ന്യൂഡല്ഹി: മിസ് ഇന്ത്യ വിജയികളില് പിന്നാക്ക വിഭാഗങ്ങളില്പ്പെട്ടവര് ഉണ്ടാകുന്നില്ലെന്ന് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല് ഗാന്ധി. ദളിത്, ഗോത്ര, ഒബിസി വിഭാഗത്തില്പ്പെട്ട ഇന്ത്യയിലെ 90 ശതമാനം വരുന്ന ആളുകളും മുഖ്യധാരയുടെ ഭാഗമല്ലെന്നും രാഹുല് പറഞ്ഞു. രാജ്യത്തെ മാധ്യമമേഖലയിലെ മുതിര്ന്ന അവതാരകരിലും പിന്നാക്ക വിഭാഗത്തില്പ്പെട്ടവരില്ലെന്ന് അദ്ദേഹം കൂട്ടിച്ചേര്ത്തു. ഉത്തര് പ്രദേശിലെ സംവിധാന് സമ്മാന് സമ്മേളനത്തില് സംസാരിക്കവേയായിരുന്നു രാഹുല് ഗാന്ധിയുടെ പ്രതികരണം.
'ഞാന് മിസ് ഇന്ത്യയുടെ പട്ടിക പരിശോധിച്ചു. അതില് ദളിത്, ആദിവാസി, ഒബിസി വിഭാഗങ്ങളില്പ്പെടുന്നവര് ഉള്പ്പെടുന്നില്ല. ചിലര് ബോളിവുഡിനെക്കുറിച്ചും ക്രിക്കറ്റിനെക്കുറിച്ചും സംസാരിക്കും. എന്നാല് ആരും ചെരുപ്പുകുത്തികളെക്കുറിച്ചോ, പംബ്ലറെക്കുറിച്ചോ സംസാരിക്കില്ല. മാധ്യമ മേഖലയിലെ അവതാരകരില് പോലും ഈ 90 ശതമാനം വരുന്ന വിഭാഗങ്ങളില് നിന്നുള്ളവരല്ല. കോര്പ്പറേറ്റ് സ്ഥാപനങ്ങള്, ബോളിവുഡ്, മിസ് ഇന്ത്യ തുടങ്ങിയവയില് ഈ വിഭാഗത്തില് നിന്നും എത്ര പേരുണ്ടെന്ന് അറിയണം,' അദ്ദേഹം പറഞ്ഞു.
പ്രതിയാരെന്നത് വിഷയമല്ല, സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ മാപ്പർഹിക്കാത്തത്: നരേന്ദ്ര മോദിരാജ്യത്തിന്റെ 90 ശതമാനം വരുന്ന ജനങ്ങളെ മുഖ്യധാരയുടെ ഭാഗമാക്കുന്നതിന് വേണ്ടി ജാതി സെന്സസ് നടത്തണമെന്നും അദ്ദേഹം പറഞ്ഞു. ജാതി സെന്സസ് നടത്താന് ആവശ്യപ്പെടുന്നത് രാഷ്ട്രീയ കാരണങ്ങള് കൊണ്ടല്ലെന്നും രാഹുല് ഗാന്ധി പറഞ്ഞു. ഇതാണ് തന്റെ ലക്ഷ്യമെന്നും ഭാവിയില് ഇക്കാരണങ്ങളാല് തോല്ക്കേണ്ടി വന്നാലും കുഴപ്പമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്ത്തു.
അതേസമയം രാഹുലിന്റെ പരാമര്ശത്തെ പരിഹസിച്ച് കൊണ്ട് കേന്ദ്ര ന്യൂനപക്ഷ കാര്യ മന്ത്രി കിരണ് റിജിജു രംഗത്തെത്തി. ബാലബുദ്ധിയില് നിന്നുമാണ് രാഹുലിന് ഇങ്ങനെ പറയാന് സാധിക്കുന്നതെന്ന് റിജിജു പരിഹസിച്ചു. രാഹുല് ഗാന്ധി ഫാക്ട് ചെക്ക് നടത്തണമെന്നും ഗോത്ര വിഭാഗത്തില് നിന്നുമുള്ള ആദ്യത്തെ രാഷ്ട്രപതി ദ്രൗപതി മുര്മുവാണെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ, പ്രധാനമന്ത്രി നരേന്ദ്ര മോദി ഒബിസി വിഭാഗമാണെന്നും എസ് സി, എസ് ടി വിഭാഗത്തില് നിന്നുമുള്ള നിരവധി കേന്ദ്ര മന്ത്രിമാരുണ്ടെന്നും സാമൂഹ്യ മാധ്യമമായ എക്സിലൂടെ കിരണ് റിജിജു പ്രതികരിച്ചു.
ജിപിഎസ് സംവിധാനം നിലച്ചു, ഇന്ധനമില്ല, വെള്ളമില്ല; സൗദിയിലെ മരുഭൂമിയിൽ യുവാക്കൾക്ക് ദാരുണാന്ത്യം'ഇപ്പോള് അദ്ദേഹത്തിന് മിസ് ഇന്ത്യ മത്സരം, സിനിമ, കായികം തുടങ്ങിയ മേഖലകളില് സംവരണം വേണം. ഇത് ബാലബുദ്ധിയുടെ മാത്രം പ്രശ്നമല്ല, ഇദ്ദേഹത്തെ പിന്തുണക്കുന്ന ആളുകള്ക്കും തുല്യ ഉത്തരവാദിത്തമുണ്ട്. കുട്ടിത്തം വിനോദത്തിന് നല്ലതാണ്. എന്നാല് നിങ്ങളുടെ ഭിന്നിപ്പിക്കല് തന്ത്രങ്ങള്ക്ക് വേണ്ടി പിന്നാക്ക വിഭാഗക്കാരെ കളിയാക്കരുത്,' കിരണ് റിജിജു പറഞ്ഞു.