ശ്രീനഗർ: ജമ്മു കശ്മീര് തിരഞ്ഞെടുപ്പിലെ ബിജെപിയുടെ ആദ്യഘട്ട സ്ഥാനാത്ഥി പട്ടിക പുറത്തിറക്കി. ആദ്യ ഘട്ടത്തിലെ 15 സ്ഥാനാര്ത്ഥികളുടെയും, രണ്ടാം ഘട്ടത്തിലെ 10 സ്ഥാനാര്ത്ഥികളുടെയും, മൂന്നാം ഘട്ടത്തിലെ 14 സ്ഥാനാര്ത്ഥികളുടെയും പട്ടികയാണ് പുറത്ത് വിട്ടിരിക്കുന്നത്.
BJP announces list of candidates for the upcoming Jammu and Kashmir Assembly elections. (n/1)#JammuKashmirElections pic.twitter.com/a9e2w7raLe
— Press Trust of India (@PTI_News) August 26, 2024
രാജ്പുരയില് നിന്ന് അര്ഷിദ് ഭട്, ഷോപിയനില് നിന്ന് ജാവേദ് അഹ്മദ് ഖദ്രി, അനന്ത്നാഗ് വെസ്റ്റില് നിന്ന് മുഹമ്മദ് റഫീഖ് വാണി, അനന്ത്നാഗില് നിന്ന് സയ്യിദ് വസാഹത്, കിശ്ത്വാറില് നിന്ന് സുശ്രി ഷഗുണ് പരിഹാര്, ദോഡയില് നിന്ന് ഗജയ് സിങ് റാണ എന്നിവര് ബിജെപിക്ക് വേണ്ടി മത്സരിക്കും.
ഡബ്ല്യുസിസിയുമായി എഎംഎംഎ യോജിച്ചുപോകണം, സിനിമയിൽ പവർ ഗ്രൂപ്പ് ഉള്ളതായി അറിയില്ല; അശോകൻജമ്മുവില് ഒരു രാഷ്ട്രീയ പാര്ട്ടിയുമായും സഖ്യത്തിനില്ലെന്നും പാര്ട്ടി മത്സരിക്കാത്ത കശ്മീര് താഴ്വാരങ്ങളിലെ നിയമസഭാ സീറ്റുകളില് സ്വതന്ത്ര സ്ഥാനാര്ത്ഥികളെ മത്സരിപ്പിക്കുമെന്നും നേരത്തെ തന്നെ ബിജെപി വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ ദിവസം ആംആദ്മി പാര്ട്ടിയും ആദ്യഘട്ട സ്ഥാനാര്ത്ഥി പട്ടിക പുറത്തിറിക്കിയിരുന്നു.
ജമ്മുവിലെ 90 നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് സെപ്റ്റംബര് 18, 25, ഒക്ടോബര് ഒന്ന് തീയതികളിലായി നടക്കുന്നതായിരിക്കും. ഒക്ടോബര് നാലിനാണ് വോട്ടെണ്ണല്. ജമ്മുവില് 74 സീറ്റുകള് ജനറല്, ഒമ്പത് സീറ്റുകള് പട്ടികജാതി വകുപ്പ്, ഏഴ് സീറ്റുകള് പട്ടിക ജാതി വിഭാഗങ്ങള്ക്കുമായാണ് സംവരണം ചെയ്തിരിക്കുന്നത്. തിരഞ്ഞെടുപ്പ് കമ്മീഷന്റെ റിപ്പോര്ട്ട് പ്രകാരം 87.09 ലക്ഷം വോട്ടര്മാര് ജമ്മുവിലുണ്ട്.