത്തിന് സമീപമുള്ള റോഡില് ഉപേക്ഷിച്ച് പ്രതികള് രക്ഷപ്പെട്ടു. തുടര്ന്നുള്ള അന്വേഷണത്തില് തഫ്ഫാസുലിനെ അറസ്റ്റ് ചെയ്യുകയും മറ്റൊരാളെ തടവില് വെക്കുകയും ചെയ്തിരുന്നു.
പിന്നാലെ തെളിവെടുപ്പിന് കൊണ്ടുപോയതിന് ശേഷം തഫാസ്സുള് പൂളില് ചാടി ആത്മഹത്യ ചെയ്തിരുന്നു. കുറ്റകൃത്യം നടന്ന സ്ഥലത്തേക്ക് കൊണ്ടുപോകുന്നതിനിടെ തഫാസ്സുള് ഓടി രക്ഷപ്പെടാന് ശ്രമിച്ചിരുന്നുവെന്നും റിപ്പോര്ട്ടുകള് സൂചിപ്പിക്കുന്നു. പുലര്ച്ചെ 3.30ഓടെ പ്രതികളെ സംഭവസ്ഥത്ത് എത്തിച്ച് കുറ്റകൃത്യത്തെ പുനഃസൃഷ്ടിക്കാന് ശ്രമിക്കുന്നതിനിടെയായിരുന്നു സംഭവമെന്ന് പൊലീസ് പറഞ്ഞു. പ്രതിയുടെ കയ്യില് വിലങ്ങ് വെച്ചിരുന്നുവെന്നും രണ്ട് മണിക്കൂര് നീണ്ട തെരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയതെന്നും പൊലീസ് വ്യക്തമാക്കി.