ബെംഗളൂരു: കര്ണാടകയിലെ ഉഡുപ്പിയില് 21കാരിയെ മയക്കുമരുന്ന് നല്കി ബലാത്സംഗം ചെയ്തെന്ന് പരാതി. ഇന്സ്റ്റാഗ്രാമില് നിന്ന് പരിചയപ്പെട്ട സുഹൃത്തടക്കം രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഉഡുപ്പി ജില്ലയിലെ കര്കല സ്വദേശികളായ അല്ത്താഫ്, സേവിയര് റിച്ചാര്ഡ് കര്ഡോസ എന്നിവരാണ് അറസ്റ്റിലായത്.
അല്ത്താഫ് മൂന്ന് മാസം മുമ്പാണ് ഇന്സ്റ്റാഗ്രാം വഴി യുവതിയെ പരിചയപ്പെട്ടതെന്നും പിന്നീട് നിരന്തരം സമ്പര്ക്കത്തിലായെന്നും പൊലീസ് അറിയിച്ചു. വെള്ളിയാഴ്ച സ്ഥലം കാണിക്കാനെന്ന് പറഞ്ഞ് യുവതിയെ ഇയാള് വിളിച്ചു വരുത്തുകയായിരുന്നു.
അസം ബലാത്സംഗക്കേസ്: 'ഹിന്ദുക്കൾ യഥാര്ത്ഥ ശത്രുക്കളെ തിരിച്ചറിയണം'; വർഗീയ പരാമർശവുമായി മുഖ്യമന്ത്രിതുടര്ന്ന് യുവതിക്ക് മയക്കുമരുന്ന് അടങ്ങിയ ആല്ക്കഹോള് നല്കി മയക്കിക്കെടുത്തി ബലാത്സംഗം ചെയ്യുകയായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി. യുവതി കരയാന് തുടങ്ങിയതിന് ശേഷം അല്ത്താഫ് യുവതിയെ വീട്ടിലേക്ക് കൊണ്ടുവിട്ടെന്നും പൊലീസ് കൂട്ടിച്ചേര്ത്തു. യുവതിയുടെ പരാതിയിലാണ് കര്ക്കല ടൗണ് പൊലീസ് ഇരുവര്ക്കുമെതിരെ കേസെടുത്തത്.
അതേസമയം സംഭവം ലവ് ജിഹാദാണെന്ന് ആരോപിച്ച് പ്രതിപക്ഷമായ ബിജെപി രംഗത്തെത്തി. 'ഹിന്ദു പെണ്കുട്ടികള് ഇരകളാകുന്നത് ആശങ്കാജനകമായ സാഹചര്യമാണ്. സംസ്ഥാന സര്ക്കാരോ പൊലീസോ പ്രതികള്ക്കെതിരെ കര്ശന നടപടി സ്വീകരിക്കുന്നില്ല. പ്രതികള്ക്ക് യാതൊരു ഭയവുമില്ലാത്തിനാല് എല്ലാം ആസൂത്രിതമായി ചെയ്തതാണെന്ന് സംശയിക്കുന്നു,'ബിജെപി ജനറല് സെക്രട്ടറിയും എംഎല്എയുമായ വി സുനില് കുമാര് പറഞ്ഞു. പ്രതികള്ക്ക് വേണ്ടി അഭിഭാഷകര് കോടതിയില് ഹാജരാകരുതെന്ന് ആവശ്യപ്പെട്ട് ഉഡുപ്പി ജില്ലാ മുസ്ലിം ഫോറം രംഗത്തെത്തി.