വിഐപി പരിഗണന: ദർശനെ ജയിൽ മാറ്റാൻ ഉത്തരവിട്ട് മുഖ്യമന്ത്രി

സോമനഹള്ളിയിൽ പാലത്തിന്റെ താഴെ അഴുക്കുചാലിൽ നിന്നാണ് രേണുക സ്വാമിയുടെ മൃതദേഹം ലഭിച്ചത്

dot image

ബംഗളൂരു: രേണുക സ്വാമി കൊലക്കേസ് പ്രതി ദർശനെ ജയിലിൽ നിന്ന് മാറ്റാൻ ഉത്തരവിട്ട് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. ദർശനെയും സഹ തടവുകാരെയും വെവ്വേറെ ജയിലിലേക്ക് ഉടൻ മാറ്റാനാണ് ജയിൽവകുപ്പിനു നിർദേശം ലഭിച്ചിരിക്കുന്നത്. കൊലപാതകക്കേസ് പ്രതിയായ ദർശന് ജയിലിൽ വിഐപി പരിഗണന ലഭിക്കുന്നതിന്റെ തെളിവുകൾ പുറത്തു വന്ന സാഹചര്യത്തിലാണ് നടപടി. ജയിലിലെ വിഐപി പരിഗണനയിൽ ആഭ്യന്തര വകുപ്പിനോട് മുഖ്യമന്ത്രി വിശദമായ റിപ്പോർട്ട് തേടിയിട്ടുണ്ട്. നിലവിൽ പരപ്പന അഗ്രഹാര സെൻട്രൽ ജയിലിലാണ് ദർശനെ പാർപ്പിച്ചിരിക്കുന്നത്.

വിഐപി പരിഗണന ലഭിക്കുന്നതിന്റെ തെളിവുകൾ പുറത്തുവന്നതിന് പിന്നാലെ ജയിലർ ഉൾപ്പെടെ ഏഴ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തിട്ടുണ്ട്. ജയിലിൽ ദർശന് ബെഡ് ഉൾപ്പടെ എല്ലാ സൗകര്യങ്ങളും ലഭിക്കുന്നതിന്റെ തെളിവുകൾ അന്വേഷണ സംഘത്തിന് ലഭിച്ചിരുന്നു. വിൽസൺ ഗാർഡൻ നാഗ എന്ന കുപ്രസിദ്ധ ഗുണ്ടയാണ് ദർശന്റെ ജയിലിലെ സുഹൃത്ത്. പബ്ലിസിറ്റിക്കു വേണ്ടി ഇയാളുടെ ആളുകൾ എടുത്ത ഫോട്ടോയാണ് ഇപ്പോൾ പുറത്തുവന്നതും വിവാദമായതും.

'വഴക്ക് പറഞ്ഞതിന്റെ ദേഷ്യം കൊണ്ടാണോ എന്ന് അറിയില്ല': ലൈംഗികാരോപണങ്ങൾ തള്ളി തുളസീദാസ്

വീഡിയോ കോൾ ചെയ്ത് സുഹൃത്തുക്കളുമായി സംസാരിക്കുന്നതും ജയിൽ വളപ്പിൽ കൂട്ട് പ്രതികൾക്കൊപ്പമിരുന്ന് ചായകുടിക്കുന്നതും പുക വലിക്കുന്നതുമായ ദൃശ്യങ്ങളാണ് പുറത്തുവന്നത്. ആരാധകനായ രേണുക സ്വാമിയെ കൊലപ്പെടുത്തിയ കേസിൽ രണ്ടാം പ്രതിയായ ദർശൻ ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുകയാണ്. ജയിലിൽ വീട്ടിലെ ഭക്ഷണവും മറ്റു സൗകര്യങ്ങളും ലഭ്യമാക്കണമെന്ന ദർശന്റെ ഹർജി ജയിൽ അധികൃതർ തള്ളിയിരുന്നു. ഇതിനു പിന്നാലെയാണ് ദർശന് വിവിഐപി പരിഗണന കിട്ടുന്ന ദൃശ്യങ്ങൾ പുറത്തായത്. ഫോട്ടോ വ്യാപകമായി പ്രചരിച്ചതോടെ സംഭവത്തിൽ അന്വേഷണം നടത്താൻ ജയിൽ അധികൃതരോട് ആവശ്യപ്പെട്ടിരുന്നു. ചിത്രം കാണുമ്പോൾ അത്ഭുതം തോന്നുന്നുവെന്നും മറ്റ് സാധാരണ തടവുകാരെപ്പോലെ വേണം ദർശനെ പരിഗണിക്കേണ്ടതെന്നും രേണുകസ്വാമിയുടെ പിതാവ് കാശിനാഥ് എസ് ശിവനഗൗദ്രു പറഞ്ഞു. ചിത്രം കാണുമ്പോൾ അദ്ദേഹം ഒരു റിസോർട്ടിൽ ഇരിക്കുന്നതായി തോന്നുന്നുവെന്നും കാശിനാഥ് പ്രതികരിച്ചിരുന്നു.

രേണുക സ്വാമി കൊലപാതകം

ദർശന്റെ കടുത്ത ആരാധകൻ ആരാധകനായിരുന്ന രേണുക സ്വാമി മെഡിക്കൽ ഷോപ്പിൽ ജോലിചെയ്തുവരികയായിരുന്നു. ജൂൺ 9നാണ് ബെംഗലൂരുവിലെ സോമനഹള്ളിയിൽ ഒരു പാലത്തിന്റെ താഴെ അഴുക്കുചാലിൽ നിന്നും രേണുക സ്വാമിയുടെ മൃതദേഹം ലഭിച്ചത്. കൊലപാതകം എന്നായിരുന്നു പ്രാഥമിക നിഗമനം. പണമിടപാടുമായി ബന്ധപ്പെട്ട് നടന്ന തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നായിരുന്നു വിഷയത്തിൽ അറസ്റ്റിലാക്കപ്പെട്ടവരുടെ വാദം. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് കൂടുതൽ പേർ അറസ്റ്റിലാകുന്നതും ദർശന്റെ പങ്ക് വെളിപ്പെടുന്നതും.

സുഹൃത്തുക്കള്ക്കൊപ്പം പാര്ട്ടി കഴിഞ്ഞ് വന്നുകിടന്ന വിദ്യാര്ത്ഥി മരിച്ച നിലയില്; അന്വേഷണം

വനിതാ സുഹൃത്തായ പവിത്ര ഗൗഡയ്ക്ക് രേണുകസ്വാമി അശ്ലീല ചിത്രങ്ങൾ അയച്ചതാണ് ദർശനെ പ്രകോപിപ്പിച്ചത്. ദർശന്റെ ഭാര്യ വിജയലക്ഷ്മിയും കേസിൽ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോർട്ട്. 2011ൽ ഭാര്യ വിജയലക്ഷ്മിയെ മർദിച്ചതിന് വിജയനഗർ പൊലീസ് ദർശനെ കസ്റ്റഡിയിലെടുത്തിരുന്നു. പിന്നീട് ജാമ്യത്തിലിറങ്ങുകയായിരുന്നു. ഇതിനിടെയാണ് പവിത്ര ഗൗഡയുമായി അടുപ്പത്തിലാകുന്നത്. അജ്ഞാതനായ വ്യക്തിയിൽ നിന്നും അശ്ലീല ചുവയുള്ള മെസേജുകൾ ലഭിക്കുന്നതായി പവിത്ര ഗൗഡ ദർശനോട് പരാതി പറഞ്ഞിരുന്നു. പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് ഇത് ദർശൻ ആണെന്ന് കണ്ടെത്തുകയായിരുന്നു. പിന്നാലെ ദർശനെ ബംഗളൂരുവിലെത്തിക്കുകയും ക്രൂരമായി മർദിച്ച ശേഷം കൊലപ്പെടുത്തുകയുമായിരുന്നു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us